അമിത ഇൻറർനെറ്റ് ഉപയോഗം; കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതായി വിദഗ്‌ധർ


ടി. ആദിത്യൻ

ലോക്ഡൗണിന് മുമ്പും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിരുന്നുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിലെ വിദഗ്‌ധർ പറയുന്നത്‌.

-

കോഴിക്കോട്: ലോക്ഡൗൺ കാലത്ത് കുട്ടികളിൽ ഇന്റർനെറ്റ്, വീഡിയോ ഗെയിം, ടി.വി. തുടങ്ങിയവയുടെ അമിത ഉപയോഗം കൂടുന്നത് കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതായി മാനസികാരോഗ്യവിദഗ്‌ധർ.

ലോക്ഡൗണിന് മുമ്പും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിരുന്നുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിലെ വിദഗ്‌ധർ പറയുന്നത്‌. ലോക് ഡൗണിന്റെ സമയത്ത് പുറത്തിറങ്ങുന്നതിന് ബുദ്ധിമുട്ടായതിനാൽ ഫോണിലൂടെയാണ് രക്ഷിതാക്കൾ ബന്ധപ്പെടുന്നതെന്നും അധികൃതർ പറയുന്നു.

കുട്ടികൾ കംപ്യൂട്ടറിനുമുന്നിലും ടി.വി.ക്കുമുന്നിലും ഇന്റർനെറ്റിൽ സമയം ചെലവഴിക്കുന്നത് വളരെയധികം കൂടുന്നതായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എ.എ.പി.) കണക്കുകൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എ.എ.പി. മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളുടെ സ്‌ക്രീനിനുമുന്നിൽ ചെലവഴിക്കുന്ന സമയം രണ്ടുമണിക്കൂർ ആക്കണമെന്നുള്ള കുറച്ച് നിർദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ

• ശാരീരികമായ ക്ഷീണം

• പുറം വേദന

• തലവേദന

• ഉറക്കക്കുറവ്

• സാമൂഹികമായ ഒറ്റപ്പെടൽ

• ശ്രദ്ധക്കുറവ് • ഓർമക്കുറവ്

• വിഷാദരോഗം

• പൊണ്ണത്തടി

പഠനം ഓൺലൈനിൽ തന്നെയാകുമോ എന്ന ആശങ്ക

ഇംഹാൻസിലേക്ക് വിളിക്കുന്ന ഓരോ വിദ്യാർഥികളിലും രക്ഷിതാക്കളിലും കാണുന്ന ആശങ്ക കൊറോണയുടെ കാലം കഴിഞ്ഞാലും മുഴുവൻ ക്ലാസുകളും ഓൺലൈൻ ആക്കുമോ എന്നതാണെന്ന് ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ പറയുന്നു. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്കുപുറമെ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ആശങ്കപ്പെടുന്നുണ്ടെന്നതിനുള്ള തെളിവാണ് കൂടിക്കൂടി വരുന്ന പ്രശ്നങ്ങൾ. കുട്ടികൾക്കുമുന്നിൽ ക്ലാസെടുക്കാതെ കംപ്യൂട്ടറിനുമുന്നിൽ ഇരിക്കുമ്പോൾ അധ്യാപകർക്ക്‌ കൂടുതലായി മാനസിക സംഘർഷം ഉണ്ടാകുന്നു. അതുമാത്രവുമല്ല കുട്ടികൾക്ക്‌ അധ്യാപകർ ക്ലാസെടുക്കുമ്പോൾ സ്‌ക്രീനിൽനിന്ന്‌ കുട്ടികളുടെ ശ്രദ്ധ രക്ഷിതാക്കളിലേക്ക് പോകുന്നതു പ്രശ്നമുണ്ടാക്കുന്നുണ്ട്.‌

(കടപ്പാട്: ഇംഹാൻസ് കോഴിക്കോട്)

ശ്രദ്ധിക്കാംഈ കാര്യങ്ങൾ

• ഇന്റർനെറ്റിൽ നിന്നും ടി.വി.യിൽ നിന്നും കുട്ടികളെ പൂർണമായും മാറ്റിനിർത്തുന്നത് പ്രായോഗികമല്ല. ഉചിതവുമല്ല. വിദ്യാഭ്യാസ കാര്യങ്ങളിലും മറ്റും പ്രയോജനം ഉണ്ടാകുന്ന തരത്തിലുള്ള വീഡിയോ ഗെയിമുകളും ഇന്റർനെറ്റ് സൈറ്റുകളും കുട്ടികൾക്ക് തിരഞ്ഞെടുത്ത് നൽകുക.

• ടി.വി.യുടെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് ചെറുപ്പം മുതൽതന്നെ വിദ്യാഭ്യാസം നൽകുക.

•ടി.വി., കംപ്യൂട്ടർ തുടങ്ങിയവ എപ്പോഴും വീട്ടിലെ പൊതുഇടത്ത് മാത്രം വെക്കുക.

•കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റ് ഏത് അല്ലെങ്കിൽ ടി.വി.യിൽ എന്ത് പരിപാടിയാണ് കാണുന്നത് എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം.

• കുട്ടികൾ ഇന്റർനെറ്റ്/ടി.വി.ക്കു മുന്നിൽ ചെലവഴിക്കുന്ന സമയം ക്രമപ്പെടുത്തണം. ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്രമായി ചുരുക്കുകയാണ്.

•കുട്ടികളോട് അവർ കാണുന്ന ടി.വി./ഇന്റർനെറ്റ് പരിപാടികളെക്കുറിച്ച് രക്ഷിതാക്കൾ സംസാരിക്കണം.

•കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ച് അറിയുന്നതിനും പരിഹരിക്കുന്നതിനും സമയം മാറ്റിവെക്കണം.

•ശാരീരിക വ്യായാമത്തിന് കുട്ടികളിൽ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

മാതാപിതാക്കൾ ശ്രദ്ധിക്കണം

കുട്ടികൾ ഇൻർനെറ്റിൽ എന്തിനാണ് കൂടുതൽ സമയം ചെലഴിക്കുന്നത് എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് പഠിക്കാനായി കംപ്യൂട്ടറും ഇൻർനെറ്റ് പോലുള്ളവയും വാങ്ങി നൽകുമ്പോൾ തെറ്റായ ദിശയിലേക്ക് പോകുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.

ഡോ.സഞ്ജു ജോർജ്

പ്രോ: സൈക്കോളജി ആൻഡ് സൈകാട്രി രാജഗിരി കോളേജ് ഓഫ് സോഷ്യൻസയൻസ് കളമശ്ശേരി

Content Highlights: excessive internet usage affects mental and physical health of children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented