അസ്വസ്ഥമായ ഉറക്കം, പബ്ലിക് ടോയ്ലറ്റ് ഉപയോ​ഗിക്കാനുള്ള വിമുഖത; ആർത്തവ ദിനങ്ങളെക്കുറിച്ച് സ്ത്രീകൾ


ആർത്തവം സംബന്ധിച്ച സ്ത്രീകളുടെ പ്രധാന ആശങ്കകൾ

Representative Image | Photo: Gettyimages.in

ർത്തവദിനം അടുക്കുമ്പോഴേക്കും ആശങ്കയോടെ കഴിയുന്ന സ്ത്രീകളുണ്ട്. വേദനയും മൂഡ്സ്വിങ്സും പുറത്തും മറ്റും പോകുമ്പോൾ സാനിറ്ററി നാപ്കിൻ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. ഇപ്പോഴിതാ പുതിയൊരു സർവേ പ്രകാരം ആർത്തവം സംബന്ധിച്ച സ്ത്രീകളുടെ പ്രധാന ആശങ്കകൾ എന്തൊക്കെയാണെന്ന് പങ്കുവെച്ചിരിക്കുകയാണ്.

ഒരു ഫെമിനൈൻ ഹൈജിൻ ബ്രാൻ‍ഡ് നടത്തിയ സർവേയിലാണ് ആർത്തവം സംബന്ധിച്ച സ്ത്രീകളുടെ ആകുലതകൾ പുറത്തുവന്നിരിക്കുന്നത്. അസ്വസ്ഥമായ ഉറക്കം, ആർത്തവ വേദന, വൃത്തിഹീനമായ പബ്ലിക് ടോയ്ലറ്റുകൾ തുടങ്ങിയവയാണ് പലരുടെയും പ്രധാന ആശങ്കകൾ.

ഉറക്കത്തിനിടയിൽ സാനിറ്ററി നാപ്കിനു പുറത്തേക്ക് രക്തം ലീക് ചെയ്യുന്നുണ്ടോ എന്ന ആശങ്ക കാരണം മതിയായ ഉറക്കം ലഭിക്കാറില്ലെന്ന് 67.5 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ആർത്തവത്തിന്റെ ആദ്യ രണ്ടുദിനങ്ങളിൽ വേണ്ടത്ര ഉറക്കം ലഭിക്കാറില്ലെന്ന് 53.2 ശതമാനം പേർ പറയുന്നു.

സർവേയിൽ പങ്കെടുത്ത 57.3 ശതമാനത്തോളം പേർ മിതവും കഠിനവുമായ ആർത്തവ വേദനയുണ്ടാകാറുണ്ട് എന്ന് പങ്കുവെക്കുന്നു. 37.2 ശതമാനം പേർക്ക് വളരെ കുറഞ്ഞ ആർത്തവ വേദനയും അനുഭവപ്പെടുന്നുവെന്ന് പങ്കുവെച്ചു.

Also Read

ചെറിയ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം; ...

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നു, ഒമിക്രോൺ ...

രക്താതിമർദം വളരെ അധികമെങ്കിൽ ചികിത്സ തുടങ്ങാൻ ...

ചിലർക്ക് ചെറിയ സ്‌പോട്ടിങ്, മറ്റുചിലർക്ക് ...

മങ്കിപോക്സും കുരങ്ങുപനിയും ഒന്നാണോ?; അറിയാനുണ്ട് ...

പൊതുസ്ഥലങ്ങളിലെ ശുചിമുറികളിൽ നിന്ന് സാനിറ്ററി നാപ്കിൻ മാറുന്നതിനോട് വൈമുഖ്യം പ്രകടിപ്പിച്ചവരാണ് ഏറെയും. ഓഫീസുകളിലെയും മാളുകളിലെയുമൊക്കെ പൊതു ടോയ്ലറ്റുകളിൽ നിന്ന് നാപ്കിൻ തീരെ കുറവോ ഒട്ടും മാറ്റാതെയോ ഇരുന്നവരാണ് ഏറെയും.

പബ്ലിക് ടോയ്ലറ്റുകളിൽ നിന്ന് സാനിറ്ററി പാ‍ഡ് മാറ്റുമ്പോൾ അസ്വസ്ഥമാകാറുണ്ടെന്ന് 74.6 ശതമാനം പേർ വ്യക്തമാക്കി. വൃത്തിഹീനമായ ശുചിമുറികൾ ഉപയോ​ഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന യൂറിനറി ഇൻഫെക്ഷനെക്കുറിച്ച് 88.3 ശതമാനം പേരും ആശങ്ക വ്യക്തമാക്കി.

ഇരുപത്തിരണ്ടു ശതമാനത്തോളം പേർക്ക് മൂന്നുദിവസത്തിനുള്ളിൽ ആർത്തവം നിന്നപ്പോൾ 1.8 ശതമാനം പേർക്ക് എട്ടുദിവസത്തിൽ കൂടുതൽ രക്തസ്രാവം നിൽക്കുന്നുവെന്ന് വ്യക്തമാക്കി.

ഡൽഹി, മുംബൈ, ബെം​ഗളൂരു, ഹൈദരാബാദ്, ചെന്നൈ, പട്ന, അഹമ്മദാബാദ്, വഡോദര, സൂററ്റ്, ഭോപ്പാൽ, ഇൻഡോർ, ​ഗുവാഹാത്തി, ജയ്പൂർ, അമൃത്സർ, ലുധിയാന, കൊൽക്കത്ത തുടങ്ങി മുപ്പത്തിയഞ്ചോളം ന​ഗരങ്ങളിൽ നിന്നുള്ള പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്.

Content Highlights: concerns for women during periods, menstrual hygiene, common period problems

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented