ആരോഗ്യത്തിനും രോഗത്തിനും കാരണം ആഹാരം 


ഡോ. ശ്രീപാര്‍വതി ആര്‍.

2 min read
Read later
Print
Share

തനിക്കു ചുറ്റുമുള്ള പ്രകൃതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തെ സാരമായി ബാധിക്കുന്നുണ്ട്

Representative Image | Photo: Gettyimages.in

ആഹാരസംഭവം വസ്തു: രോഗാശ് ചാഹാരസംഭവ:
ഹിതാഹിത വിശേഷാത് ച വിശേഷ: സുഖദു:ഖയോ:

രീരത്തിന്റെ നിലനിൽപ്പിനും രോഗങ്ങൾക്കും ആഹാരം തന്നെയാകുന്നു കാരണം. ഹിതമായ ആഹാരം സുഖത്തിനും അഹിതമായത് ദുഃഖത്തിനും എന്നു വ്യത്യാസം.

ഹിതം എന്നതുകൊണ്ട് ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിലുള്ളതും സ്വന്തം ശാരീരിക അധ്വാനങ്ങളുടെ തോതിനനുസൃതമായുള്ളതും കാലത്തിന് അനുയോജ്യമായ വിധത്തിലും ഉള്ളതായിരിക്കണം ഭക്ഷണം. ഓരോന്നും വിശദമായി നോക്കാം.

ശരീരത്തിൽ നിന്നും ഭിന്നമായ പദാർഥങ്ങളെ ശരീരമായി പരിണമിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം. ചില ഭക്ഷണവസ്തുക്കൾ എളുപ്പത്തിൽ പരിണമിക്കപ്പെടും. ഉദാഹരണമായി കഞ്ഞി, നൂലപ്പം തുടങ്ങിയവ അവയുടെ നിർമ്മാണ പ്രക്രിയയിലെ പ്രത്യേകത കൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. എന്നാൽ ബിരിയാണി, മാംസാഹാരം, പൊറോട്ട എന്നിവയുടെ പരിണാമം ശരീരത്തെ സംബന്ധിച്ച് ക്ലേശകരമാണ്. മേൽപ്പറഞ്ഞ ഭക്ഷണവസ്തുകൾ ഓരോന്നും കഴിച്ചതിനുശേഷമുള്ള ശരീരത്തിന്റെ അവസ്ഥ നിരീക്ഷിച്ചാൽ വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.

പറമ്പ് കിളയ്ക്കുക, തെങ്ങ് കയറുക തുടങ്ങി ശാരീരികാധ്വാനം കൂടുതലുള്ള ജോലികൾ ചെയ്യുന്നവർക്കും ഐ.ടി. പോലെ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഒരേ അളവിലുള്ള ഭക്ഷണത്തിന്റെ ആവശ്യകത ഇല്ല. തന്റെ ശാരീരികാധ്വാനത്തിനു യോജിച്ച രീതിയിലുള്ള അളവിലാണ് ഭക്ഷണം കഴിക്കേണ്ടത്.

തനിക്കു ചുറ്റുമുള്ള പ്രകൃതിയും കാലാവസ്ഥയും മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും നാം അത് ശ്രദ്ധിക്കാതെ പോകുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഭക്ഷണ വസ്തുക്കളേയും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണമായി വേനൽക്കാലത്ത് ചൂട് എന്ന ഗുണം ഉൾക്കൊള്ളുന്ന മുതിര പോലുള്ള പദാർഥങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. എരിവ് രസം കൂടുതലുള്ള വസ്തുക്കളുടേയും ഉപയോഗം പരമാവധി കുറയ്ക്കേണ്ടതാണ്. ഇതു പോലെ തന്നെ പ്രധാനമാണ് ഓരോ കാലാവസ്ഥയിലും പ്രത്യേകമായി ഉണ്ടാകുന്ന ഭക്ഷണവസ്തുക്കളുടെ ഉപയോഗം. അതതു കാലത്ത് ഉണ്ടാകുന്ന വസ്തുക്കൾ കാലാനുസൃതമായി ശരീരത്തിന് ഹിതകരമായവ ആയിരിക്കും

നാം ജനിച്ച/ ജീവിക്കുന്ന ചുറ്റുപാടുകളിൽ വളരുന്ന സസ്യലതാദികളിൽ ഉണ്ടാകുന്ന വസ്തുക്കൾ നമ്മുടെ ശരീരത്തിന്റെ സ്വാഭാവികതയുമായി ഏറ്റവും അടുത്ത് നിൽക്കുന്നവയായിരിക്കും. മറ്റു ദേശങ്ങളിൽ വളരുന്ന/ഉണ്ടാകുന്നവയെക്കാളും നമ്മുടെ ശരീരത്തിന് ഹിതകരമാകുക പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ആയിരിക്കും.

ഇതിനെല്ലാമുപരി ശ്രദ്ധിക്കേണ്ട ഒരു വസ്തുത നാം കഴിക്കുന്ന ആഹാരത്തിന്റെ ഒരു ഭാഗം മനസ്സായി രൂപപ്പെടുന്നു എന്നതാണ്. പൗരാണികമായ അറിവിന്റെ ശേഖരങ്ങളായ ഉപനിഷത്തുകളിൽ ഇതിനെക്കുറിച്ച് സ്പഷ്ടമായ പരാമർശമുണ്ട്. ആഹാരത്തിന് അനുസൃതമായിരിക്കും നിങ്ങളുടെ മനോവികാരങ്ങളും മാനസികാരോഗ്യവും.

ഹിതകരമായ ആഹാരം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. മേൽപ്പറഞ്ഞ രീതിയിൽ സ്വന്തം ഭക്ഷണ ശീലങ്ങളെ നിരീക്ഷിച്ച് അവയിൽ നിന്നും അഹിതമായവയെ മാറ്റി ഹിതമായവയെ ചേർക്കൂ.....

ആരോഗ്യ സംരക്ഷണത്തിൽ ശരീരത്തെ സഹായിക്കൂ.....

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകർമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Food is the cause of health and disease, Health, Ayurveda

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


dr ravi kannan
Premium

8 min

ദരിദ്രരായ ക്യാൻസർ രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഡോക്ടർ; നിസ്വാര്‍ഥ സേവനത്തിന് മഗ്‌സസെ പുരസ്‌കാരം

Sep 4, 2023

Most Commented