സൗന്ദര്യ സങ്കല്‍പങ്ങളില്‍ മുടിയഴകിന് വലിയ പ്രാധാന്യമുണ്ട്. ഇടതൂര്‍ന്ന, ആരോഗ്യമുള്ള മുടി തന്നെയാണ് എല്ലാവരുടെയും ആഗ്രഹവും. ഹെയര്‍ സ്റ്റൈലുകള്‍ മാറുമ്പോള്‍ വ്യക്തികളുടെ 'ലുക്കിലും' മാറ്റമുണ്ടാകുന്നു. മുടി സംരക്ഷണത്തിനായി എന്തും പരീക്ഷിക്കാന്‍ തയ്യാറാണ് പലരും. എന്നാല്‍ പലപ്പോഴും മുടിയ്ക്കുണ്ടാകുന്ന ചില രോഗങ്ങള്‍ മുടിയുടെ വളര്‍ച്ചയെയും  ആരോഗ്യത്തെയും ബാധിക്കുന്നു. 

അതിനാല്‍ തന്നെ മുടിയെക്കുറിച്ചു പറയുേമ്പാള്‍ മുടിയുള്ളവരും ഇല്ലാത്തവരുെമല്ലാം കൗതുകത്തോടെ ചെവിയോര്‍ക്കാറുണ്ട്. മുടിയുള്ളവര്‍ക്ക് അറിയേണ്ടത് മുടി സംരക്ഷിക്കാന്‍ ഇനിയെന്തെങ്കിലും ട്രൈ ചെയ്യാനുണ്ടാേ എന്നാണ്. ഇല്ലാത്തവര്‍ക്കാകട്ടെ എങ്ങനെ മുടിയുണ്ടാക്കും എന്ന ആശങ്കയും. 

ഒരാളുടെ തലയില്‍ ശരാശരി ഒരുലക്ഷം മുടിയിഴകള്‍ ഉണ്ടാകാം എന്നാണ് കണക്കാക്കുന്നത്. അമ്പതു മുതല്‍ നൂറുമുടികള്‍ വരെ ദിവസവും പൊഴിഞ്ഞുപോകും. ഇത് സ്ഥിരമായി നടക്കുന്ന പ്രക്രിയയാണ്. ഇത് നൂറില്‍ കൂടുതലാവുകയോ ആകെയുള്ള ഒരു ലക്ഷത്തില്‍ കാല്‍ ലക്ഷത്താേളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. 

മുടിവളര്‍ച്ചയുടെ മൂന്ന് ഘട്ടങ്ങള്‍ 

ഏറ്റവും  വേഗത്തില്‍ വളരുന്ന കോശസമൂഹങ്ങളിലാന്നാണ് മുടി. മുടിയുടെ വളര്‍ച്ചാഘട്ടം പ്രധാനമായും മൂന്നുതരത്തിലാണ്. 

ആദ്യഘട്ടം അനാജന്‍ ആണ്. രണ്ടുമുതല്‍ പത്തുവര്‍ഷം വരെയാണ്‌ ഈ കാലയളവ്. രണ്ടാമെത്ത ഘട്ടമാണ് കാറ്റജന്‍. ഒന്നു മുതല്‍ രണ്ടാഴ്ച്ച വരെയാണ് ഈ കാലയളവ്. മൂന്നാം ഘട്ടമായ ടീലൊജന്‍ വിശ്രമാവസ്ഥയാണ്. ഈ അവസ്ഥയില്‍ മുടിയുടെ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായി നിലയ്ക്കും. മുടിക്ക് കറുപ്പുനിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും. ഈ മുടി പരമാവധി മൂന്നുമാസം വരെ മാത്രമേ നിലനില്‍ക്കൂ. അതിനുേശഷം അതു കൊഴിയും. മൊത്തം മുടിവളര്‍ച്ചയുടെ 90 ശതമാനം അനാജന്‍ ഘട്ടത്തിലും 10 ശതമാനത്തില്‍ താെഴ ടീലൊജന്‍ ഘട്ടത്തിലും ഒരു ശതമാനത്താേളം കാറ്റജന്‍ ഘട്ടത്തിലുമായിരിക്കും. 

എന്തുകൊണ്ട് മുടികൊഴിയുന്നു

മുടികൊഴിച്ചിലിന് ഒട്ടേറെ കാരണങ്ങളുണ്ട്. വിവിധ  ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നതു മുതല്‍ ചില രോഗങ്ങള്‍ വരെ ഇതിന് കാരണമാകാറുണ്ട്. മുടിയുടെ ഘടനാവൈകല്യം, മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിത ഉപേയാഗം, വളരെ ശക്തിയില്‍ മുടിതോര്‍ത്തുന്നത് തുടങ്ങിയവയെല്ലാം മുടികൊഴിയാന്‍ ഇടയാക്കും. മുടികൊഴിയുന്നതിലേക്ക് നയിക്കുന്ന ചില പ്രധാന കാരണങ്ങള്‍ ഇനിപറയാം.

പോഷകമില്ലാത്ത ഭക്ഷണം: ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റേയും അളവ് കുറയുമ്പോള്‍ വളര്‍ച്ചാഘട്ടത്തിലുള്ള മുടിയിഴകള്‍ പെട്ടന്ന് വിശ്രമാവസ്ഥയിലേക്ക് മാറും. ക്രമേണ മുടികൊഴിയാനും തുടങ്ങും. വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളുമെല്ലാം രോമവളര്‍ച്ചയെ സഹായിക്കും. പെട്ടെന്ന്‌ മെലിയാനായി ഭക്ഷണത്തിന്റെ അളവ് വലിയതോതില്‍ കുറയ്ക്കുന്നത് പോഷക ദാരിദ്ര്യത്തിലേക്കും അതുവഴി മുടികൊഴിച്ചിലിലേക്കും നയിക്കുന്നു. 

പാരമ്പര്യം: അച്ഛേനാ അമ്മക്കോ മുടികൊഴിച്ചിലോ കഷണ്ടിയാേ ഉണ്ടെങ്കില്‍ മക്കള്‍ക്കും വരാന്‍ സാധ്യതയേറെയാണ്. മുടികൊഴിച്ചിലിന്റെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സതേടുക എന്നതാണ് ഇതിനുള്ള പോംവഴി. 

മാനസിക സംഘര്‍ഷങ്ങള്‍: ടെന്‍ഷനും മറ്റ് മാനസികപ്രയാസങ്ങളും മുടിവളര്‍ച്ച മെല്ലയാക്കും. പെട്ടന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുടെ ഫലമായി രണ്ടു മൂന്നു മാസം കൊണ്ട് മുടി ധാരാളം കൊഴിയാറുണ്ട്. ടിലോജന്‍ എഫ്ളൂവിയം എന്നാണ് ഇതിന് പേര്. വളര്‍ന്നു കൊണ്ടിരിക്കുന്ന രോമകൂപങ്ങളുടെ കോശവിഭജനം തടസ്സപ്പെടുന്നതാണ് ഇതിന് കാരണം. 

രോഗങ്ങള്‍: ഹോര്‍മോണ്‍ അപാകം മൂലമുണ്ടാകുന്ന പോല്‍സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.ഡി.) ഉള്ളവരില്‍ മുടികൊഴിച്ചില്‍ അധികമായിരിക്കും.

പ്രസവശേഷം: ഈ സമയത്തും മുടികൊഴിച്ചിലുണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ ഈസ്ട്രജന്‍, കോര്‍ട്ടിസാേള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ത്വരിത ഗതിയിലായിരിക്കും. ഇത് മുടിവളര്‍ച്ചയെ വേഗത്തിലാക്കും. എന്നാല്‍ പ്രസവേശഷം ഈ ഹോര്‍മോണുകള്‍ സാധാരണ നില കൈവരിക്കും. അതോടെ മുന്‍പുണ്ടായിരുന്ന മുടിയിഴകളെല്ലാം പെട്ടന്ന് കൊഴിയാന്‍ തുടങ്ങും. കൊഴിയുന്ന മുടിയുടെ എണ്ണം കണ്ട് പലരും പേടിക്കാറുണ്ട്. എന്നാല്‍ അത്ര ഗൗരവേമറിയ പ്രശ്‌നമല്ല ഇത്. പ്രസവാനന്തര ചികിത്സയും പോഷകപ്രദമായ ഭക്ഷണ ശീലം പിന്തുടരുകയും ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ പരിഹരിക്കാവുന്നതാണ്. 

തൈറോയ്ഡ് ഗ്രന്ഥിയുടെയും പിറ്റ്യൂട്ടറി ഗ്രന്ഥിയുടെയും പ്രവര്‍ത്തനമാന്ദ്യം: ഇതും മുടികൊഴിച്ചിലിന് ഇടയാക്കാം. തൈറോയ്ഡ്‌ ഹോര്‍മോണിന്റെ അളവ് ഏറിയാലും കുറഞ്ഞാലും മുടികൊഴിച്ചിലുണ്ടാകാം. ഒപ്പം ഇത്തരം രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകളും മുടികൊഴിക്കാം. ഹോര്‍മോണ്‍ അളവുകളിലെ അപാകങ്ങള്‍ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം. 

താരന്‍: മുടിയഴക് കുറയ്ക്കുന്ന അവസ്ഥയാണ് താരന്‍. കൗമാരപ്രായമാകുമ്പോള്‍ തന്നെ പലര്‍ക്കും താരന്‍ വന്നു തുടങ്ങും. തലയിലെ ചര്‍മത്തില്‍ നേര്‍ത്ത ശല്‍ക്കങ്ങളും രോമകൂപത്തിന് ചുറ്റും ചുവപ്പും ചൊറിച്ചിലുമായാണ് താരന്‍ തുടങ്ങുക. അപകടകരമല്ലാത്ത താരനാണെങ്കില്‍ മുടി അധികം കൊഴിയാറില്ല. എന്നാല്‍ തുടക്കത്തില്‍ ചികിത്സ സ്വീകരിക്കാതിരുന്നാല്‍ താരന്‍ രൂക്ഷമാകും. അത് മറ്റ് മുടിയിഴകളിലേക്കും ശിരോചര്‍മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാം. ഇത് മുടിയുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയോ വളര്‍ച്ച മുരടിപ്പിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. വെള്ളം മാറി കുളിക്കുന്നതു വഴിയും ക്ലോറിന്‍ വെള്ളം ഉപേയാഗിക്കുന്നതിലൂടെയും മുടി കൊഴിയുന്നതിനേക്കാള്‍ പൊട്ടിപ്പോവാനാണ് സാധ്യത കൂടുതല്‍. 

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ?

മുടി കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ രണ്ടുരീതിയില്‍ കാണാം. കൊഴിയുന്ന മുടിയിഴകളുടെ എണ്ണം പൊടുന്നനെ കൂടുന്നതാണ് ആദ്യത്തേത്. മുടിയുടെ കട്ടികുറഞ്ഞ് നേര്‍ത്തു വരുന്നതാണ് മറ്റൊന്ന്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മുടി അപകടകരമായ തരത്തില്‍ കൊഴിയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാം. ഒരു ദിവസം കൊഴിയുന്ന മുടിയിഴകള്‍ എണ്ണി നോക്കുക. നൂറിലധികം കൊഴിയുന്നുണ്ടെങ്കില്‍ മുടികൊഴിച്ചില്‍ ഗൗരവത്തോടെ കാണാന്‍ സമയമായി എന്നുറപ്പിക്കാം. നൂറ്റമ്പതിലധികം മുടിയിഴകള്‍ സ്ഥിരമായി കൊഴിയുന്നുണ്ടെങ്കില്‍ ത്വഗ്രോഗവിദഗ്ധനെ കണ്ട് ചികിത്സതേടണം. 

ഹെല്‍മെറ്റ് വെച്ചാല്‍

ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയില്ല. പക്ഷേ ദീര്‍ഘനേരം വെച്ചാല്‍ വിയര്‍പ്പ് തലയോട്ടിയില്‍ തങ്ങിനിന്ന് അണുബാധയ്ക്ക് സാധ്യതയുണ്ട്. കോട്ടണ്‍ തുണിയോ ടവലോ തലയില്‍ കെട്ടിയ ശേഷം ഹെല്‍മെറ്റ് വെക്കുന്നതാണ് നല്ലത്. ഈ തുണി ദിവസവും കഴുകി വൃത്തിയാക്കാന്‍ മറക്കരുത് 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സൗമ്യ ജഗദീശന്‍
ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍, ചര്‍മരോഗവിഭാഗം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

ആരോഗ്യമാസിക സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Arogyam
   കൂടുതല്‍ വായിക്കാം പുതിയ ലക്കം ആരോഗ്യമാസികയില്‍

   ആരോഗ്യമാസികയുടെ പുതിയലക്കം ഓണ്‍ലൈനില്‍ വാങ്ങിക്കാം

 

 

 

 

content highlight:hair fall protection