പ്രസവശേഷം ഷുഗര്‍ കൂടി; എന്തുചെയ്യണം? രോഗം മാറുമോ?


മുന്‍പെല്ലാം വളരെ അപൂര്‍വമായി മാത്രമാണ് ഗര്‍ഭകാല പ്രമേഹം കണ്ടിരുന്നത്

Representative Image| Photo: GettyImages

ര്‍ഭകാല പ്രമേഹമെന്നത് ഭാവിയില്‍ പ്രമേഹരോഗ സാധ്യതയെ സൂചിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്. അതുകൊണ്ട് പ്രസവാനന്തരം പ്രമേഹം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇതു സംബന്ധിച്ച ഒരു ചോദ്യവും ഉത്തരവും വായിക്കാം.

''ഞാന്‍ 30 വയസ്സുകാരിയാണ്. മൂന്നു വയസ്സുള്ള കുട്ടിയുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഷുഗര്‍നില കൂടുതല്‍ ആയിരുന്നു. പ്രസവശേഷം നോര്‍മലായി. ഇപ്പോള്‍ പരിശോധിച്ചപ്പോള്‍ ഫാസ്റ്റിങ് 140 കണ്ടു. പ്രസവശേഷം തടികൂടിയത് കുറഞ്ഞിട്ടുമില്ല. 160 സെന്റിമീറ്റര്‍ ഉയരമാണുള്ളത്. ഇപ്പോള്‍ 79 കിലോഗ്രാം ഭാരമുണ്ട്. ഭക്ഷണം നിയന്ത്രിച്ചാല്‍ ഇനി ഷുഗര്‍ കുറയുമോ? മരുന്ന് തുടങ്ങേണ്ടിവരുമോ?''

ക്തത്തിലെ പഞ്ചസാരയുടെ അളവ് ഗര്‍ഭാവസ്ഥയില്‍ ക്രമാതീതമായി ഉയരുന്ന അഴസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഗര്‍ഭിണിയായി 24 ആഴ്ചകള്‍ക്ക് ശേഷമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതായി കാണപ്പെടുന്നത്. എന്നാല്‍ ചിലപ്പോള്‍ അതിനുമുന്‍പും ഗര്‍ഭകാലപ്രമേഹം പ്രത്യക്ഷപ്പെടാം. മുന്‍പെല്ലാം വളരെ അപൂര്‍വമായി മാത്രമാണ് ഗര്‍ഭകാല പ്രമേഹം കണ്ടിരുന്നത്. എന്നാല്‍ ഈയിടെയായി രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഗര്‍ഭിണികളില്‍ 10-18 ശതമാനം പേരിലെങ്കിലും ഇപ്പോള്‍ രോഗം കാണപ്പെടുന്നുണ്ട്.

അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹപാരമ്പര്യം ഇവയുള്ളവര്‍, മുന്‍പ് ഗര്‍ഭം അലസിപ്പോയവര്‍, പ്രായക്കൂടുതലുള്ളവര്‍, തീരെ വ്യായാമം കുറഞ്ഞവര്‍ മുതലായവര്‍ക്കാണ് ഗര്‍ഭകാല പ്രമേഹരോഗ സാധ്യത കൂടുതലായി കാണപ്പെടുന്നത്. ഗര്‍ഭകാലത്ത് മറുപിള്ളയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകള്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണഗതിയില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിച്ച് ശരീരം ഈ പ്രതിരോധത്തെ തരണം ചെയ്യും. ഇവരിലാണ് ഗര്‍ഭകാലപ്രമേഹം പ്രകടമാകുന്നത്.

സാധാരണഗതിയില്‍ അമ്മയ്ക്കും കുഞ്ഞിനും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഗര്‍ഭകാലപ്രമേഹം കാരണമാകാമെങ്കിലും കൃത്യമായ ചികിത്സകളിലൂടെ രോഗകങ്കീര്‍ണതകളെ അതിജീവിക്കാനാകും. മരുന്നുകളുടെയും ഇന്‍സുലിന്റെയും കൂടെ ആഹാരനിയന്ത്രണവും കൃത്യമായ വ്യായാമവും കൂടെയാകുമ്പോള്‍ പഞ്ചസാരയുടെ അളവ് അധികമാകാതെ നിലനിര്‍ത്താന്‍ കഴിയും. സാധാരണഗതിയില്‍ 90 ശതമാനം രോഗികളിലും പ്രസവാനന്തരം കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചസാരയുടെ അളവ് സാധാരണനിലയിലെത്തും. എന്നാല്‍ അപൂര്‍വം ചിലരില്‍ പഞ്ചസാരയുടെ നില ഉയര്‍ന്നുതന്നെ കാണപ്പെടും. ഇവര്‍ പ്രധാനമായും ടൈപ്പ് 2 പ്രമേഹരോഗികളായി തുടരും. അവര്‍ക്ക് സാധാരണ പ്രമേഹരോഗ ചികിത്സ നല്‍കേണ്ടതാണ്. ഗര്‍ഭകാല പ്രമേഹമെന്നത് ഭാവിയില്‍ പ്രമേഹരോഗ സാധ്യതയെ സൂചിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്. അതുകൊണ്ട് പ്രസവാനന്തരം പ്രമേഹരോഗം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. ചിലര്‍ പ്രസവാനന്തരം അമിതമായി ആഹാരം കഴിപ്പിച്ച് കുട്ടികളുടെ ശരീരവണ്ണം 'പുഷ്ടിപ്പെടുത്തുന്ന' ചില രീതികള്‍ പിന്‍തുടരുന്നുണ്ട്. ഇവ ശരീരഭാരം കൂടുന്നതിലും അതുവഴി പ്രമേഹരോഗിയായി മാറുന്നതിനും കാരണമാകാം.

160 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക് 79 കിലോഗ്രാം ഭാരമുണ്ടെങ്കില്‍ ബോഡിമാസ് ഇന്‍ഡെക്‌സ്(ബി.എം.ഐ.) 30.8 ആണ്. ഇത് വളരെ കൂടുതലാണ്. പ്രസവാനന്തരം തടികൂടിയതാണ് ഇപ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടാന്‍ കാരണം.

സമീകൃതാഹാരം ശീലമാക്കുക. ഒപ്പം ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയാണെങ്കില്‍ ക്രമേണ ശരീരഭാരം കുറയ്ക്കാനാകും. ഇപ്പോഴത്തെ ശരീരഭാരത്തിന്റെ പത്ത് ശതമാനമെങ്കിലും അടുത്ത മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനാകും. മറ്റ് മരുന്നുകള്‍ ഒന്നുമില്ലാതെ തന്നെ. എന്നാല്‍ ഇത് സാധ്യമായില്ലെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മരുന്നുകളുടെ സഹായം ആവശ്യമായി വന്നേക്കാം.

തയ്യാറാക്കിയത്:

ഡോ. എസ്.കെ. സുരേഷ് കുമാര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഡയബറ്റോളജി വിഭാഗം
ഇഖ്‌റ ഹോസ്പിറ്റല്‍
കോഴിക്കോട്

Content Highlights: Gestational Diabetes and Pregnancy- Hhigh Blood Ssugar level after delivery

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented