2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ അകപ്പെട്ടവർക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ്
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട സാമൂഹിക അകലം ഉറപ്പ് വരുത്തി എങ്ങിനെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് വലിയ ആശങ്ക തന്നെയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് മഹാഭൂരിപക്ഷം ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇരുപതോ മുപ്പതോ കുടുംബങ്ങള്‍ ഒരു ക്യാമ്പില്‍ താമസിച്ചാല്‍ പോലും സാമൂഹിക അകലം പാലിക്കുക എളുപ്പമല്ല. പൊതുവായ ശുചിമുറികള്‍ എല്ലാവരും ഒരുമിച്ച് ഉപയോഗിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുരിതത്തിലാക്കും. ഇങ്ങനെ ക്യാമ്പുകള്‍ തുടങ്ങുമ്പോഴും അവിടെ താമസിക്കേണ്ടി വരുമ്പോഴും ചെയ്യാന്‍ പറ്റുന്ന ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. ക്യാമ്പുകളില്‍ അംഗങ്ങളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തി കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുക എന്നതാണ് ചെയ്യാനാവുന്ന പ്രധാനപ്പെട്ട ഒരു കാര്യം.
2. താല്‍ക്കാലികമായി തയ്യാറാക്കുന്ന ക്യാമ്പുകളില്‍ ആവശ്യമായ ശുചിമുറി സംവിധാനം ഏര്‍പ്പെടുത്തുക എന്നത് വെല്ലുവിളിയാണ്. ഉള്ളസംവിധാനങ്ങള്‍ വൃത്തിയായി ഉപയോഗിക്കാനും വ്യക്തിശുചിത്വം പാലിക്കാനും ശ്രദ്ധിക്കുക. ശുചിമുറികള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ കൈകള്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകാം. അണുനാശിനി ഉപയോഗിച്ച് ശുചിമുറി ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം.
3. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ ഫേസ് മാസ്‌കുകള്‍ ഉപയോഗിക്കാന്‍ മടിക്കരുത്. മാത്രമല്ല കൂട്ടം കൂടി നില്‍ക്കുക, ഇടയ്ക്കിടെ ആവശ്യമില്ലാതെ പുറത്തുപോയി വരുക തുടങ്ങിയവ ഒഴിവാക്കാം. സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യം ആ
4. ക്യാമ്പുകളുടെ ചുമതല വഹിക്കുന്നവരും ഭക്ഷണവും മരുന്നും എത്തിക്കുന്നവരും മാസ്‌കും കൈയ്യുറകളും ധരിക്കുകയും, സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും പാലിക്കണം. സാനിറ്റൈസറുകളും കരുതാം.
5. ക്വാറന്റൈനീലുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നാല്‍ അവര്‍ക്ക് പ്രത്യേകം സംവിധാനം ഒരുക്കണം. ഇവരും മറ്റ് ആളുകളുമായി ഇടപഴകാതെ ലഭിക്കുന്ന സ്വൗകര്യത്തിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.
6. ക്യാമ്പില്‍ സേവനത്തിനെത്തുന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ മറക്കാതെ ധരിക്കുക.
7. പ്രായമായവര്‍, മുലയൂട്ടുന്ന അമ്മമാര്‍, കുഞ്ഞുങ്ങള്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പ്രത്യേക സൗകര്യമൊരുക്കണം. കൊറോമ പോലുള്ള പകര്‍ച്ച വ്യാധികള്‍ വേഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ ഇവരാണ്. ഇവര്‍ക്കൊപ്പം നില്‍ക്കുന്നവരും സഹായികളും വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അശ്രദ്ധകൊണ്ട് അവര്‍ക്ക് രോഗം ബാധിക്കാന്‍ ഇടവരരുത്.
8. ക്യാമ്പില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ നിശ്ചിത ആളുകള്‍ മാത്രം വരുകയും പോവുകയും ചെയ്യാം. അവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി വരാതെ ഇരിക്കാം.
9. ക്യാമ്പില്‍ സേവനം ചെയ്യുന്നവര്‍ തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ ഉപയോഗിച്ച വസ്ത്രം അലക്കി കുളിച്ച ശേഷം മാത്രം വീട്ടിലുള്ള ആളുകളുമായി ഇടപെടുക. ക്വാറന്റീനില്‍ കഴിയുന്നവരോ, കൊറോണ ബാധിതരോ വീട്ടില്‍ ഉണ്ടെങ്കില്‍, അത്തരം വീടുകളില്‍ നിന്നുള്ളവര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത് ഒഴിവാക്കുക.
Content Highlights: Disaster relief camps can be set up keeping the social distance during Corona Pandemic


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..