ചോക്ലേറ്റ് എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവരായി ആരുണ്ട്. വയസ്സ് എത്ര കൂടിയാലും ആളുകള്‍ക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച് ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ ചോക്ലേറ്റിനും ചില ഗുണങ്ങളുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയുമുണ്ട് ഗുണങ്ങള്‍. ഇതാ ഡാര്‍ക്ക് ചോക്ലേറ്റിന്റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍.

ഇരുമ്പിനായി ഡാര്‍ക്ക് ചോക്ലേറ്റ്choco

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്റെ അംശം ധാരാള അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ചോക്ലേറ്റില്‍ ഇത് 2.4 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഈ കണക്ക്. 

ചോക്ലേറ്റിലെ പോഷകഗുണങ്ങള്‍

ശരീരത്തിന് പോഷകാശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാധുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. 600 ആണ് 100 ഗ്രാം ചോക്ലേറ്റിലെ കലോറിയുടെ അളവ്. എന്നാല്‍ പഞ്ചാസാരയുടെ അളവും ഇതിന് അനുസൃതമായി ഉണ്ടെന്നോര്‍ക്കുക.

ആന്റി ഓക്‌സിഡന്റ്‌സും ഡാര്‍ക്ക് ചോക്ലേറ്റും

ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സൈഡുകളെ സജീവമാക്കുന്നതിനായുള്ള പാള്‍ഫീനോല്‍സ്, ഫ്‌ളവനോള്‍സ്, കാറ്റെഞ്ചിന്‍ എന്നീ ഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു വഴി ശരീരത്തിലെ ആന്റി ഓക്‌സൈഡ് ഘടകങ്ങളെ ജൈവീകമായി സജീവമാക്കാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിക്കും. 

രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്താക്കുന്നത്.  ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡുകളെ ഉത്പാദിപ്പിക്കുന്നതിനെ ത്വരിതപ്പെടുത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 

ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

love chocolateഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു സാധിക്കുമെന്നാണ് പഠനങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ ആന്റി ഓക്‌സൈഡികള്‍ സജീവമാകുന്നു. രക്തധമനികളിലേക്ക് കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

സൂര്യനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും ഡാര്‍ക്ക് ചോക്ലേറ്റ്

സൂര്യ രശ്മികള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലൂടെ സാധിക്കുമെന്നാണ് മറ്റൊരു പഠനം. ചോക്ലേറ്റിലെ ബയോ ആക്ടീവ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചോക്ലേറ്റിലെ ഫ്‌ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ വര്‍ധിപ്പിച്ച് നിര്‍ജ്ജലീകരണത്തെ തടയാന്‍ സാധിക്കും. യു.വി കിരണങ്ങളെ തടയാനും ഡാര്‍ക്ക് ചോക്ലേറ്റിലെ ഘടകങ്ങള്‍ക്ക് സാധിക്കുമെന്നാണ് പരീക്ഷണത്തിലൂടെ വ്യക്തമായത്. 

ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും തലച്ചോറിനെ ഉദ്ദീപിക്കാന്‍

ഡാര്‍ക്ക് ചോക്ലേറ്റിലെ ഘടകങ്ങള്‍ക്ക് തലച്ചോറിലെ രക്തചംഗ്രമണത്തെ വര്‍ധിപ്പിക്കാന്‍ കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതു വഴി ഉന്മേഷത്തോടെയിരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് നിchocoalte massageങ്ങളെ സഹായിക്കും. കൊക്കോയിലടങ്ങിയിരിക്കുന്ന കാഫിന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഘടകങ്ങളാണ് ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത്.

സൗന്ദര്യം വര്‍ധിപ്പിക്കാനും ചോക്ലേറ്റ്

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും നല്‍കുന്ന ചോക്ലേറ്റ് മസാജിംഗ്.  ചര്‍മ്മം ഡ്രൈ ആവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും. 

ചോക്ലേറ്റിന്റെ ഗുണങ്ങള്‍ക്കൊപ്പം അവയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്.ചോക്ലേറ്റിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ ദോഷകരമായി ബാധിച്ചേക്കും.അളവില്‍ കൂടുതല്‍ ചോക്ലേറ്റ് ശീലമാക്കുന്നത് പല്ലിന്റെ ബലക്ഷയത്തിനും ഇടവരുത്തും. മാര്‍ക്കറ്റില്‍ നിന്നും ചോക്ലേറ്റ് വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള ഉത്പന്നം തന്നെ നോക്കി വാങ്ങാനും ശ്രമിക്കണം.