ആളുകളോട് നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ മൊബൈല്‍ഫോണിലൂടെ സംസാരിക്കുന്നവര്‍ അറിയാന്‍...


ഡോ. അനീഷ് അസീസ്

ലോകത്ത് 12-35 വയസ്സിനിടയിലുള്ള 50 ശതമാനത്തോളം പേര്‍ക്ക് അമിതശബ്ദം കാരണമുള്ള കേള്‍വിത്തകരാറുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്

arogyamasika

യർഫോൺ തിരുകിവെച്ച് സ്മാർട് ഫോണിൽ മണിക്കൂറുകളോളം മുഴുകിയിരിക്കുന്നവർ ധാരാളമുണ്ട്. ഇങ്ങനെ ഇയർഫോണിലൂടെ കാതിനുള്ളിലേക്ക് ശബ്ദത്തെ തിരുകിക്കയറ്റുമ്പോൾ അത് കേൾവിശേഷിയെ ബാധിക്കുമോ? അത് തീരുമാനിക്കാൻ മൂന്ന് ഘടകങ്ങൾ വളരെ പ്രധാനമാണ് ശബ്ദത്തിന്റെ തീവ്രത, എത്രനേരം ഉപയോഗിക്കുന്നു, ഇയർഫോണിന്റെ ഗുണനിലവാരം എന്നിവയാണവ.

തീവ്രതയേറിയ ശബ്ദം കൂടുതൽ സമയം പതിവായി കേൾക്കുന്നുണ്ടെങ്കിൽ അത് കേൾവിശേഷിയെ തകരാറിലാക്കാം. അതോടൊപ്പം ഗുണനിലവാരം കുറഞ്ഞ ഇയർഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ സാധ്യത വീണ്ടും കൂടും. മാത്രമല്ല ഇത്തരം ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ചെവിയിൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഇയർഫോണിൽ വലിയ ശബ്ദത്തിലാണ് കേൾക്കുന്നതെങ്കിൽ കുറച്ചുനാൾ കൊണ്ടുതന്നെ കേൾവിയെ ബാധിച്ചുതുടങ്ങും. എന്നാൽ ഇത് എല്ലാവരിലും ഒരേപോലെയല്ല. ജനിതകമായ ചില ഘടകങ്ങളും ഇതിൽ സ്വാധീനിക്കുന്നുണ്ട്. ജനിതകപരമായി കേൾവിശേഷി കുറയാൻ സാധ്യത കൂടുതലുള്ളവർ ഇയർഫോണും മറ്റും ഉയർന്നശബ്ദത്തിൽ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

കേൾക്കുന്നത് എങ്ങനെ

കേൾവി എന്നത് അതിസൂക്ഷ്മമായ പ്രക്രിയയാണ്. പുറമേ നിന്നെത്തുന്ന കമ്പനങ്ങളെ ഇലക്ട്രിക് സിഗ്നലുകളാക്കി മാറ്റി മസ്തിഷ്കത്തിന് കൈമാറുകയും മസ്തിഷഅകം അത് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് കേൾവി സംഭവിക്കുന്നത്.

arogyamasika
ആരോഗ്യമാസിക വാങ്ങാം">
ആരോഗ്യമാസിക വാങ്ങാം

ചെവിയിൽ പതിക്കുന്ന ശബ്ദം ഇയർകനാൽ വഴി ഇയർഡ്രമ്മിലേക്കാണ് ആദ്യം എത്തുന്നത്. ഇയർഡ്രം ശബ്ദത്തെ കമ്പനങ്ങളാക്കി മാറ്റും. ഈ കമ്പനങ്ങൾ മധ്യകർണത്തിലെ മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് എന്നീ ചെറിയ മൂന്ന് അസ്ഥികളിലൂടെ കടന്ന്കോക്ലിയയിലേക്ക് എഥ്തുന്നു. ഈ കമ്പനങ്ങളെ അവിടെയുള്ള ഹെയർ സെൽസ് എന്ന സെൻസറി കോശങ്ങൾ തിരിച്ചറിയുകയും അത് ഇലക്ട്രിക്കൽ ഓഡിറ്ററി നെർവിന് കൈമാറുകയും ചെയ്യും. അവ അത് മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നു. ഇത് മസ്തിഷ്കം തിരിച്ചറിയുമ്പോഴാണ് അത് ശബ്ദമായി കേൾക്കുന്നത്.

നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ്

സുരക്ഷിതമല്ലാത്ത ശബ്ദം കാരണമുണ്ടാകുന്ന കേൾവിത്തകരാറിനെ നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് (Noise induced hearing loss) എന്നാണ് പറയുന്നത്. ഇയർഫോൺ ഉൾപ്പെടെയുള്ള ശബ്ദോപകരണങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം കേൾവിത്തകരാറിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. 8085 ഡെസിബെല്ലാണ് സുരക്ഷിത ശബ്ദത്തിന്റെ തോത്. ഇതിനുമുകളിലുള്ള ശബ്ദം ദിവസവും എട്ടുമണിക്കൂറോ നൂറ് ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ദിവസവും തുടർച്ചയായി 15 മിനിറ്റോ കേൾക്കുന്നത് കേൾവിത്തകരാറിന് ഇടയാക്കാം.

കേൾവിശേഷിയെ ബാധിക്കുന്ന ശബ്ദത്തെക്കുറിച്ച് പറയുമ്പോൾ ഒരു ദിവസം മുഴുവൻ ജോലിസ്ഥലത്തും മറ്റുമായി കേട്ടുകൊണ്ടിരിക്കുന്ന ശബ്ദത്തെ മുഴുവനായി പരിഗണിക്കണം. ചിലർ ഉയർന്ന ശബ്ദത്തിന് നടുവിലായിരിക്കും ജോലിചെയ്യുന്നത്. അതുകഴിഞ്ഞ് രാത്രി വീണ്ടും ഉയർന്നശബ്ദത്തിൽ ഇയർഫോണിലൂടെ പാട്ടും മറ്റും ആസ്വദിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ കേൾവിത്തകരാറുകൾക്ക് വേഗം കൂടും.
ഇയർഫോൺ അമിതോപയോഗം കാരണം കേൾവിത്തകരാറുകൾ ചിലപ്പോൾ താത്‌കാലികമായിരിക്കും. പെട്ടെന്ന് വലിയ ശബ്ദം കേട്ടാൽ അല്പസമയത്തേക്ക് മറ്റൊന്നും കേൾക്കാനാവാത്തവിധം മുഴക്കംപോലെ തോന്നുന്ന അവസ്ഥ. അതാണ് താത്‌കാലികമായി ഉണ്ടാകുന്ന തകരാർ. എന്നാൽ മറ്റുചിലപ്പോൾ അത് സ്ഥിരമായ കേൾവിത്തകരാറിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മധ്യവയസ്സോടുകൂടിയാണ് കണ്ടുവരുന്നത്. നേരത്തേതന്നെ ഉപയോഗിച്ചുതുടങ്ങിയതിന്റെ പ്രശ്നങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മധ്യവയസ്സിലേക്ക് അടുക്കുന്നതാണ് ഇതിന് കാരണം.

അമിതശബ്ദം ചെവിയിൽ പതിക്കുമ്പോൾ

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 3040 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.

പരിഹാരം

 • ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവിപ്രശ്നങ്ങൾക്ക് സാധ്യത കൂട്ടും. എങ്കിലും ഇയർഫോണുകളെക്കാൾ ഹെഡ്ഫോണുകൾ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.
 • ഇയർഫോണുകൾ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.
 • ഒരേസമയം രണ്ട് ചെവിയിലും ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറച്ചുനേരം ഒരു ചെവിയിൽ ഇയർഫോൺ ഉപയോഗിച്ചാൽ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയിൽ ഉപയോഗിക്കാം.
 • ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.
 • ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനാൾ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും.
 • സ്വകാര്യമായ ചുറ്റുപാടിലാണെങ്കിൽ ദീർഘസംഭാഷണങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാം.
 • ഒരുദിവസം കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കേണ്ടിവന്നാൽ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നൽകണം.
 • കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേൾവിത്തകരാർ കണ്ടെത്താം. നേരത്തേ കണ്ടെത്തിയാൽ പരിഹരിക്കാൻ സാധിക്കും. കേൾവിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാൽ ഹിയറിങ് എയ്‌ഡ് ഉപയോഗിക്കേണ്ടിവരും.
ശ്രദ്ധിക്കൂ ചില സൂചനകൾ

 • ഇയർഫോൺ ഉപയോഗിച്ചശേഷം അത് മാറ്റിയാൽ കുറച്ചുനേരത്തേക്ക് ഒന്നും കേൾക്കാനാവാത്ത അവസ്ഥ.
 • ശബ്ദം പോരാ എന്ന് തോന്നി ഇയർഫോണിന്റെ ശബ്ദം ഇടക്കിടെ കൂട്ടാനുള്ള പ്രവണത.ഇതെല്ലാം അമിതശബ്ദം കാരണമുണ്ടാകുന്ന കേൾവിത്തകരാറിന്റെ സൂചനയാവാം.
കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ

ഓൺലൈൻ ക്ലാസുകൾ ഇയർ ഫോൺ ഉപയോഗിച്ച് കുട്ടികൾ കേൾക്കുന്നത് കൊണ്ട് കേൾവി പ്രശ്നങ്ങക്കുള്ള സാധ്യതയില്ല. കാരണം ക്ലാസിന്റെ പശ്ചാത്തലത്തിൽ അമിത ശബ്ദങ്ങളൊന്നുമില്ല. ഒരു വ്യക്തി സംസാരിക്കുന്ന ശബ്ദം മാത്രമേ അതിലൂടെ വരുന്നുള്ളൂ. എന്നാൽ കുട്ടികൾ ഇയർഫോൺ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

 • വീട്ടിൽ ശാന്തമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കണം. ചുറ്റുപാടിൽ നിന്നും വലിയ ശബ്ദങ്ങൾ ഉണ്ടായാൽ കുട്ടിക്ക് ഇയർഫോണിന്റെ വോള്യം അതിന് അനുസരിച്ച് കൂട്ടേണ്ടിവരും. അത് ചെവിയ്ക്ക് പ്രയാസം ഉണ്ടാക്കും.
 • ഗുണനിലവാരമുള്ള ഇയർഫോൺ ഉപയോഗിക്കാൻ നൽകുക. ഇയർഫോണിന്റെ വോള്യം 60 ശതമാനത്തിന് മുകളിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
(കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ ഇ.എൻ.ടി. വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights:Do earphones affect hearing, Health, Healring Loss, ENT

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented