പ്രളയമൊഴിഞ്ഞപ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണി ശക്തിപ്പെട്ടുതുടങ്ങി. എലിപ്പനി പോലെയുള്ള മലിനജലത്തില്‍ നിന്നും പിടിപെടുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
എലിപ്പനി പിടിപെടാതിരിക്കുവാനുള്ള മരുന്നാണ് ഡോക്സി സൈക്ലിന്‍ ഗുളികകള്‍. എന്നാല്‍ ഗുളികകള്‍ കയ്യില്‍ നല്‍കിയിട്ടും ഗുളിക കഴിക്കാതിരിക്കുന്നവര്‍ നിരവധിയാണ്. ഡോക്സി സൈക്ലിന്‍ ഗുളികകളെക്കുറിച്ചുള്ള തെറ്റായ ധാരണയും, ആദ്യ ഡോസില്‍ അനുഭവപ്പെടുന്ന വയറെരിച്ചിലുമാണ് ഇതുപേക്ഷിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും ഡോക്സി സൈക്ലിന്‍ ഗുളികകള്‍ കഴിച്ചിരിക്കണം.
ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടിവരുന്നവര് രണ്ട് ഡോക്സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കുക.
2. ആദ്യ ഡോസിലെ വയറെരിച്ചില്‍ ഒരു പ്രശ്നമാക്കേണ്ടതില്ല.
3. വെറുംവയറില് ഗുളിക കഴിക്കരുത്. ആഹാരത്തിന് ശേഷം മാത്രം കഴിക്കുക.
4. ഗുളിക കഴിച്ചയുടനെ കിടക്കരുത്.
5. കൂടെ കഴിക്കാനായി നല്കിയ ഗുളികകള്‍ നിര്‍ദേശിച്ച രീതിയില്‍ കഴിക്കുക.
6. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഗുളികകള്‍ കഴിക്കുക.
Content Highlight: Doxycycline tablets usage instructions