ലതരം മരുന്ന്, പലനിറത്തില്‍, പല വലുപ്പത്തില്‍, പല നേരത്ത്... ഇതില്‍ ഏത് ഏതുനേരം എന്നത് എത്രശ്രദ്ധിച്ചാലും ഇടയ്‌ക്കെങ്കിലും പിഴയ്ക്കും. പിഴവ് ഒഴിവാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ:

  • മരുന്ന് കഴിക്കേണ്ട സമയം ഓര്‍മിക്കുക എന്നത് പ്രധാനമാണ്. സമയങ്ങള്‍ കൃത്യമായി എഴുതി ഒരിടത്ത് കാണുന്ന രീതിയില്‍ വെയ്ക്കുന്നതാണ് ഒരു മാര്‍ഗം. ഫോണില്‍ അലാറമായും ഇത് ചെയ്യുന്നവരുണ്ട്. അലാറം സംവിധാനമുള്ള 'സ്മാര്‍ട്ട്' മരുന്ന് പെട്ടികളും വിപണിയില്‍ എത്തിയിട്ടുണ്ട്.
  • മരുന്നുകള്‍ ഇനംതിരിച്ച് സൂക്ഷിക്കണം. ഒരു മാസത്തേക്കുള്ള മരുന്ന് ഒന്നിച്ച് വാങ്ങി, അതില്‍ ഓരോ ദിവസത്തേക്കുള്ളത് പ്രത്യേകം പ്രത്യേകമായി സൂക്ഷിക്കാം. അതിന് പലതരത്തിലുള്ള മരുന്ന് 'ഓര്‍ഗനൈസിങ്' പെട്ടികള്‍ വിപണിയിലുണ്ട്. രാവിലെ, ഉച്ച, രാത്രി എന്ന രീതിയില്‍ തരംതിരിക്കുന്നതും അതിലുമേറെ തിങ്കള്‍, ചൊവ്വ എന്ന് തുടങ്ങി ദിവസങ്ങള്‍ തരംതിരിക്കുന്നതുമായ സംവിധാനമുണ്ട്.
  • കഴിക്കാനുള്ള എല്ലാ മരുന്നും ഒരിടത്തുതന്നെ സൂക്ഷിക്കുക. പലയിടത്തായി വെക്കുന്നത് ചിലത് വിട്ടുപോകാന്‍ ഇടയാക്കും.
  • ചൂടോ, തണുപ്പോ, ഈര്‍പ്പമോ ഏല്‍ക്കാതെ ഭദ്രമായി സൂക്ഷിക്കണം.
  • പുതിയ മരുന്ന് കുറിപ്പ് എഴുതുന്നതിനനുസരിച്ച് മരുന്നു സംഭരണ സംവിധാനത്തില്‍ ഉടനടി മാറ്റംവരുത്തണം.
  • മരുന്ന് കുറിപ്പ് വാട്‌സാപ്പിലൂടെയും മറ്റും വളരെ അടുത്തയാളുകള്‍ക്ക് കൈമാറാം. അവശ്യഘട്ടത്തില്‍ അവര്‍ക്ക് മരുന്ന് എത്തിക്കുന്നതിനും നമ്മളെ ഓര്‍മിപ്പിക്കുന്നതിനും ഇത് സഹായിക്കും.

Content Highlights: Elderly forget to take medicine