ലോക് ഡൗണും നിയന്ത്രണങ്ങളും ആരോഗ്യത്തെ ബാധിക്കരുത്; ജിംനേഷ്യം വീട്ടില്‍ത്തന്നെ


ആഖിന്‍ മരിയ

ര്‍ക്ക് ഔട്ട് ചെയ്യാന്‍ മാത്രമായി വീട്ടില്‍ സൗകര്യമൊരുക്കണം. ലോക് ഡൗണും നിയന്ത്രണങ്ങളും ആരോഗ്യത്തെ ബാധിക്കരുത് ഇവര്‍ പറയുന്നു.

-

വെള്ളരിക്കുണ്ട്: ലോക്ക്ഡൗണ്‍ കാലത്ത് ജിംനേഷ്യങ്ങളില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താനും വീടുകളില്‍ത്തന്നെ കൊച്ചു ജിംനേഷ്യം തുടങ്ങാനുള്ള പൊടിക്കൈകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കുകയാണ് ജിം പരിശീലകരായ പി.പി.ഷിജുവും നവീന്‍കുമാറും. തിരക്കിട്ട ജീവിതത്തിനിടയില്‍ മലയാളി മറക്കുന്ന കാര്യമാണ് അവരുടെ ആരോഗ്യം. ഇപ്പോള്‍ എല്ലാവരും വീട്ടിലിരിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിന് സമയം കിട്ടുന്നില്ല എന്ന പരാതിക്ക് ഇനി സാധുതയില്ല. അത്തരമൊരു ജീവിതശൈലി തുടങ്ങാന്‍ പറ്റിയ സമയമാണിത്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ മാത്രമായി വീട്ടില്‍ സൗകര്യമൊരുക്കണം. ലോക് ഡൗണും നിയന്ത്രണങ്ങളും ആരോഗ്യത്തെ ബാധിക്കരുത് ഇവര്‍ പറയുന്നു.

മനസ്സിലാക്കി തുടങ്ങാം

വീട്ടില്‍ വര്‍ക്ക് ഔട്ട് തുടങ്ങും മുന്‍പ് ജിമ്മില്‍ പോയി മികച്ചൊരു പരിശീലകനില്‍ നിന്ന് വ്യായാമരീതികളും ഭക്ഷണക്രമവും പഠിക്കേണ്ടതുണ്ട്. വെള്ളരിക്കുണ്ടിലെയും ആലക്കോട്ടെയും ഇരുവരുടെയും ജിമ്മുകളില്‍ അംഗങ്ങളായുള്ളവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തുടക്കത്തില്‍ വാട്‌സാപ്പിലൂടെ പറഞ്ഞുകൊടുത്തിരുന്നത്. എന്നാല്‍ ഇതുവരെ ജിമ്മില്‍ പോകാത്തവരും ഉപദേശം തേടി ഇവരെ വിളിച്ചുതുടങ്ങി. അതോടെ ഇത്തരക്കാരേയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് കൂട്ടായ്മ തുടങ്ങി ഓരോ പ്രായത്തിലുമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണിവര്‍.

ഓരോ ശരീരഭാഗത്തിനും ഓരോ വ്യായാമമുറയാണ്. പല ഭാരങ്ങളിലുള്ള ഡംബലുകളും ബാറുകളും ഡിസ്‌കുകളുമുണ്ട്. ഇതൊക്കെ മനസ്സിലാക്കാതെ ഉപയോഗിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്‌തേക്കാം. അതിനാല്‍, പൊതുവെ എല്ലാവര്‍ക്കും ചെയ്യാവുന്നത് പുഷ് അപ്പ്, പുള്‍ അപ്പ്, ബെഞ്ച് ഡിപ്‌സ് പോലുള്ള വ്യായാമങ്ങളാണ്. കൂടാതെ തുടക്കക്കാര്‍ക്ക് റണ്ണിങ്, സ്‌കിപ്പിങ് തുടങ്ങിയ മുറകളും ശീലിക്കാം.

ഭക്ഷണക്രമീകരണം

ലോക് ഡൗണ്‍ പലരുടെയും ഭക്ഷണ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം. വൈറ്റമിന്‍സും മിനറല്‍സും പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റ്‌സുമെല്ലാം ഉള്‍പ്പെടുന്നതാവണം പ്രഭാത ഭക്ഷണം. പഴം, പുട്ട്, ദോശ, ചപ്പാത്തി ഇവയെല്ലാം കഴിക്കാം.

ഇടവേളകളില്‍ ഭക്ഷണം കഴിക്കാം

ഇത് കേള്‍ക്കുമ്പോള്‍ പലരും കരുതും ധാരാളം ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന്. എന്നാല്‍ മൂന്നു നേരത്തിന് പകരം ഇടവിട്ട് അഞ്ചോ ആറോ തവണകളായി അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ഉദാഹരണത്തിന് രാവിലെ ഏഴ് മണിക്ക് പ്രഭാത ഭക്ഷണം കഴിച്ചാല്‍ 10 മണിക്ക് ഒരു പഴമോ മുട്ടയോ ആകാം. ഉച്ചഭക്ഷണം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കക്കിരിയോ കാരറ്റോ പോലുള്ള പച്ചക്കറികള്‍ കഴിക്കാം.

രാത്രിഭക്ഷണം

രാത്രി അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. കലോറി കുറഞ്ഞ ഭക്ഷണം രാത്രിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഒന്നോ രണ്ടോ ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് ഉത്തമം.

Content Highlights: fitness at home while lockdown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented