48 മണിക്കൂര്‍ ലഹരി, വാങ്ങുന്നത് പെണ്‍കുട്ടികള്‍; ഉറക്കത്തില്‍ മുങ്ങി കഴക്കൂട്ടം


അവധി ദിവസങ്ങളിലാണ് ടെക്കികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും.

വേദനസംഹാരിയായ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം ഐ.ടി. നഗരത്തില്‍ യുവതീയുവാക്കള്‍ക്കിടയില്‍ കൂടുന്നുവെന്ന് പോലീസ്. കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ 30 നൈട്രോസന്‍ ഗുളികകളുമായി മുട്ടത്തറ പെരുന്തല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ അനീഷ് (20) പിടിയിലായി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപം ടെക്കികള്‍ക്ക് ഗുളിക കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

മാസങ്ങളായി ഗുളിക വാങ്ങുന്നവരെ നിരീക്ഷിച്ചപ്പോഴാണ് അനീഷ് പിടിയിലായത്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും വിഷാദരോഗികള്‍ക്കും വേദനസംഹാരിയായി നല്‍കുന്ന ഈ ഗുളിക മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നല്‍കില്ല. അനധികൃതമായി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ശേഖരിക്കുന്ന ഗുളിക തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

ലഹരിഗുളികകളുടെ മൊത്ത വില്പനക്കാരനായ മുട്ടത്തറ സ്വദേശിയെക്കുറിച്ച് എക്‌സൈസ് അന്വേഷിക്കുകയാണ്.

10 ഗുളികയ്ക്ക് 450 രൂപയാണ് വാങ്ങിയിരുന്നത്. മാസങ്ങളായി കഴക്കൂട്ടത്ത് വില്പന നടത്തുന്നതായും പെണ്‍കുട്ടികളാണ് കൂടുതല്‍ വാങ്ങുന്നതെന്നും കഴക്കൂട്ടം എക്‌സൈസ് പറഞ്ഞു. ലഹരിക്കായി ഗുളിക ഉപയോഗിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂര്‍ വരെ ബോധമില്ലാതെ ഉറങ്ങും. അവധി ദിവസങ്ങളിലാണ് ടെക്കികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും. ഉപയോഗിക്കുന്നവര്‍ വിഷാദരോഗത്തിനടിമപ്പെടുകയും തുടര്‍ന്നു അവരുടെ ആരോഗ്യസ്ഥിതി മോശമാകുകയും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പരിശോധന തുടരും

കഴക്കൂട്ടം മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം കൂടിവരികയാണ്. പരാതികളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗുളികയുടെ ഉറവിടം കണ്ടെത്തിയത്. ഒട്ടേറെ പ്രദേശങ്ങളില്‍ ഗുളികയുടെ ഉപയോഗം വര്‍ധിക്കുന്നതായി കെണ്ടത്തിയിട്ടുണ്ട്. പരിശോധന തുടരും.

പ്രദീപ് റാവു

കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍

Content Highlights: drug use among it professionals in Trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented