കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമായി ഫാറ്റിലിവര്‍ മാറുകയാണ്. ശരാശരി പത്തു പേരെ പരിശോധിച്ചാല്‍ അഞ്ചു പേര്‍ക്കും ഫാറ്റി ലിവര്‍ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. കേരളത്തിന്റെ രണ്ട് ഭാഗങ്ങളിലായി നടന്ന രണ്ട് പഠനങ്ങള്‍ ഫാറ്റിലിവര്‍ ഉള്ളവരുടെ എണ്ണം കൂടുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫാറ്റിലിവര്‍ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി അത് മാറും. കേരളം ഗൗരവമായി കാണേണ്ട സാഹചര്യമാണിത്. 

arogyamasika february
പുതിയ ലക്കം 
ആരോഗ്യമാസിക വാങ്ങാം

ഉയരുന്ന കണക്കുകള്‍
തിരുവനന്തപുരത്ത് നടത്തിയ ഒരു പഠനത്തില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ 49.8 ശതമാനം ആളുകളിലാണ് കണ്ടെത്തിയത്. ഈ കണക്കുകളെ നിസ്സാരമായി കാണാനാവില്ല. കാരണം ലോകത്തെമ്പാടും നിന്നുള്ള കണക്കുകള്‍ പ്രകാരം ഫാറ്റിലിവര്‍ 25-30 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ 49.8 ശതമാനം എന്നത് ആശങ്കയുളവാക്കുന്നത്. മാത്രമല്ല, കണ്ണൂരില്‍ നടത്തിയ മറ്റൊരു പഠനം, അമിതവണ്ണമുള്ള 60 ശതമാനം കുട്ടികളില്‍ ഫാറ്റിലിവര്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്! ചെറുപ്രായത്തില്‍ തന്നെ ഫാറ്റിലിവര്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണ്. 

  • ഫാറ്റിലിവര്‍ ലോകജനസംഖ്യയില്‍ 25-30 ശതമാനം ആളുകളില്‍
  • കേരളത്തില്‍ ഇത് 50 ശതമാനം വരെ
  • അമിതവണ്ണമുള്ള കുട്ടികളില്‍ 60 ശതമാനം പേര്‍ക്ക് ഫാറ്റിലിവര്‍
  • മദ്യപിക്കാത്തവരിലെ ഫാറ്റിലിവര്‍ കേരളത്തില്‍ വര്‍ധിക്കുന്നു

വിശദമായ റിപ്പോര്‍ട്ടുകള്‍ വായിക്കാം...
മാതൃഭൂമി ആരോഗ്യമാസിക ഫെബ്രുവരി ലക്കം,,,
ഇപ്പോള്‍ വിപണിയില്‍...