വയറുവേദന, നെഞ്ചെരിച്ചിൽ; ദഹനം പ്രശ്നമാകുന്നതിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും


ദഹനം സു​ഗമമല്ലെന്ന് ശരീരം തന്നെ വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പങ്കുവെക്കുകയാണ് അവർ.

Representative Image | Photo: Gettyimages.in

ഹനം സു​ഗമമായില്ലെങ്കിൽ പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ കാണാറുണ്ട്. ചിട്ടയില്ലാത്ത ഡയറ്റും ജീവിതരീതിയുമൊക്കെയാണ് ദഹനപ്രക്രിയയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങൾ. കഴിക്കുന്ന ഭക്ഷണം എന്താണെന്നും ഏതൊക്കെ അളവിൽ കഴിക്കുന്നു എന്നതുമൊക്കെ പ്രധാനമാണ്. ​ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള വഴികളെക്കുറിച്ചും അതു മാറ്റാനുള്ള ടിപ്സും പങ്കുവെക്കുകയാണ് ന്യൂട്യീഷണിസ്റ്റ് ഭക്തി കപൂർ.

ദഹനം സു​ഗമമല്ലെന്ന് ശരീരം തന്നെ വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പങ്കുവെക്കുകയാണ് അവർ. ​ഗ്യാസ്, വയർ വീർത്തതുപോലെ തോന്നുക, വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ദഹനപ്രക്രിയ പ്രശ്നമാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് ഭക്തി കുറിക്കുന്നു.

ഇതുമാറ്റാനായി ഡയറ്റിലും ജീവിതരീതിയിലും വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും ഭക്തി പങ്കുവെക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തണം എന്നതാണ് അതിലൊന്ന്. ഒപ്പം ഡയറ്റിൽ ഇഷ്ടംപോലെ ആരോ​ഗ്യകരമായ കൊഴുപ്പ് ഉൾക്കൊള്ളിക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ‌ ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നത് മറ്റൊന്ന്. ഒപ്പം മാനസിക സമ്മർദത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പറയുന്നു.

ഇവയ്ക്കൊപ്പം പുകവലി, രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കൽ തുടങ്ങിയ മോശം ശീലങ്ങളെ പാടേ ഉപേക്ഷിക്കേണ്ടതും പ്രധാനമാണെന്ന് അവർ പറയുന്നു. ​ഗ്ലൂട്ടമൈൻ, പ്രോബയോട്ടിക്സ്, സിങ്ക് തുടങ്ങി കുടലുകളുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും പറയുന്നുണ്ട്.

Content Highlights: common signs of digestive problems, digestive disorders symptoms and treatments

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented