വിഷാദമോ സമ്മർദമോ അനുഭവപ്പെടുമ്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നുണ്ടോ? ഇമോഷണൽ ഈറ്റിങ്ങിനെ അറിയാം


ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്.

Representative Image | Photo: Gettyimages.in

ടുത്തിടെ ബോളിവു‍ഡ് താരം സോനം കപൂർ ഇമോഷണൽ ഈറ്റിങ് എന്ന അവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ച് പങ്കുവെച്ചിരുന്നു. ജീവിതത്തിൽ സമ്മർദം നിറഞ്ഞ സമയം വരുമ്പോൾ ഭക്ഷണത്തിൽ അഭയം തേടിയിരുന്നതിനെക്കുറിച്ചാണ് സോനം പങ്കുവെച്ചത്. എന്താണ് ഇമോഷണൽ ഈറ്റിങ് എന്നും അതിനെ അതിജീവിക്കുന്നത് എങ്ങനെയെന്നും പരിശോധിക്കാം.

നെ​ഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുമ്പോഴോ മാനസിക സമ്മർദം നേരിടുമ്പോഴോ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ നിന്ന് ആശ്വാസം തോന്നുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്. ജോലിയിലെ സമ്മർദമോ ആരോ​ഗ്യപരമായ പ്രശ്നങ്ങളോ ബന്ധങ്ങളിലെ തകരാറുകളോ ഒക്കെ ഇമോഷണൽ ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം.

വൈകാരികമായി തളർന്നിരിക്കുന്ന അവസരങ്ങളിൽ സാമൂഹികപിന്തുണ തേടാതിരിക്കുന്നതും സമ്മർദത്തെയും വിഷാദത്തെയുമൊക്കെ അതിജീവിക്കാനുതകുന്ന മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതും യഥാർഥ വിശപ്പും ഇമോഷണൽ ഈറ്റിങ്ങും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതും സമ്മർദം മൂലം കോർട്ടിസോൾ ഹോർമോണിലുണ്ടാകുന്ന വ്യതിയാനം വിശപ്പിലേക്ക് നയിക്കുന്നതുമൊക്കെ ഇമോഷണൽ ഈറ്റിങ്ങിന് കാരണമാകാറുണ്ട്.

യഥാർഥ വിശപ്പും ഇമോഷണൽ ഹം​ഗറും തിരിച്ചറിയുന്നതെങ്ങനെ?

യഥാർഥ വിശപ്പ് പതിയെ ആണ് രൂപപ്പെടുക. വിവിധ ഭക്ഷണങ്ങളോട് പ്രിയം തോന്നും. ഭക്ഷണം മതിയായെന്ന തോന്നൽ ഉണ്ടാവുകയും അപ്പോൾ തന്നെ ഭക്ഷണം നിർത്തുകയും ചെയ്യും. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് നെ​ഗറ്റീവ് ചിന്തകളൊന്നും ഉണ്ടാകില്ല.

ഇതിനു നേരെ വിപരീതമാണ് ഇമോഷണൽ ഈറ്റിങ്ങിൽ സംഭവിക്കുന്നത്. പൊടുന്നനെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇവിടെ അനുഭവപ്പെടാം. ചില ഭക്ഷണങ്ങളോട് മാത്രമായിരിക്കും കൂടുതൽ ആസക്തി. ഭക്ഷണം മതിയായെന്ന തോന്നൽ ഉണ്ടാവുകയില്ല എന്നുമാത്രമല്ല കഴിച്ചതിനുശേഷം നാണക്കേടോ കുറ്റബോധമോ തോന്നുകയും ചെയ്യും.

ഇമോഷണൽ ഈറ്റിങ്ങിനെ എങ്ങനെ അതിജീവിക്കാം?

ഇമോഷണൽ ഈറ്റിങ് ശരീരഭാരത്തെ ദ്രുത​ഗതിയിൽ വർധിപ്പിച്ചേക്കാം. ഇതും പലരെയും വീണ്ടും വിഷാദത്തിലേക്ക് നയിക്കാറുണ്ട്. ഇമോഷണൽ ഈറ്റിങ്ങിനെ അതിജീവിക്കാനുള്ള ചില വഴികൾ പരിശോധിക്കാം.

ഫുഡ് ഡയറി: എന്തു ഭക്ഷണമാണ് കഴിക്കുന്നതെന്നും എത്രത്തോളം കഴിക്കുന്നുണ്ടെന്നും എപ്പോഴാണ് കഴിക്കുന്നതെന്നും എല്ലാം ഒരു ഡയറിയിൽ കുറിച്ചുവെക്കുക. ഭക്ഷണം കഴിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നും എത്ര വിശപ്പുണ്ടെന്നും എഴുതണം. ഇത് തുടർച്ചയായി പരിശോധിക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥയും ഭക്ഷണവും ബന്ധപ്പെട്ടിരിക്കുന്നത് എപ്രകാരമെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും.

വിശപ്പിനെ തിരിച്ചറിയാം: വിശപ്പ് യഥാർഥമാണോ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയുകയും പ്രധാനമാണ്. ഭക്ഷണം കഴിച്ച് അധികമാവും മുമ്പ് വീണ്ടും വിശപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് ഇമോഷണൽ ഈറ്റിങ്ങിന്റെ ഭാ​ഗമാണെന്ന് മനസ്സിലാക്കാം. ആ തോന്നൽ തനിയേ പോകാനുള്ള സമയവും നൽകാം.

പിന്തുണ തേടാം: ഇമോഷണൽ ഈറ്റിങ്ങിലേക്ക് നയിക്കുന്ന പ്രധാന ഘടകം സമ്മർദമാണ്. അതിനാൽ അത്തരമ ഘട്ടങ്ങളിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കാം. ഒപ്പം മാനസിക സ്വാസ്ഥ്യം നൽകുന്ന യോ​ഗ ഉൾപ്പെടെ ഉള്ളവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാം.

മടുപ്പ് മാറ്റാൻ മറ്റുവഴികൾ: പലരും മടുപ്പ് തോന്നുന്ന അവസ്ഥയെ മറികടക്കാനാണ് ഭക്ഷണത്തിലേക്ക് അഭയം തേടിയതെന്ന് പറയാറുണ്ട്. വിശപ്പ് അനുഭവപ്പെടാത്ത സന്ദർഭങ്ങളിൽ മടുപ്പ് തോന്നുമ്പോൾ നടക്കുകയോ സിനിമ കാണുകയോ സം​ഗീതം കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്ത് ശ്രദ്ധ തിരിക്കാവുന്നതാണ്.

ഹെൽത്തി സ്നാക്സ്: ഭക്ഷണം കഴിച്ചിട്ടും ഇടയ്ക്കിടെ സ്നാക്സുകളും മറ്റും കഴിക്കാൻ തോന്നുകയാണെങ്കിൽ ആരോ​ഗ്യകരമായവയിലേക്ക് ശ്രദ്ധതിരിക്കാം. പച്ചക്കറികളും പഴവർ​ഗങ്ങളും ഉൾപ്പെടെയുള്ളവ ഈ സമയങ്ങളിൽ കഴിക്കാം.

പ്രൊഫഷണൽ സഹായം: സ്വന്തമായി കഴിയുന്ന രീതികളിലെല്ലാം ഇമോഷണൽ ഈറ്റിങ്ങിനെ തടയിടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും വിദ​ഗ്ധരുടെ സഹായം തേടണം. തെറാപ്പിയിലൂടെ എന്തുകൊണ്ടാണ് ഇമോഷണൽ ഈറ്റിങ്ങിന് അടിമപ്പെട്ടതെന്നും അതിനെ അതിജീവിക്കാനുള്ള വഴികളും തിരിച്ചറിയാനാവും.

Content Highlights: gain control of emotional eating, how to stop emotional eating


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented