കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്‌


1 min read
Read later
Print
Share

Representative Image | Photo: Canva.com

ചെറുപ്രായത്തിലാണ് കുഞ്ഞുങ്ങളിലെ തലച്ചോര്‍ വികസനം ഏറ്റവും ദ്രുതഗതിയില്‍ സംഭവിക്കുന്നത്. തലച്ചോറിന്റെ വികസനത്തില്‍ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ന്യൂട്രിയന്റുകളും വിറ്റാമിനുകളും ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

കുട്ടികളുടെ ഡയറ്റില്‍ ബ്രെയിന്‍ ഡെവലപ്പ്‌മെന്റിനായി നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങളെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് ലോവ്‌നീത് ബത്ര തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

തലച്ചോറിന് ആവശ്യമായ പ്രത്യേകതരം സൂപ്പര്‍ഫുഡൊന്നും ലഭ്യമല്ലെങ്കിലും തലച്ചോറിന്റെ വികസനത്തിനാവശ്യമായ ന്യൂട്രിയന്റുകളടങ്ങിയ ഏതാനും ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളുടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ഉത്തമമാണെന്നാണ് ലോവ്‌നീത് ബത്ര പറയുന്നത്.

യോഗര്‍ട്ടാണ് ന്യൂട്രീഷനിസ്റ്റ് നിര്‍ദേശിക്കുന്ന ആദ്യത്തെ ഭക്ഷണം. യോഗര്‍ട്ടിലടങ്ങിയിരിക്കുന്ന അയഡിന്‍, തലച്ചോറിന്റെ വികസനത്തിനും കുട്ടികളുടെ വൈജ്ഞാനികപരമായ വികസനത്തിനും സഹായിക്കും. പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ബി-12, സെലീനിയം തുടങ്ങി തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മറ്റനേകം ന്യൂട്രിയന്റുകളുടേയും കലവറയാണ് യോഗര്‍ട്ട്.

ബീന്‍സും പയറുവര്‍ഗങ്ങളുമാണ് മറ്റൊന്ന്. തലച്ചോറിന്റെ വികസനത്തിനാവശ്യമായ മഗ്നീഷ്യം, സിങ്ക്, നാരുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍, ഫോളേറ്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് പയറുവര്‍ഗങ്ങള്‍.

ഗോതമ്പ്, ബാര്‍ളി, അരി, അമരന്ത്, ഓട്‌സ് എന്നിവയാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതും ഓര്‍മ കാത്തുസൂക്ഷിക്കുന്നതുമായ വിറ്റാമിന്‍ ബി യുടെ കലവറ.ധാന്യങ്ങളിലും മറ്റ് വിത്തുകളിലുമടങ്ങിയ മോണോസാച്ചുറേറ്റഡ് ഫാറ്റും ഒമേഗ-3യും തലച്ചോറിന്റെ വികസനത്തിന് പ്രധാനമാണ്. പിസ്തയില്‍ അടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍ എന്ന ഫൈറ്റോക്കെമിക്കല്‍ കുട്ടികളിലെ വൈജ്ഞാനിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മത്തങ്ങയുടെ വിത്തിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ തലച്ചോറിനെ സംരക്ഷിക്കുന്നതാണ്.

സമീകൃതവും പോഷകസമ്പന്നവുമായ ഭക്ഷണക്രമം കൊണ്ട് കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വളര്‍ച്ചയും മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാന്‍ സാധിക്കും.

Content Highlights: food items to be included in diet for brain development in children

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


cough
Premium

4 min

രണ്ടാഴ്ച്ചയിലേറെ ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ പ്രധാനം; ശ്വാസകോശാർബുദം, ചികിത്സയും പ്രതിരോധവും

Aug 1, 2023


Most Commented