നുഷ്യന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്‍പാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാനാണ്  തന്റെ പുതിയ പഠനത്തിലൂടെ ഈ മുന്നറിയിപ്പ്  നല്‍കിയിരിക്കുന്നത്. പ്രത്യുത്പാദനവും കാലവസ്ഥാ മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള പഠനത്തിലൂടെയാണ് ഷാന സ്വാന്‍ ഇത്തരമൊരു ഭീക്ഷണിയെ പറ്റി പറയുന്നത്. 

നിലവിലെ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് സ്വാനിന്റെ കണ്ടെത്തൽ. 1973 നും 2011 നും ഇടയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം 59 ശതമാനം കുറഞ്ഞുവെന്നും നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ല്‍ പൂജ്യത്തിലെത്തുമെന്നും സ്വാന്‍ പറയുന്നു.

ഒരു ജീവിവര്‍ഗത്തെ വംശനാശ ഭീഷണിയിലാക്കുന്നതിനുള്ള അഞ്ച് മാനദണ്ഡങ്ങളില്‍ കുറഞ്ഞത് മൂന്ന് മാനദണ്ഡങ്ങള്‍ ഇപ്പോൾ മനുഷ്യരുടെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്നാണ് സ്വാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

1964 നും 2018 നും ഇടയില്‍ ആഗോള ഫെര്‍ട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 5.06 പ്രസവങ്ങളില്‍ നിന്ന് 2.4 ആയി കുറഞ്ഞു. ഇപ്പോള്‍ ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ല്‍ താഴെയാണ്. ആൺകുട്ടികളിലെ പ്രത്യുത്പാദന അവയവങ്ങളിലെ തകരാറുകളും പെൺകുട്ടികൾക്ക് നേരത്തെ ആർത്തവം ആരംഭിക്കുന്നതും ​ഗർഭഛിദ്രങ്ങൾ കൂടുന്നതുമെല്ലാം ഇതിന് കാരണമാകുമെന്നാണ് സ്വാൻ പറയുന്നത്.

പ്ലാസ്റ്റിക്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയില്‍ കാണപ്പെടുന്ന രാസവസ്തുക്കളാണ് ഇതിന് കാരണമെന്ന് സ്വാന്‍ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതിയിലെ രാസവസ്തുക്കളും ആധുനിക ലോകത്തിലെ അനാരോഗ്യകരമായ ജീവിതശൈലിയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതായും ഇത് വിവിധ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാക്കുന്നതായും സ്വാന്‍ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: Falling sperm counts 'threaten human survival