വണ്ണം കുറയ്ക്കാനൊരുങ്ങുകയാണോ? ഒഴിവാക്കുകയും ശീലമാക്കുകയും ചെയ്യേണ്ട ചില കാര്യങ്ങൾ


Representative Image | Photo: Canva.com

വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്. കഠിനമായ വ്യായാമവും ഡയറ്റിങ്ങും മാത്രം പോര. ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് കൂടെ കൂട്ടുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ എളുപ്പമാകൂ. ഇതുസംബന്ധിച്ച് പ്രസക്തമായൊരു പോസ്റ്റ് പങ്കുവെക്കുകയാണ് പ്രശസ്ത ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ.

വണ്ണം കുറയ്ക്കാൻ തീരുമാനിച്ചവർ ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങളെക്കുറിച്ചാണ് റുജുത പങ്കുവെക്കുന്നത്. അഞ്ചെണ്ണം ഒഴിവാക്കേണ്ട ശീലങ്ങളും അഞ്ചെണ്ണം കൂടെ കൂട്ടേണ്ടവയുമാണ്.

വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമതായി റുജുത പങ്കുവെക്കുന്നത്. ഡയറ്റ് ചെയ്യുന്നു എന്നുകരുതി ഭക്ഷണം പൂർണമായി ഒഴിവാക്കുകയല്ല മറിച്ച് വിശപ്പിന് അനുസരിച്ച് കഴിക്കുകയാണ് പ്രധാനം എന്ന് റുജുത പറയുന്നു.

വണ്ണം കുറയ്ക്കുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതിനായി സമയം കണ്ടെത്തണമെന്നു പറയുകയാണ് റുജുത. അത് വണ്ണം കുറയ്ക്കലിനെ സഹായിക്കുമെന്നു മാത്രമല്ല ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്നും രക്തചംക്രമണം വർധിപ്പിക്കുമെന്നും റുജുത പറയുന്നു.

ചിട്ടയോടെയുള്ള ഉറക്കവും ഈ ഘട്ടത്തിൽ പ്രധാനമാണെന്ന് റുജുത പറയുന്നു. എല്ലാ ദിവസവും കൃത്യമായൊരു സമയത്ത് ഉറങ്ങാൻ ശ്രമിക്കണം. കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും ഉറങ്ങുകയും വേണം. എന്തു കാര്യമെടുക്കുമ്പോഴും സ്ഥിരത ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ജീവിതത്തിലെ ഓരോ കാര്യങ്ങളും ആസ്വദിക്കാൻ കഴിയുക എന്നതും മുഖ്യമായി റുജുത പങ്കുവെക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ ശീലമാക്കുക. യാത്ര പോലെ ഇഷ്ടമുള്ള ഹോബികൾക്ക് സമയം നൽകി സമ്മർദം അകറ്റുകയും പ്രധാനമാണെന്ന് റുജുത കുറിക്കുന്നു.

വണ്ണം കുറയ്ക്കലിന് മാത്രമായി ഈ ഘട്ടത്തെ കാണരുതെന്നും വണ്ണം കുറയാനെടുക്കുന്ന കാലയളവ് കൂടുന്നതിനെ പരാജയമായി കാണരുതെന്നും റുജുത പറയുന്നുണ്ട്. വ്യായാമത്തെ ശിക്ഷയായി കാണരുതെന്നതാണ് മറ്റൊരു പ്രധാന നിർ‍ദേശം. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിനെ ഒരു തെറ്റായി കാണുകയും ചെയ്യരുത്.

ഏറ്റവും പ്രധാനമുള്ള മറ്റൊരു കാര്യം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയോ കിലോ​ഗ്രാമോ നോക്കി ആവലാതിപ്പെടരുതെന്നും അവനവന് സന്തോഷം നൽകുന്നത് കഴിക്കുക എന്നതാണ് പ്രധാനമമെന്നും റുജുത പറയുന്നു. വണ്ണം കുറയ്ക്കുന്നത് ആലോചിച്ച് കൂടുതൽ സമ്മർദത്തിലാഴുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളുവെന്നും റുജുത.

ഒപ്പം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കലും ജങ്ക്ഫൂഡ് പാടേ ഉപേക്ഷിക്കലുമൊക്കെ വണ്ണം കുറയ്ക്കൽ പ്രക്രിയയെ വേ​ഗത്തിലാക്കുന്ന ഘടകങ്ങളാണെന്നും റുജുത പറയുന്നുണ്ട്.

Content Highlights: dos and donts you should know if you are on a weight loss journey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented