Photo: AFP
കോവിഡ് വാക്സിനേഷന്‍ മുന്‍കരുതല്‍ ഡോസ് 2022 ജനുവരി 10 മുതല്‍ ആരംഭിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ ഡോസ് ലഭിക്കുക.
മുന്‍കരുതല്‍ ഡോസ് എപ്പോഴാണ് ലഭിക്കുക?
കോവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒന്‍പതാം മാസം കഴിഞ്ഞാല്‍ മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതാണ്.
മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിന് എന്തു ചെയ്യണം?
കോവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒന്‍പത് മാസം തികയുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ലഭിക്കും. അപ്പോള്‍ മുന്‍കരുതല്‍ ഡോസിനായി ഓണ്‍ലൈനായി ബുക്ക് ചെയ്തോ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കാം.
60 വയസ്സിന് മുകളില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ള ഒരാള്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണോ?
60 വയസ്സിന് മുകളില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ള ഒരാള്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുന്‍കരുതല്‍ ഡോസ് എടുക്കുന്നതിന് മുന്‍പായി ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.
മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സൗജന്യമായി ലഭിക്കുമോ?
മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും എല്ലാവര്‍ക്കും വാക്സിന്‍ മുന്‍കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിലും വാക്സിന്‍ ലഭിക്കും.
കടപ്പാട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍
Content Highlights: Covid19 precautionary dose will starts on january 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..