പ്രതീകാത്മക ചിത്രം | Photo: Canva.com
വാഷിങ്ടണ്‍: ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ഭാവിയില്‍ അമിതവണ്ണമുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം' എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലാണ് ഈ പഠനം നടത്തപ്പെട്ടത്.
അമേരിക്കയിലെ മൊത്തം ഗര്‍ഭിണികളില്‍ ഒമ്പത് ശതമാനം പേര്‍ക്കാണ് ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം അമ്മമാര്‍ക്ക് ജനിച്ച 150 കുട്ടികളിലാണ് നിരീക്ഷണം നടത്തിയത്. ഈ കുട്ടികള്‍ക്ക് ജനനസമയത്ത് ഭാരം കുറവും അതിനുശേഷം ആദ്യവര്‍ഷം നല്ല തോതില്‍ ഭാരക്കൂടുതലും ഉണ്ടാകുന്നതായി കണ്ടെത്തി. രോഗം ബാധിക്കാത്ത അമ്മമാരുടെ 130 കുട്ടികളേയും പരീക്ഷണത്തില്‍ ഉല്‍പ്പെടുത്തിയിരുന്നു.
ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ അമ്മയ്ക്ക് കോവിഡ് വന്നിട്ടുണ്ടെങ്കില്‍ അത്തരം കുട്ടികളില്‍ വലുതാവുമ്പോള്‍ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖഅങ്ങള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് തങ്ങളുടെ പഠനം സൂചിപ്പിക്കുന്നതെന്ന് ലിന്‍സി ടി. ഫോര്‍മാന്‍ പറയുന്നു. ഏതായാലും കോവിഡ് വൈറസ് ഗര്‍ഭിണികളിലും അവരുടെ കുട്ടികളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഇനിയും ധാരാളം പഠനം ആവശ്യമാണെന്നും ലിന്‍സി അറിയിച്ചു.
ഗര്‍ഭപാത്രത്തിലൂടെ കോവിഡ് സമ്പര്‍ക്കമുണ്ടായിരുന്ന കുട്ടികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെഡിക്കല്‍ ചെക്കപ്പിനു വിധേയമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ പഠനഫലം ചൂണ്ടിക്കാട്ടുന്നുവെന്ന് ആന്‍ഡ്രിയ ജി. എഡ്‌ലോ പറഞ്ഞു. ഒപ്പം ഗര്‍ഭിണികളില്‍ കോവിഡ് ബാധിക്കാതിരിക്കാന്‍ അതീവജാഗ്രതയും പുലര്‍ത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: children born of mothers affected by covid during pregnancy have more chance of developing obesity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..