മുതിർന്നവരുടെ മനസ്സറിയാനും ആളുവേണ്ടേ?


ആഷിക്‌ കൃഷ്ണൻ

മുതിര്‍ന്നവരുടെ മനസ്സറിയാന്‍ നമ്മുടെ സര്‍ക്കാര്‍സംവിധാനത്തില്‍ പ്രത്യേകസംവിധാനം ഇതുവരെയില്ല.

പ്രതീകാത്മക ചിത്രം | വര: എൻ.എൻ. സജീവൻ

''ഇത്രയൊക്കെ സൗകര്യം ഒരുക്കിനല്‍കിയിട്ടും അച്ഛന്‍ എന്താ, ഞങ്ങളെ മനസ്സിലാക്കാത്തെ... എപ്പഴാ ദേഷ്യം പിടിക്ക്യാന്ന് അറിയില്ല. അതുപോലെത്തന്നെയാ

പേടിയുടെയും ആശങ്കയുടെയും കാര്യം. ഒരു കാരണവുമില്ലാതെ മനസ്സിന്റെ അവസ്ഥയ്ക്ക് മാറ്റംവരും''-സാമൂഹിക സുരക്ഷാമിഷന്റെ വയോജന ഹെല്‍പ്പ് ലൈനില്‍ അധ്യാപികയായ ഒരു മകള്‍ വിളിച്ച് പരിഹാരംതേടിയ ഒരു വിഷയമാണിത്.

വിഷയം കേള്‍ക്കുന്നവര്‍ക്കെല്ലാം ഒറ്റ മറുപടിയേ ഉള്ളൂ. പ്രായമാകുമ്പോള്‍ അങ്ങനെ ചില വ്യതിയാനങ്ങള്‍ പെരുമാറ്റത്തിലൊക്കെ ഉണ്ടാകും. അത് നമ്മള്‍വേണം നോക്കിയുംകണ്ടും പെരുമാറി പരിഹരിക്കാന്‍. എന്നാല്‍, അതല്ലവേണ്ടത്. അവരുടെ മനസ്സറിഞ്ഞ് അതിനുള്ള പരിഹാരം നേടിക്കൊടുക്കണം. മനസ്സിന്റെ വ്യാകുലത ശാസ്ത്രീയമായി കണ്ടെത്താന്‍ അറിയുന്നവരുടെ കൈകളിലെത്തിയാല്‍ അവരതിന് ഒരു പരിഹാരമുണ്ടാക്കിത്തരും.

പക്ഷേ, ഇവിടെ അതിനുപറ്റിയ വിദഗ്ധര്‍ വേണ്ടത്രയില്ല. മുതിര്‍ന്നവരുടെ മനസ്സറിയാന്‍ നമ്മുടെ സര്‍ക്കാര്‍സംവിധാനത്തില്‍ പ്രത്യേകസംവിധാനം ഇതുവരെയില്ല. ശിശുരോഗ ചികിത്സപോലെ, ശിശുരോഗ മാനസികാരോഗ്യ ചികിത്സപോലെത്തന്നെ ശക്തിപ്പെടേണ്ട ഒരു മേഖലയാണ് മുതിര്‍ന്നവരുടെ ചികിത്സയും (ജെറിയാട്രിക് മെഡിസിന്‍) മുതിര്‍ന്നവരുടെ മാനസികാരോഗ്യചികിത്സാരംഗവും (ജെറിയാട്രിക് സൈക്യാട്രി).

മാനസികാരോഗ്യചികിത്സ എന്നത് ഒരു അപമാനത്തിന്റെ അടയാളമായിക്കണ്ടിരുന്ന കാലം കഴിഞ്ഞു. പനിയും മൈഗ്രേനുംപോലെ നമ്മളെ അലട്ടുന്ന ഒരു സാധാരണ അസുഖമായിത്തന്നെ അതിനെ കാണാനും ചികിത്സിക്കാനും ജനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചികിത്സാസൗകര്യങ്ങള്‍ പ്രാദേശികമായിത്തന്നെ ഉണ്ടാകേണ്ടതുണ്ട്.

വയോജനനയം ആദ്യമായി നടപ്പാക്കിയ സംസ്ഥാനമെന്നും ആരോഗ്യചികിത്സാരംഗത്ത് പല ലോകരാജ്യങ്ങള്‍ക്കുപോലും മാതൃകയാണെന്നുമുള്ള ഖ്യാതിയുള്ള കേരളത്തില്‍ ഇവ രണ്ടും ഇപ്പോഴും കൈയെത്തും ദൂരത്തില്ല.

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ജെറിയാട്രിക് മെഡിസിന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ജെറിയാട്രിക് സൈക്യാട്രി വിദഗ്ധനെ നിയമിക്കേണ്ടതുണ്ടെന്ന് കാണിച്ച് അടുത്തിടെ സര്‍ക്കാര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടുമുണ്ട്.

വയോജനപരിചരണം പഠിക്കാം, ഓണ്‍ലൈനായി

വയോജനങ്ങളെ പരിചരിക്കാന്‍ പ്രത്യേകം പഠിക്കേണ്ടതുണ്ടോ? അതൊക്കെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്നതല്ലേ.... എന്നതാണ് മറുപടിയെങ്കില്‍, തെറ്റി. അതിനൊരു ശാസ്ത്രീയ പഠനശാഖതന്നെയുണ്ട്.

'ജെറിയാട്രിക് മെഡിസിന്‍'. എം.ബി.ബി.എസും എം.ഡി. ജനറല്‍ മെഡിസിനും കഴിഞ്ഞുള്ള സ്‌പെഷ്യലൈസ്ഡ് പഠനശാഖയാണിത്. അത്രയ്‌ക്കൊന്നും പഠിക്കാതെ കാപ്‌സ്യൂളായി വിഷയം മനസ്സിലാക്കാനും ഒരു കോഴ്‌സുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.

കേരള ആരോഗ്യ സര്‍വകലാശാല (കുഹ്‌സ്)യാണ് വയോജനപരിചരണം മുഖ്യവിഷയമാക്കി ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നത്. 'സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ ഹെല്‍ത്തി ഏജിങ് ആന്‍ഡ് ജെറിയാട്രിക് കെയര്‍' കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ഫോം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ അഞ്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി. ഒക്ടോബര്‍ 20-ന് ക്‌ളാസ് തുടങ്ങും. കോഴ്‌സിന് ഫീസില്ല. നേരത്തേ മെഡിക്കല്‍രംഗത്തെ അധ്യാപകര്‍ക്ക് മാത്രമായി നടത്തിയിരുന്ന കോഴ്‌സ് ആദ്യമായാണ് പൊതുജനത്തിനായി അനുവദിക്കുന്നത്.

വയോജനങ്ങളുടെ ആരോഗ്യപരിപാലനം, ഭക്ഷണരീതി, അവര്‍ക്കുള്ള കൗണ്‍സലിങ്, നേത്ര-ഗര്‍ഭാശയ-ഇ.എന്‍.ടി.-ദന്തസംബന്ധമായ രോഗങ്ങള്‍, മരുന്നുകൈകാര്യം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളെല്ലാം കോഴ്‌സിന്റെ ഭാഗമാകും. വെബ്: www.kuhs.ac.in, ഫോണ്‍: 04872207774.

ബ്രിട്ടണ്‍ ഏറെ മുന്നില്‍

പ്രായമായവരുടെ പരിചരണത്തിലും (ജെറിയാട്രിക് കെയര്‍), അവര്‍ക്കിടയിലെ മാനസികാരോഗ്യ ചികിത്സാ രംഗത്തും (ജെറിയാട്രിക് സൈക്യാട്രി) ബ്രിട്ടന്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മുന്നിട്ടുനില്‍ക്കുന്നുണ്ട്. അവിടെ ഇത്തരം സ്‌പെഷ്യലൈസേഷന്‍ പഠനത്തിലും ചികിത്സയിലും ആരംഭിച്ചിട്ടുതന്നെ പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്ത്യയില്‍ ജെറിയാട്രിക് സൈക്യാട്രി കോഴ്‌സ് നടത്തുന്ന രണ്ട് പ്രധാനസ്ഥാപനങ്ങള്‍ ബെംഗളൂരുവിലെ നിംഹാന്‍സും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുമാണ്. മെഡിസിനും സൈക്യാട്രിയില്‍ മൂന്നുവര്‍ഷത്തെ ബിരുദവും നേടിയശേഷമുള്ള മൂന്നുവര്‍ഷത്തെ ഡോക്ടറല്‍ ബിരുദമാണ് യു.കെ.യിലെ 'ഓള്‍ഡ് ഏജ് സൈക്യാട്രി' പഠനം.

ഡോ. ഷീബ നൈനാന്‍

കണ്‍സല്‍ട്ടന്റ്, ജെറിയാട്രിക് സൈക്യാട്രി, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട

Content Highlights: mental health of old age people, geriatric care,to take care old age people, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented