കോവിഡ് രണ്ടാംതരംഗം; വാക്സിന്‍ പേടി ഉപേക്ഷിക്കുക


ഡോ. ബി. ഇക്ബാല്‍

സമൂഹത്തില്‍ എല്ലാവരും വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലുള്ള വൈറസിന് വകഭേദം വന്ന് വാക്സിന്‍ എടുത്തവരെയും എടുക്കാത്തവരെയും ഗുരുതരമായി ബാധിക്കാനും തീവ്രരോഗ വ്യാപനത്തിനും സാധ്യതയുണ്ട്

Photo: ANI

കേരളത്തില്‍ കോവിഡ് വാക്സിന്‍ വിരുദ്ധമായ സമീപനം (Anti Vaccine) ഉണ്ടെന്നുതോന്നുന്നില്ല. സാമൂഹികശൃംഖലകളില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള ശരീരിക പ്രതികരണങ്ങളെ (പനി, ശരീരവേദന, ക്ഷീണം) സംബന്ധിച്ച് അതിശയോക്തി കലര്‍ത്തിയുള്ള പ്രചാരണം നടക്കുന്നുണ്ട്. എങ്കിലും പൊതുവില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനോട് ജനങ്ങളില്‍ വ്യാപകമായ എതിര്‍പ്പൊന്നുമില്ല.

കേരളം വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ മറ്റെല്ലാം സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. സംസ്ഥാനത്ത് ഇതിനകം 5.5 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. എങ്കിലും ഒരുതരം വാക്സിന്‍മടിയും ശങ്കയും (Vaccine Hesitancy) പലരിലും കാണുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നേരിയതോതിലുള്ള പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പ്രായം കുറഞ്ഞവരിലായിരിക്കും ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കാണുക. പ്രായാധിക്യമുള്ളവരില്‍ കുറവായിരിക്കും. വാക്സിന്‍ കേന്ദ്രത്തില്‍ ഇതിനായുള്ള ഗുളികള്‍ നല്‍കുന്നുണ്ട്. വാക്സിന്‍ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത്, അത്രമാത്രം. അതില്‍ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യമില്ല.

കാലതാമസം ഒഴിവാക്കുക

നാളെയെടുക്കാം, പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റിവെക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം മനോഭാവങ്ങള്‍ ത്വരഗതിയില്‍ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി അവശ്യാനുസരണം സാമൂഹിക പ്രതിരോധം (Herd Immuntiy) വളര്‍ത്തിയെടുത്ത് രോഗവ്യാപനം തടയുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തില്‍ കുറഞ്ഞത് 60 ശതമാനം പേരെങ്കിലും വാക്സിനേഷന് വിധേയരായെങ്കില്‍ മാത്രമേ സാമൂഹിക പ്രതിരോധം കൈവരിക്കാനാവൂ. രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിയുമ്പോള്‍ മാത്രമേ പൂര്‍ണമായ രോഗപ്രതിരോധം ലഭിക്കൂ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

കുത്തിവെക്കല്‍ നീണ്ടുപോയാല്‍

മാത്രമല്ല കുറച്ചുപേര്‍ മാത്രമാണ് വാക്സിന്‍ സ്വീകരിക്കുന്നതെങ്കില്‍ സമൂഹത്തില്‍ അപ്പോഴും നിലനില്‍ക്കുന്ന വൈറസ് വാക്സിനേഷന്‍ വഴിയുള്ള രോഗപ്രതിരോധ ശേഷിയില്‍നിന്നും രക്ഷപ്പെടാനായി ജനിതകമാറ്റത്തിന് (Escape Mutants) വിധേയമായി കൂടുതല്‍ തീവ്രസ്വഭാവം കൈവരിക്കയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരില്‍പ്പോലും രോഗത്തിന് കാരണമാവുകയും രോഗവ്യാപനം ത്വരപ്പെടുത്തുകയും മരണനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യാം. ഇതെല്ലാം പരിഗണിച്ച് ഒട്ടും കാലവിളംബം കൂടാതെ മുന്‍ഗണനപ്പട്ടികയില്‍വരുന്ന എല്ലാവരും ഉടന്‍തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാവണം

നാം ചെയ്യേണ്ട അടിയന്തര കടമ

VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരണം. വാക്സിന്‍ എടുക്കാന്‍ മടിച്ചുനില്‍ക്കുന്നവരെ വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും തയ്യാറാവണം.

SMS: S: Social Distance (ശരീരദൂരം), M: Mask (മാസ്‌ക് ധാരണം), S: Sanitize (കൈകഴുകല്‍) എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിര്‍ബന്ധിക്കണം. ഔപചാരിക സന്ദര്‍ഭങ്ങളില്‍ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

3 സി (3C): ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങള്‍ (Closed Spaces), ആള്‍ക്കൂട്ട സ്ഥലങ്ങള്‍ (Crowded Places), അടുത്ത ബന്ധപ്പെടല്‍ (Close Contacts) എന്നിവ കര്‍ശനമായി ഒഴിവാക്കിക്കൊണ്ടുള്ള 3 സി (3C) നടപടികള്‍ പിന്തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Content Highlights: Covid19 Second Wave Do not be afraid of Covid Vaccine, Covid19, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented