വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന അലങ്കാര ചെടിയായ യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നും ഈ ചെടി പിഴുതുകളഞ്ഞു. യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ ഒരു ചെടിയാണിത്. ക്യാന്‍സര്‍ പോയിട്ട് ഒരു ജലദോഷം പോലും ഈ ചെടി വിചാരിച്ചാല്‍ ഉണ്ടാവില്ല. 

യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന രീതിയില്‍ യാതൊരു തെളിവുകളുമില്ല. അത്തരം പഠനങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രചാരണത്തിന്റെ അടിസ്ഥാനം ആഫ്രിക്കയില്‍ കാണുന്ന മില്‍ക്ക് ബുഷ് എന്ന യൂഫോര്‍ബിയ ടിരുക്കാലി (Euphorbia Tirucalli) എന്ന ചെടി ഒരുതരം ലിംഫോമ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു എന്ന പഠനങ്ങള്‍ ആണ്. 

Epstein Barr Virus വരുത്തുന്ന Burkitt's Lymphoma എന്ന രോഗം മില്‍ക്ക് ബുഷ് ഉപയോഗിക്കുന്നവരില്‍ കൂടുന്നു എന്ന് പഠനഫലം വന്നിരുന്നു. യൂഫോര്‍ബിയ എന്ന പേരിലെ സാമ്യം മൂലം നമ്മുടെ നാട്ടിലെ യൂഫോര്‍ബിയ ചെടികളുടെ നാശത്തിനാണ് അത് വഴിവെച്ചത്. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ വേണമെന്ന നിഗമനത്തിലാണ് ശാസ്ത്രസമൂഹം ഇന്ന്. 

വിവരങ്ങള്‍ക്ക് കടപ്പാട്; ഡോ.ഫിന്‍സ് എം ഫിലിപ്പ്, ഡോ. നീതു എപി
(ജനുവരി ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

Content Highlight: Euphorbia and Cancer Possibilities, Euphorbia and Fake Campaign