മാനസികാരോഗ്യം മെച്ചപ്പെടുത്താം; മുതിര്‍ന്നവര്‍ക്കൊപ്പവും സ്വല്‍പം ഡേറ്റിങ് ആകാം


ആഷിക് കൃഷ്ണൻ

സാമൂഹികസേവനത്തിന്റെ ഒരു സ്വഭാവം ഇതില്‍ ഉണ്ടെങ്കിലും അതിലേറെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഡേറ്റിങ്- സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ ഈ പേര് മലയാളികള്‍ക്കിടയില്‍ പ്രചാരത്തില്‍വന്നിട്ട് അധികം കാലമൊന്നുമായിട്ടില്ല. യുവാക്കള്‍ക്കിടയില്‍ ഏറെ മധുരിക്കുന്ന പ്രയോഗമാണെങ്കിലും മുതിര്‍ന്നവരില്‍ പലര്‍ക്കും അത്ര തൃപ്തികരമല്ലാത്ത ഒരു വ്യാഖ്യാനം ഡേറ്റിങ് എന്ന വാക്ക് നല്‍കുന്നുണ്ട്. പ്രണയത്തിലേര്‍പ്പെടുമ്പോള്‍ പരസ്പരം പുലര്‍ത്തുന്ന അധിക കരുതലും പരിലാളനയുംതന്നെയാണ് ഇവിടെ നടക്കുന്നത്. പ്രണയത്തിലുള്ളവരെ മുന്‍നിശ്ചയിച്ചപ്രകാരം ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു, അവിടെ അവര്‍ക്ക് ഇഷ്ടപ്പെട്ടത് കഴിക്കാന്‍ വാങ്ങിക്കൊടുക്കുന്നു. അവര്‍ക്ക് കാണാന്‍ താത്പര്യമുള്ള സിനിമകള്‍ കാണിക്കുന്നു, അവര്‍ക്ക് പ്രിയപ്പെട്ടതെന്നുതോന്നിക്കുന്ന വസ്തുക്കള്‍ വാങ്ങിക്കൊടുക്കുന്നു, അങ്ങനെ അവരുടെ ആ ദിനം ഏറെ പ്രിയപ്പെട്ടതാക്കി ആ സ്‌നേഹബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ശ്രമിക്കും.

ഇങ്ങനെ സ്‌നേഹംനല്‍കുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കും ഒരുപോലെ ആനന്ദംലഭിക്കുന്ന 'ഡേറ്റിങ്' ശൈലി മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുത്താം എന്നതാണ് വയോജനവിഷയങ്ങളില്‍ (ജെറിയാട്രിക്‌സ്) വിദഗ്ധപഠനങ്ങള്‍ നടത്തുന്ന വിദേശ സര്‍വകലാശാലകള്‍ ആലോചിക്കുന്നത്. അതില്‍ ഒന്നോ ഒന്നിലധികമോവരുന്ന യുവാക്കള്‍ പ്രായമായി വീടുകളില്‍ തനിച്ചുകഴിയേണ്ടിവരുന്നവരെക്കൂട്ടി പുറത്തുപോയി ദിവസം ചെലവിടുന്ന രീതിയെയാണ് 'ഡേറ്റിങ് വിത്ത് എല്‍ഡേര്‍ളി' എന്ന ആശയത്തിലൂടെ മുന്നോട്ടുവെക്കുന്നത്.തീര്‍ത്തും അന്യരായുള്ളവരെ ഇതിലേക്ക് ഉള്‍പ്പെടുത്തുന്നതിനുപകരം നമ്മുടെ വീടിനടുത്തുള്ളതും കുടുംബബന്ധത്തില്‍ ഉള്ളവരുമായ വയോജനങ്ങളെ സേവിക്കാന്‍, സ്‌നേഹിക്കാന്‍, താലോലിക്കാന്‍ യുവതീയുവാക്കള്‍ക്ക് മുന്നിട്ടിറങ്ങാം എന്നതാണ് ആശയം. ഇത് ഇരുകൂട്ടരുടെയും മാനസികാരോഗ്യം ശക്തിപ്പെടുത്തുമെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സാമൂഹികസേവനത്തിന്റെ ഒരു സ്വഭാവം ഇതില്‍ ഉണ്ടെങ്കിലും അതിലേറെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

വീടുവിട്ടുനില്‍ക്കുന്നവര്‍ക്ക് നഷ്ടം നികത്താം

പഠനത്തിനും ജോലി ആവശ്യാര്‍ഥവുമായി വീടിനെയും വീട്ടുകാരെയും വിട്ടുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് അവരുടെ സ്ഥലത്തെ പ്രായമായവരെ ഇത്തരത്തില്‍ സേവിക്കുന്നതിലൂടെ അവരുടെ നഷ്ടങ്ങള്‍ നികത്തപ്പെടും. സ്വന്തം അച്ഛനും അമ്മയ്ക്കും ചെയ്തുകൊടുക്കുന്നതുപോലെ ഇത് ചെയ്തുനല്‍കുകയും ചെയ്യും.

എന്തെല്ലാമാകാം

ഒന്നിച്ചൊരു ഭക്ഷണം: അത് ഹോട്ടലുകളില്‍നിന്നും വീടുകളില്‍ നിന്നുമാകാം. ഒരു പിക്‌നിക് രീതിയില്‍ ഭക്ഷണംകൊണ്ടുപോയി പ്രകൃതിരമണീയമായ ഒരിടത്തിരുന്ന് ഒന്നിച്ചുകഴിക്കുന്നതും ആകാം.

സിനിമ: മൊബൈലിലും ടി.വി.യിലുമെല്ലാം സിനിമകള്‍ ധാരാളം കാണുന്നുണ്ടെങ്കിലും വീടിനുപുറത്തുപോയി തിയേറ്ററില്‍ ആള്‍ക്കൂട്ടത്തിലിരുന്ന് ആഘോഷപൂര്‍വം സിനിമകാണുന്ന അനുഭവം ആഗ്രഹിക്കുന്ന ഒട്ടേറെ മുതിര്‍ന്നവരുണ്ട്.

കാഴ്ചകാണാന്‍ ഒരു കറക്കം: കടല്‍, പുഴ, കായല്‍, പാടം, പൂന്തോട്ടം, പാര്‍ക്ക് ഇങ്ങനെയുള്ള പൊതുയിടങ്ങള്‍ കണ്ടും ആസ്വദിച്ചുമുള്ള ചെറുയാത്രകള്‍ ഏറെ ആനന്ദംപകരുന്നതാണ്.

ആരാധനാലയങ്ങള്‍: വലിയ ജനത്തിരക്കിലാത്ത ആരാധനാലയങ്ങളില്‍ പോയി അല്പസമയം

ആധ്യാത്മിക-ആത്മീയ പാതയിലൂടെ സഞ്ചരിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു മെഡിറ്റേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ സുഖം ചിലര്‍ക്ക് സമ്മാനിക്കും.

ഷോപ്പിങ്: ആവശ്യമുള്ളതെന്തും വിരലമര്‍ത്തിയാല്‍ വീട്ടുപടിക്കല്‍ എത്തുമെങ്കിലും കടകളില്‍ച്ചെന്ന് കണ്ട് വാങ്ങുന്നത് ശീലിച്ചവര്‍ക്ക് അതില്ലാതാവുന്നത് ഒരു വീര്‍പ്പുമുട്ടലാണ്.

പടി കയറി, പടി കയറി

 • പടികള്‍ക്ക് ആമുഖമായി നിവര്‍ന്നുനില്‍ക്കുക.
 • പടിയുടെ കൈവരിയിലോ ചുമരിലോ പിടിച്ചുകൊണ്ടുതന്നെ ആദ്യപടിയിലേക്ക് ഒരു കാല്‍ വെക്കുക.
 • മൂന്നുസെക്കന്‍ഡ് വരെ കാല്‍ അവിടെ വെച്ചശേഷം തിരിച്ച് പഴയപോലെ നിവര്‍ന്നുനില്‍ക്കുക.
 • നേരത്തെ വെച്ചതല്ലാത്ത കാല്‍ പടിയിലേക്ക് വെക്കുക. മൂന്നു സെക്കന്‍ഡ് വെച്ച് തിരിച്ചുവെക്കുക.
 • ഇത് പത്തുതവണ ആവര്‍ത്തിക്കുക.
 • വേഗതയില്‍ ചെയ്യാതിരിക്കുക.
 • ഗുണം: പടികള്‍ കയറാനും ഇറങ്ങാനുമുള്ള കാലുകളുടെ ശേഷി വര്‍ധിപ്പിക്കും.
ബാലൻസിങ് ഉറപ്പാക്കാൻ ഒറ്റക്കാലിൽ

 • കാലുകള്‍ അരയളവിന് കണക്കായി അല്പം അകത്തിവെച്ച് നിവര്‍ന്നുനില്‍ക്കുക. ഒരുകാല്‍ പതുക്കെ ഉയര്‍ത്തുക (പെട്ടെന്ന് പിടിക്കണമെന്ന് തോന്നിയാല്‍ ഉപയോഗപ്പെടാന്‍ കസേരയോ മേശയോ മറ്റോ അടുത്തുണ്ടാവുന്നത് നന്ന്).
 • തുടക്കത്തില്‍ ഒരുകൈ എന്തിലെങ്കിലും പിടിച്ചുകൊണ്ട് ചെയ്യാം. ക്രമേണ ഊന്ന് ഒഴിവാക്കുക.
 • നിലത്തൂന്നിയ കാലിലേക്ക് അധികഭാരം വരാതെ ശ്രദ്ധിക്കണം. 10-15 സെക്കന്‍ഡ് കാല്‍ ഉയര്‍ത്തിനിര്‍ത്തണം. ഇതുപോലെ ഓരോ കാലിനും അഞ്ചുതവണവീതം ആവര്‍ത്തിക്കണം.
 • ഗുണം: നടത്തത്തെയും പടികള്‍ കയറി ഇറങ്ങുന്നതിനെയും സഹായിക്കുന്നതോടൊപ്പം ശരീരത്തിന്റെ ബാലന്‍സിങ് ക്രമേണ കൂടുതലാക്കാന്‍ സാധിക്കും.
കടപ്പാട്:

ടിന്റു കുറുപ്പത്ത്

ഫിസിയോതെറാപ്പിസ്റ്റ്, വി.പി.എസ്. ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്റര്‍, കോഴിക്കോട്.

Content Highlights: geriatric care, nithyaharitham, lifestyle changes of old people, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented