രാത്രിയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ നെഞ്ചിന്റെ നടുവിലായി എരിച്ചില്‍; ഹാര്‍ട്ട് അറ്റാക്ക് വരുമോ?


ഡോ. ബി. പദ്മകുമാര്‍

ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡുകള്‍ അന്നനാളത്തിലേക്ക് തികട്ടിവരുന്നതാണ് ജി.ഇ.ആര്‍.ഡിയുടെ പ്രധാന പ്രശ്‌നം

Representative Image| Photo: Gettyimages

ലരും പരാതിപ്പെടുന്ന ഒരു രോഗാവസ്ഥയാണ് നെഞ്ചെരിച്ചില്‍. രാത്രി ഉറങ്ങാന്‍ പറ്റാത്ത തരത്തില്‍ നെഞ്ചെരിച്ചില്‍ പലരിലും ഉണ്ടാകാറുണ്ട്. ചെറുപ്പക്കാരില്‍ ഇന്ന് ഇത് ധാരാളമായി കാണുന്നുണ്ട്. ഇതുസംബന്ധിച്ച ഒരു ചോദ്യവും അതിന് ഡോക്ടര്‍ നല്‍കിയ മറുപടിയും വായിക്കാം.

''എനിക്ക് 34 വയസ്സുണ്ട്. നെഞ്ചെരിച്ചില്‍ ഏതാനും വര്‍ഷങ്ങളായുണ്ട്. ഡോക്ടറെ കണ്ടപ്പോള്‍ ജി.ഇ.ആര്‍.ഡി. എന്ന രോഗമാണെന്നാണ് പറഞ്ഞത്. നെഞ്ചിന്റെ നടുവിലാണ് എരിച്ചില്‍ അനുഭവപ്പെടുന്നത്. മിക്കപ്പോഴും രാത്രിയിലാണ് കൂടുന്നത്. ഈ രോഗം മാറാനെന്താണ് ചെയ്യേണ്ടത്?''

തെറ്റായ ഭക്ഷണരീതിയും മാറിയ ജീവിതശൈലിയുമൊക്കെ പലതരത്തിലുള്ള ഉദരരോഗങ്ങള്‍ വ്യാപകമാവാന്‍ കാരണമായിട്ടുണ്ട്. അതിലൊന്നാണ് അസിഡിറ്റിയും ജി.ഇ.ആര്‍.ഡി. എന്ന് വിളിക്കുന്ന ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസീസും. ആഹാരരീതിയിലും ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നെഞ്ചെരിച്ചിലിന്റെയും അസിഡിറ്റിയുടെയും പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാം. ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡുകള്‍ അന്നനാളത്തിലേക്ക് തികട്ടിവരുന്നതാണ് ജി.ഇ.ആര്‍.ഡിയുടെ പ്രധാന പ്രശ്‌നം. അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്ക് കടക്കുന്ന ഭാഗത്ത് ലോവര്‍ ഈസോഫാഗല്‍സ് ഫിങ്റ്റര്‍ എന്ന ഒരു വാതിലുണ്ട്. ആമാശയത്തിലേക്ക് മാത്രം തുറക്കാന്‍ പറ്റുന്ന ഈ വാല്‍വ് ഭക്ഷണം കടന്നുകഴിഞ്ഞാലുടന്‍ തന്നെ അടയും. എന്നാല്‍ ഈ സംവിധാനത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനത്തകരാറുകളുണ്ടായാല്‍ ആസിഡുമായി കലര്‍ന്ന ഭക്ഷണം തിരികെ അന്നനാളത്തിലേക്ക് തികട്ടിവരും. ആസിഡ് തട്ടുമ്പോള്‍ അന്നനാളത്തില്‍ പുകച്ചിലുണ്ടാകും. ഇതാണ് നെഞ്ചെരിച്ചിലായി അനുഭവപ്പെടുന്നത്.

നെഞ്ചെരിച്ചിലും നെഞ്ചിലെന്തോ തടഞ്ഞിരിക്കുന്നതുപോലെയുള്ള തോന്നലും ഹാര്‍ട്ട് അറ്റാക്കായി തെറ്റിദ്ധരിക്കാനിടയുണ്ട്. നീണ്ടുനില്‍ക്കുന്ന ചുമ, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന വരണ്ട ചുമ ജി.ഇ.ആര്‍.ഡിയുടെ ഒരു ലക്ഷണമാണ്. തൊണ്ടയില്‍ പുകച്ചില്‍, ഭക്ഷണം ഇറക്കുന്നതിന് വിഷമം, പുളിരസം തികട്ടി വരിക, തൊണ്ടയിലെന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക തുടങ്ങിയവയും അനുഭവപ്പെടാറുണ്ട്.

അമിതവണ്ണമുള്ളവരില്‍ ജി.ഇ.ആര്‍.ഡിയ്ക്കുള്ള സാധ്യത കൂടുതലാണ്. പുകവലി, ക്രമം തെറ്റിയുള്ള ഭക്ഷണരീതികള്‍, പ്രമേഹം, ആസ്ത്മ തുടങ്ങിയവയും നെഞ്ചെരിച്ചിലുണ്ടാക്കും. ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് തുറക്കുന്ന കവാടത്തിലെ പേശീനിര്‍മ്മിതമായ വാല്‍വിന്റെ ബലക്ഷയമോ പ്രവര്‍ത്തനത്തകരാറോ ആണ് പുളിച്ചുതികട്ടലിന് കാരണമാകുന്നത്. ആമാശയകത്തിന്റെ മുകള്‍ഭാഗം ഡയഫ്രത്തിലേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയായ ഹയാറ്റസ് ഹെര്‍ണിയയും റിഫ്‌ളക്‌സിന് കാരണമാകാം. നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമാകുന്ന റിഫ്‌ളക്‌സ് ഡിസീസിനെ ഗൗരവകരമായിത്തന്നെ കാണണം. കാരണം തുടര്‍ച്ചയായി ആസിഡ് കലര്‍ന്ന ഭക്ഷണാവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനെത്തുടര്‍ന്ന് അന്നനാളത്തിലെ ശ്ലേഷ്മസ്തരത്തില്‍ മാറ്റങ്ങളുണ്ടാകാം. അള്‍സറും രക്തസ്രാവവും റിഫ്‌ളക്‌സ് ഡിസീസിന്റെ സങ്കീര്‍ണതകളാണ്. കൂടാതെ അന്നനാളത്തിലെ കലകള്‍ക്ക് മാറ്റമുണ്ടാകുന്നതിനെത്തുടര്‍ന്ന് ബാരറ്റ് ഈസോഫാഗസ് എന്ന കാന്‍സര്‍ പൂര്‍വാവസ്ഥയുമുണ്ടാകാം.

ജി.ഇ.ആര്‍.ഡി. നിയന്ത്രിക്കാന്‍ ഭക്ഷണരീതിയിലും ജീവിതരീതിയിലും മാറ്റങ്ങള്‍ വരുത്തണം. ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തണം. വറപൊരി സാധനങ്ങള്‍, ചായ, കാപ്പി തുടങ്ങിയവ നെഞ്ചെരിച്ചില്‍ വര്‍ധിപ്പിക്കും. മദ്യപാനം ഒഴിവാക്കണം. അത്താഴം അമിതമാകരുത്. ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ കിടക്കാവൂ. കിടക്കുമ്പോള്‍ തലഭാഗം ഉയര്‍ത്തിവയ്ക്കണം. ആസിഡിനെ നിയന്ത്രിക്കുന്ന അന്റാസിഡുകള്‍, എച്ച്.ടു. റിസപ്റ്റര്‍ ബ്ലോക്കേഴ്‌സ്, പ്രോട്ടണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍ തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്.

(ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: GERD, Gastro-oesophageal reflux disease, Chest Pain

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented