സ്ട്രോക്ക് വീണ്ടും വരുമോ എന്നായിരുന്നു ഭയം; നേരിട്ട കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് ഹെയ്ലി ബീബർ


ഹെയ്ലി ബീബർ

നത്ത ആഘാതം സൃഷ്ടിച്ച ഒരു അനുഭവത്തിൽ നിന്നോ ഓർമയിൽ നിന്നോ അതിജീവിക്കാനാവാതെ ഉഴലുന്നവരുണ്ട്. പേടിസ്വപ്നം പോലെ ആ ആഘാതം അവരെ പിന്തുടരും. വിഷാദമായും ഉത്കണ്ഠയായുമൊക്കെ അത് കൂടെകൂടാം. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് മോഡലായ ഹെയ്ലി ബീബർ. 2022ലുണ്ടായ ഭയപ്പെടുത്തിയ ആരോ​ഗ്യപ്രശ്നത്തെക്കുറിച്ചാണ് ഹെയ്ലി പങ്കുവെക്കുന്നത്.

കഴിഞ്ഞ മാർച്ചിലാണ് ഹെയ്ലിക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചതുമൂലം മിനി സ്ട്രോക്ക് ഉണ്ടായത്. അതിനു പിന്നാലെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയും ​ഹെയ്ലിയെ പിന്തുടർന്നു. സ്ട്രോക്കിനു പിന്നാലെ താൻ ഏറെ ഉത്കണ്ഠപ്പെട്ട അനുഭവങ്ങൾ ഉണ്ടായെന്ന് ഹെയ്ലി പറയുന്നു. സ്ട്രോക്ക് വീണ്ടും വരുമോ എന്നതായിരുന്നു പ്രധാന ഭയം. ഇനിയൊരിക്കലും ആ അവസ്ഥയിലൂടെ കടന്നുപോകാൻ തനിക്കാവില്ലായിരുന്നു. അത്രത്തോളം ഭയപ്പെടുത്തുന്നതായിരുന്നു- ഹെയ്ലി പറയുന്നു.

താൻ ഇന്നുവരെ ജീവിതത്തിൽ കടന്നുപോയതിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമായിരുന്നു അതെന്നും ഹെയ്ലി പറയുന്നു. ഇക്കാര്യം തുറന്നു പറഞ്ഞ് മറ്റാരെയെങ്കിലും സഹായിക്കണം എന്ന് ആ​ഗ്രഹം ഉണ്ടെങ്കിലും തനിക്ക് എന്താണ് സംഭവിച്ചത് എന്നു പറയാൻ ഇപ്പോഴും കഴിയുന്നില്ല എന്നും ഹെയ്ലി പറയുന്നു. വോ​ഗിന്റെ പോഡ്കാസ്റ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ് ഹെയ്ലി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഇഷിമിക് സ്ട്രോക്ക് എന്ന അവസ്ഥയായിരുന്നു ഹെയ്ലിയുടേത്. അതേക്കുറിച്ച് തുറന്നുപറഞ്ഞ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോ പോലും തന്നെ സംബന്ധിച്ച് കഠിനമായിരുന്നുവെന്ന് ഹെയ്ലി പറയുന്നു. അവ വീണ്ടും തന്നെ പഴയ അനുഭവങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു. പതിയെ താൻ അത്തരം തോന്നലുകളിൽ നിന്ന് പുറത്തുകടക്കാൻ തുടങ്ങിയെന്നും ഹെയ്ലി പറയുന്നുണ്ട്. ഭാവിയിൽ തന്റെ ആരോ​ഗ്യത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കാതെ ഇപ്പോൾ ജീവിതം വീണ്ടും ആസ്വദിക്കാൻ തുടങ്ങിയെന്നും ഹെയ്ലി കൂട്ടിച്ചേർക്കുന്നു.

എന്താണ് സ്ട്രോക്ക്?

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.

1. ഇഷിമിക് (ischemic) സ്ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.

2. ഹെമറേജിക്ക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനേക്കാള്‍ മാരകമാണ് ഹെമറേജിക്ക് സ്ട്രോക്ക്.

സ്ട്രോക്ക് വരാനുള്ള സാധ്യതകള്‍

സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം, രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍- ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും ചെറുപ്പകാലത്തെ സ്ട്രോക്ക് ഉണ്ടാകാം.

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

Content Highlights: hailey bieber talks about her mental health struggle after mini stroke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


02:45

ട്വീറ്റില്‍ കുടുങ്ങിയതോ, സ്വയം വഴിവെട്ടിയതോ! അനില്‍ ആന്റണി ഇനി എങ്ങോട്ട്?

Jan 25, 2023

Most Commented