ഭക്ഷണം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല; ഈറ്റിങ് ഡിസോർ‍ഡറിനെക്കുറിച്ച് ​തുറന്നു പറഞ്ഞ് എഡ് ഷീരൻ


2 min read
Read later
Print
Share

എഡ് ഷീരൻ | Photos: instagram.com/teddysphotos/?hl=en

ഭക്ഷണത്തോട് അമിതമായ ആസക്തി, എന്തും വലിച്ചുവാരി തിന്നാനുള്ള തോന്നൽ, അതല്ലെങ്കിൽ ശരീരഭാരം കൂടുമോയെന്ന ഭയത്താൽ ഭക്ഷണം തീരെ കഴിക്കാതിരിക്കൽ. ഇവയൊക്കെ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ മാനസിക-ശാരീരിക നിലയെ തന്നെ തകിടം മറിക്കാൻ പ്രാപ്തമാണ് ഈറ്റിങ്ഡിസോർഡർ.

ഇപ്പോഴിതാ ഈറ്റിങ് ഡിസോർഡർ എന്ന അവസ്ഥയുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ് താനെന്ന് വ്യക്തമാക്കുകയാണ് ​ഗായകൻ എഡ് ഷീരൻ. തന്റെ ഭക്ഷണക്രമം താളംതെറ്റിയതായിരുന്നുവെന്നും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം തനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ലെന്നും പറയുകയാണ് അദ്ദേഹം. എന്നാൽ ഈറ്റിങ് ഡിസോർ‍ഡർ എന്ന അവസ്ഥയോടുള്ള സമൂഹത്തിന്റെ മനോഭാവം മൂലമാണ് ഇക്കാലമത്രയും ഇത് തുറന്നു പറയാൻ കഴിയാതിരുന്നതെന്നും മുപ്പത്തിരണ്ടുകാരനായ ​ഗായകൻ പറഞ്ഞു.

പുരുഷന്മാരിൽ പലരും ഇക്കാര്യം തുറന്നുപറയുന്നതിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവർ ആണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ താൻ ഇക്കാര്യത്തിൽ സത്യസന്ധത പുലർത്തുന്നതാണ് നല്ലതെന്ന് കരുതി. കാരണം ഇതുപോലെ മറച്ചുവെക്കുന്ന പുരുഷന്മാർ നിരവധിയാണെന്നും ഷീരൻ പറഞ്ഞു.

മറ്റ് പുരുഷ ​ഗായകരുമായി തന്നെ താരതമ്യം ചെയ്യുകയും താൻ അവരേക്കാൾ വണ്ണമുള്ളവനാണെന്ന് സ്വയം തോന്നുകയും ചെയ്തിരുന്നുവെന്നും ഷീരൻ പറയുന്നു. എല്ലാ പോപ് താരങ്ങളുമായും താരതമ്യം ചെയ്യപ്പെടുന്ന ഇൻഡസ്ട്രിയിലാണ് താനുള്ളത്. അതുകൊണ്ട് തന്റെ ചിന്തകളും ആ തരത്തിലായിരുന്നു. എന്തുകൊണ്ടാണ് സിക്സ് പാക് ഇല്ലാത്തതെന്ന് ആലോചിക്കുകയും അതേസമയം കെബാബ് ഇഷ്ടപ്പെടുകയും ബിയർ കുടിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്ന് സ്വയം പറയുകയും ചെയ്യുമായിരുന്നു.

ജസ്റ്റിൻ ബീബറിനും ഷോൺ മെൻഡസിനുമൊപ്പം പാട്ടുകൾ പാടുമ്പോൾ‌ പോലും അവരുടെ മനോഹരമായ ശരീരത്തെക്കുറിച്ച് ചിന്തിച്ച് താൻ തടിച്ചിരിക്കുന്നത് ഓർത്ത് വ്യാകുലപ്പെടുമായിരുന്നു. ഇപ്പോൾ താൻ അത്തരത്തിൽ നിന്ന് വിഭിന്നമായാണ് ചിന്തിക്കുന്നതെന്നും ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയെന്നും എഡ് ഷീരൻ പറയുന്നു. ഭക്ഷണത്തിന് നൽകിയിരുന്ന അമിതപ്രാധാന്യം ഇപ്പോൾ വ്യായാമത്തിനായെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും തനിക്ക് പ്രിയ്യപ്പെട്ട ഭക്ഷണങ്ങളോടുള്ള ആസക്തിയെക്കുറിച്ച് എഡ് ഷീരൻ പറഞ്ഞിരുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താൻ. നല്ല വൈൻ കുടിക്കാനും ഏറെ ഇഷ്ടമാണ്. ഇവയൊക്കെ കഴിക്കുമ്പോഴും വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരുന്നാൽ ശരീരം നിങ്ങൾ ആ​ഗ്രഹിക്കുന്നതുപോലെ ആരോ​ഗ്യകരമായി കൊണ്ടുനടക്കാൻ കഴിയുമെന്നാണ് എഡ് ഷീരൻ പറഞ്ഞത്. തനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുടിക്കാനുമാണ് വർക്കൗട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതെന്നും എഡ് ഷീരൻ പറഞ്ഞിരുന്നു. അത്തരത്തിലൊരു സന്തുലിതാവസ്ഥ ജീവിതത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്താണ് ഈറ്റിങ് ഡിസോർഡർ?

ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർ‍ഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർ‍ഡർ എന്നിങ്ങനെ പലവിഭാ​ഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർ‍ഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡ‍ിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർ‍ഡറിന്റെ പരിധിയിൽ വരും.

ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ

  • അമിതമായി വണ്ണം കുറയൽ
  • പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
  • ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യ​ഗ്രത
  • ഭക്ഷണം ഒഴിവാക്കുക
  • അമിതവണ്ണം വെക്കുമോ എന്ന ഭയം
  • ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
  • അമിതമായി വ്യായാമം ചെയ്യൽ
  • വയറുവേദന, ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
  • തലകറക്കം
  • എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
  • ഉറക്കത്തിലെ ക്രമക്കേട്
  • ആർത്തവ ക്രമക്കേടുകൾ
  • മസിലുകൾ ക്ഷയിക്കുന്നത്
  • പ്രതിരോധശേഷി കുറയൽ
ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധ ഉപദേശം തേടണം.

Content Highlights: Ed Sheeran Details Uncomfortable Past with His Eating Disorder

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
brain development

1 min

കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്‌

Jun 4, 2023


constipation

2 min

മലബന്ധം ഒരു രോഗമല്ല, പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്; കാരണങ്ങളും പരിഹാരവും

Jun 3, 2023


morning tiredness

1 min

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Jun 2, 2023

Most Commented