എന്താണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ?


കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനെക്കുറിച്ച് കൂടുതലറിയാം

-

കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ(CFLTC). കോവിഡിന്റെ സമൂഹവ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളേയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നു പറയുന്നത്.

ആരെയൊക്കെയാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത്?

കോവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയ കേസുകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കിടത്തി ചികിത്സിക്കുന്നത്.

ഒരു ഹാളിൽ/ ഒരു വാർഡിൽ പോസിറ്റീവ് ആയ എല്ലാവരേയും ഒന്നിച്ചു കിടത്തുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

ഒരേതരം രോഗലക്ഷണങ്ങൾ ഉള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളിൽ/ ഒരു വാർഡിൽ ഒന്നിച്ചു കിടത്തുന്നതിൽ പ്രത്യേകിച്ചു പ്രശ്നങ്ങൾ ഇല്ല. പക്ഷേ കിടക്കകൾ തമ്മിൽ കൃത്യമായ അകലം അതായത് കുറഞ്ഞത് 1.2 മീറ്റർ (4 മുതൽ 6 അടിവരെ) ഉണ്ടായിരിക്കേണ്ടതാണ്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കിടക്കുന്നവർ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്?

മാസ്ക് കൃത്യമായി ധരിക്കുക. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ശുചിയാക്കുക.
മാലിന്യങ്ങൾ ഒരുകാരണവശാലും വലിച്ചെറിയരുത്. മാലിന്യം നിർദ്ദേശിച്ചിട്ടുള്ള ബക്കറ്റുകൾ/ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
ടോയ്ലറ്റ് ഉപയോഗശേഷം ആവശ്യാനുസരണം വെള്ളം ഒഴിച്ചു വൃത്തിയാക്കുക.

എന്തെങ്കിലും വിധത്തിലുള്ള ശാരീരീക ബുദ്ധിമുട്ടുകളോ ശ്വാസതടസ്സമോ അനുഭവപ്പെട്ടാൽ ഉടനെ സി.എഫ്.എൽ.ടി.സി. ജീവനക്കാരെ അറിയിക്കുക.

സി.എഫ്.എൽ.ടി.സി. ജീവനക്കാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്ക് പോകുന്നതിനു മുൻപായി എന്തെങ്കിലും മുൻകരുതലുകൾ എടുക്കണോ?

സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ മറക്കാതെ എടുക്കുക. ചികിത്സാ രേഖകൾ/തിരിച്ചറിയൽ കാർഡ് കൈയിൽ കരുതുക.
മൊബൈൽ ഫോൺ, ചാർജർ, ആവശ്യമെങ്കിൽ വായിക്കുന്നതിനായി പുസ്തകമോ മാഗസിനോ കൈയിൽ കരുതാം. രണ്ടോ മൂന്നോ ജോഡി വസ്ത്രം, ബെഡ്ഷീറ്റ്, സോപ്പ്, പേസ്റ്റ്, ബ്രഷ് എന്നിവയും കൂടാതെ സ്വന്തമായി ഉപയോഗിക്കാൻ സാനിറ്റൈസറും എടുക്കുന്നത് ഉചിതമാണ്.

രോഗ ലക്ഷണങ്ങളില്ല. കോവിഡ് ആന്റിജൻ ടെസ്റ്റ് പോസിറ്റിവ് ആയാൽ എന്തു ചെയ്യണം?

ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് ലഭിച്ചാൽ തുടർന്ന് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്ക് പോകുന്നതിനു തയ്യാറാകേണ്ടതാണ്. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ അവിടേയ്ക്ക് മാറ്റുന്നതായിരിക്കും.

രോഗ ലക്ഷണങ്ങളില്ലാത്ത ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്ക് കൊണ്ടുപോകേണ്ടതുണ്ടോ?

ഇപ്പോഴത്തെ സാഹചര്യത്തിൽ തീർച്ചയായും ഉണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതു സമൂഹ വ്യാപനത്തിന് കാരണമാവാം. അതുകൊണ്ട് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പർപ്പിക്കുന്നതാണ് ഉചിതം. ആയതിനാൽ യാതൊരുവിധ എതിർപ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്.

എപ്പോഴാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ നിന്നും തിരികെ വീട്ടിലേക്ക് വിടുന്നത്?

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ നിന്നും തിരികെ വീട്ടിൽ കൊണ്ടുവന്നാക്കും.

കടപ്പാട്: ലൂക്ക
Content Highlights:Covid19 Corona Virus outbreak what is First Line Treatment Centre and its uses, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented