ട്ടിയുള്ള പുരികം സ്വപ്നം കാണാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. പുരികത്തിൻ്റെ കട്ടിയും ഷെയ്പ്പുമെല്ലാം ഇപ്പോൾ സൗന്ദര്യത്തിൻ്റെ അളവുകോലാണ്.  പുരികത്തിനു കട്ടി കൂടാൻ ചില വഴികൾ  ഇതാ

മോയ്സ്ച്യുറെെസിങ്

കൺപുരികങ്ങൾക്ക് കൂടുതൽ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം. 

ഒായിൽ മസാജ്

തലയിൽ ഒായിൽ മസാജ് ചെയ്യുന്നതുപോലെ പുരികത്തിലും ചെറിയൊരു ഒായിൽ മസാജ് ആവാം. ഒലീവ് ഒായിൽ, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം.

മുട്ടയുടെ വെള്ള

പ്രോട്ടീൻ്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.


കടപ്പാട്: ഗൃഹലക്ഷ്മി