'അപ്പന്‍ എനിക്ക് ജന്മം തന്നു, അതുപോലെ അപ്പന് ഞാന്‍ പുതിയ ജീവിതം നല്‍കും';കരള്‍ പകുത്തുനല്‍കി 18-കാരി


സജ്‌ന ആലുങ്ങല്‍

നെൽസണും മകൾ എവിലിനും | Photo: Special Arrangement

'അച്ഛന്റെ കരള്‍ എവിടെ?...കുട്ടിക്കാലത്ത് മക്കളെ കൊഞ്ചിക്കുമ്പോള്‍ ഇങ്ങനെ ചോദിക്കാത്ത മാതാപിതാക്കള്‍ വിരളമാകും. ഇതു കളിയായി ചോദിക്കുന്ന കാര്യമാണെങ്കിലും തൃശ്ശൂര്‍ വടക്കുംചേരിയിലെ എവിലിന്‍ എന്ന പെണ്‍കുട്ടി അത് കാര്യമായെടുത്തു. അച്ഛനോടുള്ള സ്‌നേഹംകൊണ്ട് പതിനെട്ട് വയസ് മാത്രം പ്രായമുള്ള അവള്‍ പകുത്തു നല്‍കിയത് സ്വന്തം കരളാണ്.

വണ്ടിക്കച്ചവടക്കാരനായ നെല്‍സണ്‍ ഭാര്യ ബിനുവിനും മക്കളായ എവിലിനും ഇഷിതയ്ക്കും ഒപ്പം തൃശ്ശൂര്‍ ചാലക്കുടി മേലൂരിലെ വടക്കുംചേരി ഹൗസിലാണ് താമസം. ഒരു ദിവസം മലപ്പുറത്തേക്ക് ജോലിയുടെ ആവശ്യത്തിനായി പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതു മാത്രമേ നെല്‍സണ് ഓര്‍മയുള്ളൂ. പിന്നീടുള്ള രണ്ടു മാസം ആശുപത്രി കിടക്കിയിലായിരുന്നു നെല്‍സണ്‍ന്റെ ജീവിതം. പിത്താശയത്തില്‍ കല്ലുനിറഞ്ഞ് രക്തത്തില്‍ അണുബാധയായി അത് കരളിനെ ബാധിക്കുകയായിരുന്നു.കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ മറ്റു വഴികളൊന്നും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതോടെ ദാതാവിനെ കണ്ടെത്താനായി അടുത്ത ശ്രമം. നെല്‍സണ്‍ന്റെ ഇരട്ടസഹോദരന്‍ ജാക്ക്സണിനെ ദാതാവായി നിശ്ചയിച്ചു. എന്നാല്‍ ഫാറ്റി ലിവര്‍ ആയതിനാല്‍ ആ ദൗത്യം പരാജയപ്പെട്ടു. ഇതോടെയാണ് പതിനെട്ടുകാരിയായ മകള്‍ എവിലിന്‍ അച്ഛന് പുതുജീവന്‍ നല്‍കാന്‍ മുന്നോട്ടുവന്നത്.

എവിലിന്‍ ധൈര്യത്തോടെ സമ്മതം മൂളിയപ്പോള്‍ സങ്കടം മുഴുവന്‍ തനിക്കായിരുന്നെന്ന് നെല്‍സണ്‍ പറയുന്നു. മകള്‍ക്കും ശസ്ത്രക്രിയ ചെയ്യേണ്ടെ എന്ന് ആലോചിച്ചപ്പോള്‍ ആകെ ബുദ്ധിമുട്ട് തോന്നി. എന്നാല്‍ അവള്‍ തന്നെ ആശ്വസിപ്പിച്ചെന്നും നെല്‍സണ്‍ പറയുന്നു.

'അപ്പന്‍ എനിക്ക് ജന്മം തന്നു. അതുപോലെ ഞാനും അപ്പന് പുതിയൊരു ജീവിതം നല്‍കുകയാണ്. അപ്പന്‍ പേടിക്കണ്ട'-ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പാതിബോധത്തില്‍ കിടക്കുമ്പോള്‍ എന്റെ കൈപിടിച്ച് എവിലിന്‍ പറഞ്ഞത് ഇങ്ങനെയാണ്. ആ വാക്കുകള്‍ ഞാന്‍ ജീവിതത്തില്‍ മറക്കില്ല. അവളുടെ ആ ആത്മവിശ്വാസമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചത്. നെല്‍സണ്‍ പറയുന്നു.

നെല്‍സണ്‍ കുടുംബത്തോടൊപ്പം | Photo: Special Arrangement

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. രക്തത്തിലെ അണുബാധ മാറാനായി ഐസിയുവില്‍ 45 ദിവസത്തോളം കിടന്നു. അതിനുശേഷമായിരുന്നു 45 ലക്ഷം രൂപ ആകെ ചിലവു വന്ന ശസ്ത്രക്രിയ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹായിച്ചതോടെ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും നെല്‍സണ്‍ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം ഒന്നര മാസത്തോളും ആശുപത്രിയില്‍ കിടന്നു. പിന്നീടുള്ള ഒന്നര മാസം ആശുപത്രിയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലായിരുന്നു കഴിഞ്ഞത്.

ഇപ്പോള്‍ വടക്കുംചേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ് നെല്‍സണ്‍. ആറു മാസം പൂര്‍ത്തിയാകാതെ പുറത്തിറങ്ങാന്‍ പറ്റില്ല. അടുത്ത ഡിസംബറോടെ വീണ്ടും ജോലിക്ക് കയറാമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. പെരുമ്പാവൂരിലെ സാന്‍ജോ കോളേജ് ഓഫ് നഴ്സിങ് വിദ്യാര്‍ഥിനിയാണ് എവിലിന്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര മാസം എവിലിനും വിശ്രമിക്കേണ്ടി വന്നു. ഇപ്പോള്‍ കോളേജില്‍ പോകാന്‍ തുടങ്ങിയെന്നും ഹോസ്റ്റലിലാണ് താമസമെന്നും എവിലിന്റെ അമ്മ ബിനു പറയുന്നു

Content Highlights: daughter donate liver to her father at thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented