കോവിഡ് ബാധിച്ച എല്ലാവർക്കും ഓക്സിജൻ സഹായവും ആശുപത്രി ചികിത്സയും വേണോ? അറിയാം ഈ പ്രധാന കാര്യങ്ങൾ


അഞ്ജന ഉണ്ണികൃഷ്ണൻ

സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുന്നു

Representative Image| Photo: GettyImages

രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തിലാണ്. ഒപ്പം ആകുലപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും പരക്കുന്നു. ഓക്സിജൻ സഹായ ലഭ്യതയിലാണ് ഏറെ ആശങ്ക. എന്നാൽ, കോവിഡ് ബാധിച്ചവർക്കെല്ലാം ഓക്സിജൻ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ എന്നാണ് വിദഗ്ധർ പറയുന്നത്. ആർക്കൊക്കെ ഓക്സിജൻ സഹായം നൽകണം, ഏതുതരത്തിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം, രോഗികളിൽ ഓക്സിജന്റെ അളവ് പരിശോധിക്കുന്നത് എങ്ങനെ തുടങ്ങിയ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുന്നു.

ശ്വാസതടസ്സം ഉണ്ടാകുന്നതെപ്പോൾ

കോവിഡ് ബാധിതർക്ക് ന്യൂമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തിൽ ഫ്ളൂയിഡുകളോ പഴുപ്പോ നിറഞ്ഞ് അണുബാധ ഉണ്ടാവുന്ന അവസ്ഥയാണിത്. ഇത് രക്തത്തിലെ അമ്ലതയുടെ തോതിനെ ബാധിക്കുകയും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു. ന്യൂമോണിയപിടിപെടുന്ന രോഗിക്ക് ശ്വാസതടസ്സമുണ്ടാകും. അപ്പോൾ കൃത്രിമ ഓക്സിജന്റെ സഹായം ആവശ്യമായി വരും. ഇവർക്ക് ഓക്സിജൻ തെറാപ്പി നൽകാം.

എന്താണ് ഓക്സിജൻ സാച്ചുറേഷൻ

രക്തത്തിലെ ഓക്സിജന്റെ അളവാണ് ഓക്സിജൻ സാച്ചുറേഷൻ. സാധാരണ ഇത് 94 ശതമാനമാണ്. സാച്ചുറേഷന്റെ അളവ് കുറയുമ്പോഴാണ് രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് ബാധിതനായ ഒരാളുടെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിന് മുകളിലാണെങ്കിൽ ഭയപ്പെടാനില്ല. എന്നാൽ ഇതിൽ കുറവുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണം.

വീട്ടിൽ എങ്ങനെ ഓക്സിജൻ സംവിധാനമൊരുക്കണം

രോഗം ഭേദമായി വീടുകളിൽ തിരിച്ചെത്തുന്ന ഭൂരിഭാഗം രോഗികൾക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. മൂന്നുമുതൽ ആറുമാസംവരെ പ്രശ്നങ്ങൾ പിന്തുടർന്നേക്കാം. ഇത്തരം സാഹചര്യത്തിൽ വീടുകളിൽ ഓക്സിജൻ ലഭ്യമാകുന്ന സംവിധാനം വേണം. ഇതിനായി ഓക്സിജൻ സിലിൻഡറുകൾ അല്ലെങ്കിൽ ഓക്സിജൻ കോൺസന്ററേറ്റർ എന്നിവ ഉപയോഗിക്കാം.

രോഗലക്ഷണം കുറഞ്ഞവർ ആശുപത്രിയിൽ പോകണോ

വേണ്ട. രോഗലക്ഷണം കുറഞ്ഞവർക്ക് വീടുകളിൽ തുടരാം. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കരുതൽ മതി. 100 രോഗികളെയെടുത്താൽ അതിൽ 85 ശതമാനം ലക്ഷണമില്ലാത്തവരും 15 ശതമാനം പേർ ലക്ഷണമുള്ളവരുമായിരിക്കും. അതിൽ അഞ്ചുശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള വിഭാഗക്കാർ. ഇവർക്ക് മാത്രമാണ് ഓക്സിജൻ സപ്പോർട്ടും ഐ.സി.യു. സംവിധാനവും ആവശ്യമായി വരുന്നത്.

വീട്ടിൽ കഴിയുന്ന രോഗികൾ എന്തു ചെയ്യണം

നന്നായി വിശ്രമിക്കുക. ഭക്ഷണം കഴിക്കുക. ധാരാളം വെള്ളംകുടിക്കുക. പൾസ് ഓക്സിമീറ്ററുകൾ വാങ്ങി ഓക്സിജൻ നില പരിശോധിക്കുക. ആവശ്യമെങ്കിൽ വൈറ്റമിൻ ഗുളികകൾ കഴിക്കാം.

എല്ലാവർക്കും ഓക്സിജൻ കിടക്കകൾ വേണോ

രോഗലക്ഷണം കുറവുള്ളവർ വീടുകളിൽ ഇരിക്കുന്നതാണ് നല്ലത്. രോഗം ബാധിച്ച് ആദ്യ മൂന്നോ നാലോ ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാവില്ല. അഞ്ചോ ആറോ ദിവസമാകുമ്പോൾ ചിലർക്ക് വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കിതപ്പ് എന്നിവ ഉണ്ടാകും. ഇവർ ആശുപത്രി സഹായം തേടണം.

ഓക്സിജൻ അളവ് എങ്ങനെ പരിശോധിക്കാം

വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജന്റെ അളവ് പരിശോധിക്കാം. നാലുമണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. ഹൈപോക്സിയ എന്ന അവസ്ഥ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും ഈ പരിശോധനയിൽ സാധിക്കും.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. വിപിൻ വർക്കി
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്, ​ഗവ. ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്

ഡോ. പ്രവീൺ കുമാർ
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

ഡോ. മധു കല്ലത്ത്
സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Content Highlights: Do you need oxygen assistance and hospital treatment for all those affected by Covid19, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented