ചില സമയങ്ങളില്‍ മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകളുണ്ടായേക്കാം. വയറിനുള്ളില്‍നിന്നുള്ള അസ്വസ്ഥതകള്‍ ഛര്‍ദിയിലേക്ക് വരെ എത്തിച്ചേക്കും. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വീട്ടില്‍ തന്നെ ധാരാളം മാര്‍ഗങ്ങളുണ്ട്. അവ പരിചയപ്പെടാം.

1. പുതിന ഇല

മനംപിരട്ടലില്‍നിന്ന് എളുപ്പം പുറത്തുകടക്കാനുള്ള വഴികളിലൊന്നാണ് പുതിന ഇല. ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഒന്നോ രണ്ടോ പുതിന ഇല വായിട്ട് ചവച്ചുനോക്കൂ. വയറിനുള്ളില്‍ തണുപ്പ് അനുഭവപ്പെടുകയും വിഷമങ്ങള്‍ പമ്പ കടക്കുകയും ചെയ്യും.

2. ഇഞ്ചി

ചെറുതായി ചതച്ചെടുത്ത ഇഞ്ചി കുറച്ച് വെള്ളമെടുത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഈ വെള്ളം കുടിച്ചാല്‍ മനംപിരട്ടല്‍ മൂലമുള്ള അസ്വസ്ഥതകള്‍ മാറിക്കിട്ടും. 

3. തേങ്ങാവെള്ളം

തേങ്ങാവെള്ളത്തില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വളരെ ആരോഗ്യപ്രദമാണ്. ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് 15 മിനിറ്റ് കൂടുമ്പോള്‍ ഓരോ കവിള്‍ കുടക്കുക. വയറ് പതിയെ ശാന്തമായിക്കൊള്ളും.

4. ഗ്രാംപൂ

ഒന്നോ രണ്ടോ ഗ്രാംപൂ വായിലിട്ട് ചവച്ചാല്‍ വയറ്റിലെ അസ്വസ്ഥതകള്‍ മാറിക്കിട്ടും. ഗ്രാംപൂവിന്റെ സുഗന്ധവും രുചിയും മനംപിരട്ടല്‍ കുറയ്ക്കും.

5. പെരുംജീരകം

ഭക്ഷണം കഴിച്ചശേഷം വായ ശുദ്ധിയാക്കാന്‍ നമ്മള്‍ പതിവായി കഴിക്കുന്നതാണ് പെരുംജീരകം. പെരുംജീരകം വായിലിട്ട് ചവയ്ക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്താല്‍ വയറിനുള്ളിലെ അസ്വസ്ഥകള്‍ മാറിക്കിട്ടും.

6. ഏലക്ക

ഏലക്കാത്തരികള്‍ വായിലിട്ട് ചവച്ചുകഴിക്കുന്നത് ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും. തേനിനൊപ്പം ചേര്‍ത്തും ഏലയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.

Content highlights: from saunf to ginger 7 natural home remedies that may relievenausea