Representative Image| Photo: Canva.com
മികച്ച സൗന്ദര്യ വര്‍ധക വസ്തുവാണ് മഞ്ഞള്‍. ഇതോടൊപ്പം ആരോഗ്യ പാനീയങ്ങളായും ഔഷധമായും ഇതിനെ ഉപയോഗപ്പെടുത്തുന്നു. മഞ്ഞള്‍ കൊണ്ടുള്ള ചില ഔഷധപ്രയോഗങ്ങള്‍ പരിചയപ്പെടാം.
അലര്‍ജിമൂലമുണ്ടാകുന്ന ചൊറിച്ചില്‍, തുമ്മല്‍
ഒരു ഗ്ലാസ് കട്ടന്‍ചായയില്‍ ഒരു ടീസ്പൂണ്‍ പച്ചമഞ്ഞള്‍ നീരുചേര്‍ത്ത് കുടിക്കുക.
ദേഹത്തെ കറുത്ത പാടുകള്‍
മഞ്ഞള്‍പ്പൊടി വെളിച്ചെണ്ണയില്‍ ചാലിച്ചശേഷം തുടര്‍ച്ചയായി മൂന്നുദിവസം മഞ്ഞുകൊള്ളിക്കുകയും മൂന്നുദിവസം വെയില്‍ കൊള്ളിക്കുകയും ചെയ്യുക. അതിനുശേഷം ദിവസവും എടത്ത് ദേഹത്ത് പുരട്ടുക.
കണ്ണുകള്‍ക്കുതാഴെ വരുന്ന പാടുകള്‍
കണ്ണുകള്‍ക്കു താഴെ വരുന്ന പാടുകളില്‍ മഞ്ഞള്‍പ്പൊടിയും മോരും ചേര്‍ത്ത് തുടര്‍ച്ചയായി ദിവസവും പുരട്ടുക.
ചുമയ്ക്ക്
ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് യോജിപ്പിച്ചശേഷം അതിരാവിലെ തുടര്‍ച്ചയായി പത്തുദിവസം കഴിക്കുക.
എട്ടുകാലിവിഷം
മഞ്ഞള്‍പ്പൊടിയും സമം അളവില്‍ കളിമണ്ണും ചേര്‍ത്ത് പുരട്ടുന്നത് എട്ടുകാലി വിഷത്തിനുള്ള പരമ്പരാഗത ചികിത്സയാണ്.
ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള ത്വഗ്രോഗങ്ങള്‍
പച്ചമഞ്ഞളും തുളസിയിലയും ആര്യവേപ്പിന്‍തളിരും സമം അളവില്‍ എടുത്ത് അരച്ചുപുരട്ടുക
കണ്ണിലെ ചൊറിച്ചില്‍, ചുവപ്പ്
മഞ്ഞള്‍പ്പൊടി അരടീസ്പൂണെടുത്ത് ഒരുഗ്ലാസ് പാലില്‍ തിളപ്പിച്ച് ദിവസവും കുടിക്കുക.
വ്രണം ഉണങ്ങാന്‍
മഞ്ഞള്‍പ്പൊടി ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടുക.
മുഖക്കുരു മാറാന്‍
പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ ചാലിച്ച് ലേപനം ചെയ്യുക. പച്ചമഞ്ഞളും തുളസിനീരും റോസാപ്പൂവും ചേര്‍ത്തരച്ച് ലേപനം ചെയ്യുന്നതും ഗുണകരമാണ്.
പ്രമേഹനിയന്ത്രണത്തിന്
ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി നെല്ലിക്കാനീരില്‍ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി ദിവസവും കഴിക്കുക.
തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ ആശുപത്രി&റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍
Content Highlights: health benefits and uses of turmeric
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..