Photo: Akhil E.S|Mathrubhumi
ശരീരത്തിനാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം കിട്ടാന്‍ പച്ചക്കറികള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. മടികൊണ്ടും ഡയറ്റിന്റെ പേരിലും പച്ചക്കറികള്‍ ഒഴിവാക്കുന്നവരുണ്ട്. ആവശ്യത്തിന് പച്ചക്കറികള്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പിന്നാലെ എത്തും. പോഷകങ്ങള്‍ ഉള്ളില്‍ എത്തുന്നില്ല എന്നതിന് ശരീരം നല്കുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചോളൂ.
1. മോണയിലെ രക്തസ്രാവം
പല്ലുകളും മോണയും വൃത്തിയായി സൂക്ഷിക്കാത്തതും ഇതിന് കാരണമാകാം. എങ്കിലും പ്രധാനകാരണം വിറ്റാമിന്‍ സിയുടെ കുറവാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ സി വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. വേഗത്തില്‍ മുറിവുകള്‍ ഉണങ്ങാനും കോശനശാശം തടയാനുമൊക്കെ സി വിറ്റാമിന്‍ വേണം. നാരങ്ങ, ഓറഞ്ച് എന്നീ പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. മാത്രമല്ല ചുവന്ന കാപ്സിക്കം, ചുവന്ന മുളക്, ഇലക്കറികള്‍, ബ്രൊക്കോളി, തക്കാളി എന്നിവയിലും വിറ്റാമിന്‍ സി സമൃദ്ധമാണ്.
2. തളര്‍ച്ച
വിടാതെ പിടികൂടിയ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ, ഫോളിക് ആസിഡിന്റെ കുറവാകാം കാരണം. പച്ചക്കറികള്‍ കഴിക്കുന്ന ശീലമില്ലെങ്കില്‍ ഇത് ഉറപ്പിക്കാം. പച്ചിലക്കറികള്‍, പലതരം പയറുവര്‍ഗങ്ങള്‍, ശതാവരി, പരിപ്പു വര്ഗങ്ങള്എന്നിവയെല്ലാം ഫോളിക്ക് ആഡിഡ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങളാണ്.
4. സന്ധിവേദന
പൊട്ടാസ്യത്തിന്റെ അഭാവമാണ് സന്ധിവേദന, പേശിവലിവ് എന്നിവയ്ക്ക് പ്രധാന കാരണം. ഇതൊഴിവാക്കാന്‍ ഇവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ നിത്യവും കഴിക്കണം. ബീറ്റ്റൂട്ട് ഇല, ചീര, മധുരക്കിഴങ്ങ്, വാഴപ്പഴം.. എന്നിവ പൊട്ടാസ്യം സമൃദ്ധമാണ്.
5. ദഹനപ്രശ്നങ്ങള്‍
നാരുകള്‍ ആവശ്യത്തിന് ഉള്ളിലേത്തിയില്ലെങ്കില് മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളാവും ഫലം. ഓട്സ്, ബാര്‍ലി, പലതരം നട്സുകള്‍, പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയിലെല്ലാം നാരുകള്‍ ധാരാളമുണ്ട്. ഇതിനെല്ലാം ഒപ്പം ധാരാളം വെള്ളം കുടിക്കാന്‍ മറക്കേണ്ട.
Content Highlights: cut down the intake of vegetables in diet, the body starts showing signs of lack of nutrients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..