ശ്രദ്ധിക്കണം മോണരോഗത്തെ; ഫലപ്രദമായ ചികിത്സ പൂര്‍ണസൗഖ്യം നല്‍കും


ഡോ. ശ്രീകാന്ത് പുത്തലത്ത്‌നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന പ്ലേഗും അതു പോലെ കാല്‍ക്കുലസും തന്നെയാണ് മോണ രോഗത്തിന്റെ അടിസ്ഥാന കാരണം.

പ്രതീകാത്മക ചിത്രം | Photo: Getty Images

മോണയുടെ പഴുപ്പിനും പല്ലിന് ചുറ്റുമുള്ള എല്ലിന്റെ തേയ്മാനത്തിനും കാരണമാവുന്ന രോഗാവസ്ഥയാണ് gum disease അഥവാ മോണരോഗം. ആരംഭഘട്ടങ്ങളില്‍ വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്തതിനാല്‍ പലപ്പോഴും മോണരോഗം ഉള്ളത് തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കാറില്ല. മോണരോഗത്തെ പ്രധാനമായും gingivitis എന്നും periodontitis എന്നും രണ്ടായി തരം തിരിക്കാം. പഴുപ്പ് മോണയെ മാത്രം ബാധിക്കുന്ന ഘട്ടത്തില്‍ അതിനെ gingivitis എന്നും, പഴുപ്പ് ഉള്ളിലേക്ക് പടര്‍ന്നു എല്ലിന് തേയ്മാനം സംഭവിക്കുമ്പോള്‍ periodontitis എന്നും വിളിക്കുന്നു. Periodontitis ബാധിച്ച രോഗിയില്‍ എല്ലു തേയ്മാനം മൂലം പല്ലുകള്‍ക്കിടയില്‍ വിടവ് വരാനും ഭക്ഷണം കുടുങ്ങാനും അതു മൂലം പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും കാരണമായി തീരാറുണ്ട്.

ഇന്ത്യയില്‍ 37% സ്ത്രീകളിലും 41% പുരുഷന്മാരിലും മോണരോഗം ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്

അതില്‍തന്നെ 51% ആളുകളില്‍ periodontitis എന്ന തീവ്ര മോണരോഗ അവസ്ഥയാണ് കണ്ടു വരുന്നത്. മറ്റൊരു പ്രധാനപ്പെട്ട വസ്തുത പ്രമേഹം, ഹൃദ്രോഗം, ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയും മോണരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത്.

മോണരോഗത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം?

നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന plaque, അതു പോലെ calculus തന്നെയാണ് മോണ രോഗത്തിന്റെ അടിസ്ഥാന കാരണം. ശരിയായ രീതിയില്‍ brushing ചെയ്യാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും plaque അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.

മോണരോഗം എങ്ങനെ തിരിച്ചറിയാം?

ആരംഭഘട്ടത്തില്‍ മോണ രോഗത്തിന്റെ പ്രധാന സൂചനകള്‍ മോണ കൂടുതല്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുകയോ പല്ല് തേക്കുന്ന അവസരങ്ങളില്‍ മോണക്കുളളില്‍നിന്നു രക്തം പൊടിയുന്നതോ ആണ്. എന്നാല്‍ വേദന ഇല്ലാത്തതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു.

മോണരോഗം എങ്ങനെ തടയാം?

ശരിയായ രീതിയിലുള്ള ദന്തരോഗ്യ പരിചരണവും ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ വളരെ ഫലപ്രദമാണ്. മോണരോഗത്തെ അതിന്റെ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.

ചികിത്സാരീതികള്‍ എന്തെല്ലാം?

Gingivitis അവസ്ഥയിലുള്ള മോണരോഗം scaling പോലെ താരതമ്യേനെ ലളിതമായ ചികിത്സ കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെങ്കില്‍, periodontitis എന്ന ഘട്ടത്തിലേക്കു കടന്നു കഴിഞ്ഞാല്‍ Flap സര്‍ജറി, Bone ഗ്രാഫറ്റിംഗ് Laser തെറാപ്പി പോലെ കൂടുതല്‍ വിപുലമായ ചികിത്സകള്‍ ആവശ്യമായി വരുന്നു.

ഓരോ വ്യക്തിയുടെയും മോണരോഗത്തിന്റെ തീവ്രതയും അയാളുടെ പൊതുവായ ആരോഗ്യക്ഷമതയും പരിഗണിച്ചാവും ഡോക്ടര്‍ ട്രീറ്റ്‌മെന്റ് നിശ്ചയിക്കുക. അവ കൃത്യമായി പാലിക്കുകയാണെങ്കില്‍ മോണരോഗത്തെ പൂര്‍ണമായി ഭേദപെടുത്താന്‍ സാധിക്കും എന്നതാണ് വസ്തുത.

(ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ച് എക്‌സിക്യുട്ടിവ് അംഗവും കോട്ടക്കല്‍ എജ്യുകെയര്‍ ഡെന്റല്‍ കോളേജ് മോണരോഗവിഭാഗം പ്രൊഫസറുമാണ് ലേഖകന്‍)

Content Highlights: world gum health day, gum diseases, periontitis, health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented