Representative Image | Photo: Canva.com
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പലതരത്തിലുള്ള നാട്ടുവൈദ്യവും പൊടിക്കൈകളുമെല്ലാം വീടുകളില്‍നിന്ന് നല്‍കാറുണ്ട്. അമ്മയ്ക്കും വയറ്റിലുള്ള കുഞ്ഞിനും നല്ലതിനാണിതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇവയില്‍ പലതിനും ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്നതാണ് ചോദ്യം. കാലങ്ങളായി പാലില്‍ മഞ്ഞള്‍ കലര്‍ത്തി ഗര്‍ഭിണികള്‍ക്ക് കുടിക്കാന്‍ കൊടുക്കാറുണ്ട്. എന്നാല്‍, ഇങ്ങനെ കൊടുക്കുന്നതിനെ എതിര്‍ക്കുന്ന ഒരു പക്ഷവുമുണ്ട്.
ഗൈനക്കോളജിസ്റ്റ് ഡോ.രമ്യ കബിലാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത് മഞ്ഞള്‍ കലര്‍ത്തിയ പാല് സുരക്ഷിതമാണെങ്കിലും മിതമായ അളവില്‍ മാത്രമേ ഇത് കുടിക്കാവൂ എന്നാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് സവിശേഷതകള്‍ നിറഞ്ഞതാണ്. ഇത് പാലിനൊപ്പം ചേരുമ്പോള്‍ ദഹനം സുഗമമാവുകയും വായുവിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ക്ക് ഇത് എന്തുകൊണ്ടും പ്രയോജനപ്രദമാണ്. ഒമ്പത് മാസം നീളുന്ന ഗര്‍ഭകാലത്ത് പ്രതിരോധശേഷി കുറയാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍നിന്നും ഈ പാനീയം ഗര്‍ഭിണികളെ സംരക്ഷിക്കുകയും ചെയ്യും. ഗര്‍ഭിണിയായിരിക്കുമ്പോളോ പ്രസവശേഷമോ ഉണ്ടാകാനിടയുള്ള പ്രീഇക്ലാംസിയ എന്ന ഗൗരവമായ രോഗാവസ്ഥയെ തടുക്കാനും ഈ പാനീയം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഇത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെങ്കിലും മഞ്ഞള്‍ കലര്‍ത്തിയ പാല് കുടിക്കുന്നത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വ്യത്യാസപ്പെടുത്തുകയും അത് ഗര്‍ഭപാത്ര സങ്കോചങ്ങളിലേക്കും ബ്ലീഡിങ്ങിലേക്കും നയിക്കുമെന്നും വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്. എന്ത് തന്നെ ആയാലും ഗൈനക്കോളജിസ്റ്റിനെയോ ഫിസിഷ്യനെയോ കണ്ട് അഭിപ്രായം ചോദിച്ചതിനുശേഷം മാത്രമേ സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഇത് കുടിക്കാവൂ.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: experts talk on feeding turmeric milk to pregnant woman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..