ന്നു രാവിലെ ഹോസ്പിറ്റലിലേക്ക് പോയി തിരിച്ചു വരുന്ന വരെ ഒരു ടാസ്‌ക് ചെയ്യാമെന്ന് കരുതി. കോവിഡിലെ താരം ആരെന്ന് ചോദിച്ചാല്‍ എല്ലാര്‍ക്കും ഒരു ഉത്തരം ഉണ്ടാവും. കോവിഡ് തുടങ്ങിയ അന്ന് മുതല്‍ നമ്മുടെ എല്ലാം സന്തത സഹചാരിയായ മാസ്‌ക്.

പല പേരില്‍ അറിയപ്പെട്ടു. പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു. പുതിയ പേരാണ് വാക്‌സിന്‍ വരുന്ന വരെ ഉള്ള വാക്‌സിന്‍. നമ്മുടെ പുതിയ കാമ്പയിന്‍ മാസ്‌ക്കാണ് വാക്‌സിന്‍.
ഇത്രയൊക്കെ എല്ലാ മലയാളികള്‍ക്കും അറിയാം.
അറിയാത്ത മട്ടില്‍ നടക്കുന്നതാണോ അതോ അറിഞ്ഞു കൊണ്ട് ചെയ്യാത്തതാണോ? അറിയില്ല. അതെന്താ...??? മാസ്‌ക് എവിടെ വെക്കണം എന്നുള്ളത്.
അങ്ങനെ എന്റെ ടാസ്‌ക് തുടങ്ങി.
മാസ്‌ക് എന്തൊക്കെയാണ്? അത് എവിടെയൊക്കെ വെക്കും...???

1.കഴുത്തില്‍
2.താടിക്ക്
3.ഒരു ചെവിയില്‍
4.കയ്യില്‍
5.ടേബിളില്‍
6.ബാഗില്‍
7.മൂക്കിനു താഴെ

ഇതിലും നല്ലത് മാസ്‌ക് എന്നെഴുതി കയ്യില്‍ പിടിച്ചു അത് കൊറോണ വരുമ്പോ കാണിച്ചാല്‍ മതി. മുട്ട കാണിച്ചും കുരിശ് കാണിച്ചും പ്രേതത്തെ ഓടിക്കുന്ന പോലെ...
അങ്ങനൊന്നും പേടിക്കുന്ന ആളല്ല നമ്മുടെ കൊറോണ എന്ന് ഇപ്പോഴും മനസ്സിലായില്ലേ...

ഇനി ചിലരുണ്ട്. മാസ്‌ക് ഒക്കെ ശരിക്ക് വെക്കും. ആളെ കാണുന്നതു വരെ. കണ്ടാലോ അപ്പോ ഊരും.
എന്തിനാണോ എന്തോ...

ഇനി ചിലരുണ്ട് കേട്ടോ. മാസ്‌ക് ഉണ്ടാവില്ല. പക്ഷേ ആരെങ്കിലും പറയും പോലീസ് ചെക്കിങ് ഉണ്ട് ട്ടോ. അപ്പോ എന്നോ എവിടെയോ കണ്ട് മറഞ്ഞ ഒരു മാസ്‌ക്. പോക്കറ്റില്‍ അല്ലെങ്കില്‍ വണ്ടിയുടെ സൈഡ് ബോക്സില്‍ ഒക്കെ പാവം കിടന്നു ഉറങ്ങുന്നുണ്ടാവും. അതെടുത്ത് വെക്കും. വെള്ളം കണ്ടിട്ടുണ്ടാവില്ല മിക്കവാറും.

പിന്നെ ചിലരുണ്ട്. മാസ്‌ക് തന്നെ വേണോ? സാരി, മുണ്ട്, ഷാള്.. അങ്ങനെ ഒരു ഉള്ളത് കൊണ്ട് ഓണം പോലെ ലൈന്‍...
ഇതൊക്കെ കാണുമ്പോ ഒരു ഉള്‍വിളി..
സമ്പൂര്‍ണ സാക്ഷരത കേരളം...
(എല്ലാരും ഇങ്ങനെ ആണ് എന്നല്ല ട്ടോ...ഇങ്ങനെ ആവരുത് എന്ന് പറഞ്ഞുന്നെ ഉള്ളൂ..)

Content Highlights: Covid19, Corona Virus outbreak, Use of masks by people doctor shares her experience, Health