Representative Image | Photo: Gettyimages.in
ജീവിതത്തിൽ ഒരു തവണയെങ്കിലും ബ്ലഡ് ഷുഗർ ടെസ്റ്റ് ചെയ്യാത്തവരുണ്ടാവില്ല. എന്നാൽ, വെറുതെയങ്ങ് ടെസ്റ്റ് ചെയ്യാൻ പോയാൽ പോര. ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ബ്ലഡ് ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് പ്രധാന പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യും മുൻപ് ഒരു ചായ കടിച്ചേക്കാം എന്ന ചിന്ത
- ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് ചായ കുടിക്കാനോ മറ്റൊന്നും കഴിക്കാനോ പാടില്ല. പച്ചവെള്ളം അല്പം കുടിക്കാം. അതിന് കുഴപ്പമില്ല.
- കുറഞ്ഞത് എട്ടുമണിക്കൂർ നേരം വയർ കാലിയായിരിക്കണം.
- രാവിലെ ആറുമണിക്കും എട്ടുമണിക്കും ഇടയിൽ ഫാസ്റ്റിങ് ഷുഗർ ടെസ്റ്റ് ചെയ്യുന്നതാണ് ഉത്തമം.
- നിങ്ങൾക്ക് പ്രമേഹമുണ്ടോ എന്ന് കൃത്യമായി അറിയണമെങ്കിൽ കുറഞ്ഞത് മൂന്ന് ടെസ്റ്റുകൾ ചെയ്യണം.
- വെറുംവയറ്റിലെ ഷുഗർ, ഭക്ഷണശേഷം ഒന്നര-രണ്ട് മണിക്കൂറിന് ശേഷമുള്ള ഷുഗർ, കൂടാതെ എച്ച്.ബി.എ.വൺ.സി. അഥവാ മൂന്നു മാസത്തെ ഷുഗറിന്റെ ശരാശരി അളവ്.
- ഇത് മൂന്നും ചെയ്താൽ വളരെ കൃത്യമായി നിങ്ങൾക്ക് ഷുഗർ ഉണ്ടോയെന്നും അല്ലെങ്കിൽ പ്രമേഹമുള്ള ഒരാളാണെങ്കിൽ അയാളുടെ ഷുഗർ നില പൂർണമായും നിയന്ത്രണത്തിലാണോയെന്നും മനസ്സിലാക്കാൻ സാധിക്കും.
- ഗ്ലൂക്കോമീറ്റർ നിർമ്മിക്കുന്ന കമ്പനികൾ പോലും 20-30 mg/dl വരെ രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യത്യാസം കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
- പ്രമേഹം കണ്ടുപിടിക്കാനോ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനോ ഒരിക്കലും ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാൻ പാടില്ല.
- എന്നാൽ രക്തത്തിലെ ഷുഗറിന്റെ ഏറ്റക്കുറച്ചിലുകൾ വീട്ടിൽ ഇരുന്ന് അളക്കാൻ ഇവ ഏറെ ഗുണം ചെയ്യും. ഉദാഹരണത്തിന് ഗ്ലൂക്കോമീറ്ററിൽ 300 കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഷുഗർ വളരെ കൂടുതലാണെന്ന് അർഥം. 50 കാണിക്കുകയും അതിനൊപ്പം ഷുഗർ കുറയുന്ന ലക്ഷണങ്ങളും കൂടി ഉണ്ടെങ്കിൽ തീർച്ചയായും ഷുഗർ കുറവാണെന്ന് ഉറപ്പിക്കാം. സംശയമുള്ള ഘട്ടങ്ങളിൽ ലാബിൽ പോയി പരിശോധിച്ച് ഉറപ്പ് വരുത്തണം.
- എന്നാൽ പ്രമേഹം കണ്ടുപിടിച്ച് ചികിത്സിക്കാനോ അല്ലെങ്കിൽ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനോ ഗ്ലൂക്കോമീറ്റർ ഉപയോഗിക്കരുത്.
- നല്ലൊരു ലബോറട്ടറിയിൽ തന്നെ പോയി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കാണിക്കുക.
- ഇത് തെറ്റായ പ്രവണതയാണ്. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി കണ്ടുപിടിക്കാനും അതിന് അനുസരിച്ച് ചികിത്സ നിർദേശിക്കാനും ഡോക്ടർക്ക് സാധിക്കണമെങ്കിൽ നിങ്ങൾ സ്ഥിരമായി തുടരുന്ന ശീലങ്ങൾ പാലിച്ചുകൊണ്ടു തന്നെ ടെസ്റ്റ് ചെയ്യണം.
- ടെസ്റ്റ് ചെയ്യുമ്പോൾ സ്വയം ആശ്വസിക്കാനും ഡോക്ടറെ തൃപ്തിപ്പെടുത്താനോ വേണ്ടി നന്നായി ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്തിട്ട് യാതൊരു കാര്യവുമില്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന കാര്യമാണ്. വേറെ ആരെയും ബോധ്യപ്പെടുത്താൻ വേണ്ടി ആവരുത് ടെസ്റ്റ് ചെയ്യുന്നത്.
- മരുന്ന് കഴിക്കാതെ തന്റെ ഷുഗർ എത്ര കൂടുന്നുവെന്ന് അറിയാനാണ് ഇത് ചെയ്യുന്നത് എന്നാണ് പ്രമേഹരോഗികളുടെ വാദം.
- പ്രമേഹരോഗത്തിന് ചികിത്സ എടുക്കുന്നവർ അന്ന് എടുക്കേണ്ട മരുന്നുകൾ എടുത്തിട്ട് വേണം ഭക്ഷണശേഷമുള്ള ഷുഗർ ടെസ്റ്റ് ചെയ്യേണ്ടത്.
- മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്യുന്നവരിൽ ഷുഗർ കൂടുതലായി കാണിക്കുന്നു. ഇതുകൊണ്ട് നിങ്ങളുടെ ഡോക്ടർക്ക് ചികിത്സയിൽ മാറ്റം വരുത്താൻ കാര്യമായ ഉപകാരം ഉണ്ടാകാറില്ല.
- മരുന്ന് എടുത്താൽ ആ മരുന്ന് കാരണം നിങ്ങളുടെ ശരീരത്തിൽ എത്രത്തോളം ഷുഗർ കുറയുന്നുണ്ട് എന്ന് മനസ്സിലാക്കി നിങ്ങളുടെ മരുന്നിന്റെ ഡോസ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്. ഇത് മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്താൽ സാധ്യമല്ല.
ContentHighlights:Five mistakes you make when testing Blood Sugar, Diabetes Testing, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..