കോവിഡ് മൂലമുള്ള രോഗികകളുടെ മരണ നിരക്ക് ആശങ്കഉണർത്തുന്ന വിധം കൂടുമ്പോഴും ആരോഗ്യ പ്രവർത്തകരുടെ മരണനിരക്ക് കേരളത്തിൽ കുറഞ്ഞു നിൽക്കുന്നത് വളരെ ആശ്വാസകരമായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നും രണ്ടും കോവിഡ് വരവ് ഭാരതത്തിലെ ആയിരത്തിൽ ഏറെ ഡോക്ടർ മാരുടെ ജീവൻ എടുത്തപ്പോഴും കേരളത്തിലെ ഡോക്ടർമാരുടെ മരണം വിരലിൽ എണ്ണവുന്ന സംഖ്യയായി തുടരുന്നു .

മരണത്തിന്റെ ദേശീയ കണക്കുകൾ

കോവിഡ് 19 ന്റെ ആദ്യ വരവിൽ 748 ൽ അധികം ഡോക്ടർമാർ രാജ്യത്ത് മരണമടഞ്ഞതായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ എം എ ) കണക്കാക്കുന്നത്. കോവിഡ് 19 ന്റെ രണ്ടാമത്തെ വരവിൽ ജൂൺ 5 ആയപ്പോൾ തന്നെ അതു 646 ൽ എത്തി. ഒരുദിവസം 20 മരണ ങ്ങൾ വരെ ഉണ്ടായി. മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഐ എം എ മുൻ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ. കെ. കെ അഗർവാളും ഉൾപ്പെടുന്നു.

കോവിഡ്ന്റെ രണ്ടാമത്തെ വരവിൽ 97 ഡോക്ടർമാർ ബീഹാറിലും 109 പേർ ദില്ലിയിലും 79 പേർ യു പി യിലും ഇതിനോടകം മരണമടഞ്ഞു . രാജ്യത്തെ മൊത്തം 12 ലക്ഷത്തിനടത്തു ഡോക്ടർമാരിൽ വെറും 3.5 ലക്ഷം ഡോക്ടർ മാർ മാത്രമേ ഐ എം എ യുടെ കുടക്കീഴിലും നിരീക്ഷണ ത്തിലുമുള്ളു . അതിൽ നിന്ന് തന്നെ ഈ കണക്കുകൾ എത്രമാത്രം അപൂർണമാണെന്ന് ഊഹിക്കാം .

കേരളത്തിലെ കണക്കുകൾ

രാജ്യത്ത് കോവിഡിന്റെ ആദ്യ വരവിൽ 350 പേർ മരിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ ആദ്യമായി ഒരു ഡോക്ടർ കോവിഡ് മൂലം സെപ്റ്റംബർ 19ന് മരിക്കുന്നത്. അട്ടകുളങ്ങരയിൽ കെ.ബി.എം ക്ലിക്ക് നടത്തി വന്നിരുന്ന എഴുപത്തിമൂന്നു വയസ്സ്കാരൻ ഡോ. എം. എസ് ആബ്ദീൻ എന്ന ജനകീയ ആരോഗ്യ പ്രവർത്തകനായിരുന്നു ആ ഹതഭാഗ്യൻ. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു ആശുപത്രിപൂട്ടി വിട്ടിൽ കഴിഞ്ഞ അദ്ദേഹം (റിവേഴ്സ് ക്വാറന്റെയ്ൻ ) രോഗികളുടെ നിരന്തരമായ ആവിശ്യം പരിഗണിച്ചു തന്റെ പ്രായം പോലും പരിഗണിക്കാതെ രോഗികളുടെ പരിചരണ ത്തിന് ഇറങ്ങി തിരിച്ച തായിരുന്നു. തുടർന്ന് രണ്ടു പേര് കൂടി മരിച്ചു. കോവിഡ് മുന്നണി പോരാളികൾ ആയിരുന്ന എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഓർത്തോ പ്രഫസ്സർ ഡോ. ഈ സി. ബാബുക്കുട്ടിയും പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പാത്തോളജി പ്രൊഫസർ ഡോ. കെ എ. രാജുവും ആയിരുന്നു നമ്മെ വിട്ടു പിരിഞ്ഞ മറ്റു ഡോക്ടർമാർ. കോവിഡ് രണ്ടാം വരവിൽ കേരളത്തിൽ അഞ്ചു ഡോക്ടർമാർ മരിച്ചതായിയാണ് ഐ.എം.എ യുടെ കണക്കു കളിൽ കാണുന്നത്. അതിൽ ഏറ്റവും സങ്കടകരം ഗർഭിണി ആയിരുന്ന ഇരുപത്തഞ്ച്കാരിയും തലശ്ശേരി സ്വദേശിയുമായ ഡോ.സി സി. മഹിബഷീറിന്റെ മരണമാണ്.

എന്തുകൊണ്ട് കേരളത്തിൽ കുറവ്.

1.ഡോക്ടർമാരുടെ കൂട്ടായ്മ

കോവിഡ് 2019 ഡിസംബർ അവസാനം ചൈനയിലെ ഹുവാനി ൽ കണ്ടെത്തിയതു മുതൽ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ ഡോക്ടർമാരുടെ സംഘടനകൾ ചർച്ച ചെയ്യുകയും, പരസ്പരം വിവരങ്ങൾ കൈ മാറുകയുമുണ്ടായി.അതിൽ ഏറ്റവും പ്രധാന്യം നൽകി യിരുന്നത് എങ്ങനെ ഡോക്ടർമാരുടെ സുരക്ഷ കാത്തു കൊണ്ടു ചികിത്സ നടത്താൻ കഴിയും എന്ന കാര്യ ത്തിന് തന്നെ ആയിരുന്നു. ആദ്യ ത്തെ "ലോക്ക് ഡൗൺ"കലയളവിൽ പ്രായം അധികരിച്ചവർ സൂക്ഷിച്ചു പിന്നോട്ട് മാറിയപ്പോൾ പോലും യുവഡോക്ടർമാരെ മുൻനിരയിൽ തന്നെ അണി നിരത്തി അവർക്ക് വളരെ അധികം പിന്തുണ യും പ്രോത്സാഹനവും നൽകിയിരുന്നു. ഡോക്ടർമാരുടെ സംഘടനകൾ സ്വയം സുരക്ഷാസാമിഗ്രികൾ വാങ്ങി അംഗങ്ങൾക്കു എത്തിച്ചു നൽകി എന്നകാര്യമാണ്. രോഗചികിത്സയിൽ മാസ്ക്, പി പി ഈ കിറ്റുകൾ എന്നിവക്കൊന്നും വലിയ കുറവ് അതു മൂലം ഒരിടത്തും ഉണ്ടായില്ല.

2.ഐ എം എ.

നൂറു കണക്കിന് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തിയും ചർച്ചകളിൽ പങ്കെടുത്തും ഐ.എം.എ ഡോക്ടർമാരുടെയും പൊതുജനങ്ങളുടെയും സംശയങ്ങൾ ദുരീകരിച്ചു. എല്ലാവിധ സർക്കാരിന്റെ യോഗങ്ങളിലും ഐ. എം എ നേതാക്കൾ പങ്കെടുത്തു നയവും നിലപാടും വിശദീകരിക്കുക യും സർക്കാരിന്റെ തീരുമാനങ്ങളെ പിന്തുണക്കുകയുമുണ്ടായി. എല്ലാ പ്രാദേശികഘടകങ്ങളും കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് നൽകി.

3 മാധ്യമങ്ങൾ

കേരളത്തിൽ കോവിഡ് മൂലമുള്ള ഡോക്ടർ മാരുടെ മരണം കുറഞ്ഞു നിൽക്കുന്ന ക്കുന്ന തിൽ മാധ്യമങ്ങളുടെ പങ്കു ഒട്ടും ചെറുതല്ല. തൃശ്ശൂരിൽ ആദ്യമായി രോഗികളെ കണ്ടെത്തുന്നതിന്നു മുൻപ് തന്നെ മാധ്യമങ്ങൾ മുന്നണിയിൽ നിന്ന് പ്രവൃത്തിച്ചു. രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. ഒറ്റവാർത്ത പോലും ഒഴിവാക്കിയില്ല .എല്ലാവരുടെ യും അഭിപ്രായങ്ങൾ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു.

4.പൊതുജനം

കോവിഡ് തുടങ്ങി ലോക്ക് ഡൗൺ പ്രഖ്യാപിച്ച തു മുതൽ ജനങ്ങൾ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ആശുപത്രിയിലെ തിരക്ക് കുറച്ചു ഡോക്ടർമാരുമായി സഹകരിച്ചു. വടക്കേഇന്ത്യയിൽനിന്ന് വ്യത്യാസ്ഥമായി ഡോക്ടർ രോഗി പ്രശനങ്ങൾ ഒന്നും ഇവിടെ ഉണ്ടായില്ല.

5.പൊതു പ്രവർത്തകരും പോലീസ് വകുപ്പും

പൊതു പ്രവർത്തകരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ പല അവസരങ്ങളിലും ഡോക്ടർമാർക്ക് രോഗചികിത്സയിൽ വലിയ സഹായവും ആശ്വാസവുമായി തീർന്നു. കോവിഡ് മൂലം മരണം അടഞ്ഞ മൃതശരീരം മാറിയ സംഭവത്തിൽ പോലും പോലീസും പൊതു പ്രവർത്തകരും വളരെ സമചിത്തതയോടെയാണ് സമീപിച്ചത്.

6. സർക്കാർ

കേരളത്തിൽ ആരോഗ്യ മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന അടിസ്ഥാന മേനന്മകൾകൂടാതെ കോവിഡ് നിയന്ത്രണത്തിനും രോഗ ചികിത്സക്കും ആരോഗ്യ വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും നേതൃത്വത്തിൽ സർക്കാർ നടപ്പിൽ വരുത്തിയ എല്ലാ പ്രവർത്തനങ്ങളും- ബ്രേക്ക് ദ ചെയിൻ, ഫ്ലാറ്റെനിങ്ങ് ദ കർവ്വ്, ലോക്ക് ഡൗൺ, കോൺടാക്ട് ട്രെയിസിങ്ങ് , ക്യു ആറന്റയിൻ, ഹോട് സ്പോട്, ക്രഷ് ദ കർവ്വ്, ഫസ്റ്റ് ലൈയിൻ ട്രീറ്റ്മെന്റ് സെന്റർ. കണ്ടെയ്ൻമെന്റ് സോൺ, മുഖ്യമന്ത്രിയുടെ ദിവസവുമുള്ള ബ്രീഫിങ്.... തുടങ്ങിയവയെല്ലാം വളരെ പ്രധാനപ്പെട്ടവയായിരുന്നു.

(റഹുമാറ്റിക് ഹൃദ്രോഗ കൗൺസിൽ മുൻ ദേശീയ കൺവീനറാണ് ലേഖകൻ)

Content Highlights:Covid-19 and Kerala doctors Health