രീരചര്‍മസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. സൗന്ദര്യം മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ് രോഗബാധകളില്ലാത്ത ചര്‍മം. എന്നാല്‍ ചെവിക്കുള്ളിലെ ചര്‍മ സംരക്ഷണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ചെവിയിലെ ചര്‍മം വരളുന്ന അവസ്ഥ അത്ര നല്ലതല്ല. അതിന് പലകാരണങ്ങളുണ്ട്. ചെവിക്കായം അമിതമായി ഉണ്ടാകുന്നതും ചെവി അമിതമായി വൃത്തിയാക്കുന്നതും അതില്‍ ചിലതാണ്

ചെവിയിലെ ചര്‍മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍

എക്‌സിമ- ചെവിയുടെ നാളത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, ചര്‍മം വരളുക, പൊട്ടല്‍ വീഴുക, ചൊറിച്ചില്‍ എന്നിവ

സോറിയായിസ്- ചെവിയിലെ ചര്‍മം വരണ്ടുണങ്ങി ചുവന്ന ശല്‍ക്കങ്ങള്‍ പോലെ കാണപ്പെടുന്നു

ഡെര്‍മറ്റൈസിസ്- ഷാംപുവോ ചര്‍മസംരക്ഷണ ഉത്പന്നങ്ങളോ വഴിയുണ്ടാകുന്ന അലര്‍ജ്ജികള്‍ 

മുന്‍ കരുതലുകള്‍

1. കോട്ടണ്‍ ബഡ്‌സ് പോലുള്ളവ ഉപയോഗിക്കുന്നത് ചെവി അമിതമായി വൃത്തിയാകുന്നതിന് കാരണമാകാം. ഇത് ചെവിയിലെ ചര്‍മം വരളുന്നതിന് കാരണമാകാരുണ്ട്. ചിലപ്പോള്‍ ചെവിക്കായം ഉള്ളിലേക്ക് നീങ്ങി കൂടുതല്‍ അണുബാധകള്‍ ഉണ്ടാകാം.

2. സ്ഥിരമായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതും സൂര്യതാപം അമിതമായി ഏല്‍ക്കുന്നതും ഒഴിവാക്കുക

3. വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കും എ.സി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും ചെവിവരള്‍ച്ച ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

4. കുളിക്കുമ്പോഴും മറ്റും ചെവിക്കുള്ളില്‍ സോപ്പ്, വെള്ളം, ഷാംപൂ  എന്നിവ കടക്കാതെ നോക്കാന്‍ ശ്രദ്ധിക്കണം

5. യാത്രകളില്‍ ചെവിയിലേക്ക് നേരിട്ട് കാറ്റടിച്ചു കയറാതെ ചെവി മൂടുന്ന തൊപ്പികളോ സ്‌കാര്‍ഫോ ഉപയോഗിക്കാം

ഡോക്ടറെ കാണേണ്ടതെപ്പോള്‍

ചെവിയില്‍ നിന്ന് രക്തമോ പഴുപ്പോ ദ്രാവകങ്ങളോ വന്നാലോ ചെവിക്കുള്ളില്‍ ചുവപ്പു നിറവും ചൊറിച്ചിലും വേദനയും വരുകയാണെങ്കിലോ വൈദ്യസഹായം തേടണം. വൃത്തിയഹീനമായ സാധനങ്ങള്‍ ചെവിയില്‍ കടത്തുക, ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം, വൃത്തിയല്ലാത്ത തലയിണ കവറുകള്‍ എന്നിവയൊക്കെ ചെവിയിലെ ചര്‍മത്തെ ബാധിക്കാം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Ear skin problems and treatment