സി.ഒ.പി.ഡി. രോഗികള്‍ ഏറെ ശ്രദ്ധിക്കണം ഈ കോവിഡ് കാലത്ത്


2 min read
Read later
Print
Share

നവംബര്‍ 18 ലോക സി.ഒ.പി.ഡി. ദിനം 

Representative Image | Photo: Gettyimages.in

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആളുകൾ സി.ഒ.പി.ഡി. രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി.

കേരളത്തിൽ ഒരു വർഷം 25,000ലധികം പേർ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. സി.ഒ.പി.ഡി. രോഗികളിൽ കോവിഡ് പിടിപെട്ടാൽ മാരകമാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങൾ വലിയ ആരോഗ്യ പ്രശ്നമാകുമ്പോൾ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയേണ്ടതുണ്ട്.

പ്രധാന കാരണങ്ങൾ

പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന് കാരണം .

രോഗലക്ഷണങ്ങൾ

ശ്വാസകോശത്തിന്റെയും ശ്വസനനാളിയുടെയും ചുരുക്കവും നീർക്കെട്ടും മൂലം ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് രോഗ ലക്ഷണങ്ങൾക്ക് കാരണം. ശ്വാസതടസം, ആയാസകരമായ ജോലികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പുകവലിയടക്കമുള്ള രോഗകാരണങ്ങളെ നിയന്ത്രിച്ചാൽ ഈ രോഗത്തെ തടയാൻ സാധിക്കും.

സി.ഒ.പി.ഡി. സങ്കീർണമായാൽ ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ ധമനികളിൽ ഉയർന്ന രക്തസമ്മർദം, വിഷാദരോഗം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

പ്രതിരോധം

ഏറ്റവും കൂടുതൽ ആളുകൾക്ക് സി.ഒ.പി.ഡി. വരുന്നത് പുകവലി മൂലമാണ്. പുകവലിക്കാതിരിക്കുക എന്നതാണ് ഇത് തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചുമാത്രം ഇത്തരം ജോലികൾ ചെയ്യുക. ഇന്ധനത്തിനായി ചാണകവറലി, വിറക് മുതലായ ഉപയോഗിക്കാതെ പാരമ്പര്യേതര ഊർജ്ജ സോത്രസുകൾ ഉപയോഗിക്കേണ്ടതാണ്.

ശ്വാസ് ക്ലിനിക്കുകൾ

ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും സി.ഒ.പി.ഡി. രോഗങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു.

കടപ്പാട്: ആരോഗ്യകേരളം

Content Highlights:COPD patients Be very careful during this Covid19 Corona Virus outbreak, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

3 min

അടിക്കടിയുള്ള തലവേദന, വ്യക്തിത്വ മാറ്റങ്ങള്‍, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

Jun 8, 2023


vomiting

5 min

രാവിലെ ഉണരുമ്പോഴുള്ള ഛർദി, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ; ബ്രെയിൻ ട്യൂമർ, ലക്ഷണങ്ങളും ചികിത്സയും

Jun 7, 2023


headache

4 min

ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?

Jun 8, 2023

Most Commented