ഇനിയൊരിക്കൽക്കൂടി ആ മിഴികൾ ഈറനണിയരുത്; സ്തനാർബുദ സർജറി കഴിഞ്ഞ അനുഭവം പങ്കുവെച്ച് നടി


സർജറിക്കു ശേഷം ഛവി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ഛവി മിത്തൽ | Photos: instagram.com/chhavihussein/

ഴിഞ്ഞയാഴ്ചയാണ് നടി ഛവി മിത്തൽ തനിക്ക് സ്തനാർബുദം ബാധിച്ചതിനെക്കുറിച്ച് സാമൂ​ഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചാണ് ഛവി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി കുറിച്ചിരുന്നു. തുടർന്ന് സർജറിയുടെ തൊട്ടുമുമ്പ് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ഛവി പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ സർജറിക്കു ശേഷം ഛവി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

അനസ്തീഷ്യോളജിസ്റ്റ്‌ കണ്ണുകളടച്ച് എന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് ചിന്തിക്കൂ എന്നു പറഞ്ഞപ്പോൾ സമ്പൂർണ ആരോ​ഗ്യത്തോടെയുള്ള മനോഹരമായ തന്റെ സ്തനങ്ങളാണ് മനസ്സിൽ കണ്ടത് എന്നു പറഞ്ഞാണ് ഛവി കുറിപ്പ് ആരംഭിക്കുന്നത്. പിന്നെ തനിക്ക് അറിയുന്നത് കാൻസർ മുക്തമായി എഴുന്നേറ്റു എന്നതുമാത്രമാണ് എന്നും ഛവി.

നിരവധി പ്രക്രിയകൾ ഉൾപ്പെട്ട ആറുമണിക്കൂർ നീണ്ട സർജറിയാണ് കഴിഞ്ഞതെന്നും ഛവി. അതു മെച്ചപ്പെടും എന്നും മോശം അവസ്ഥ കഴിഞ്ഞു എന്നതുമാണ് വലിയ കാര്യമെന്നും ഛവി പറയുന്നു.

എല്ലാവരുടെയും പ്രാർഥനകൾ തനിക്ക് വേണ്ട സമയമാണിത്, കാരണം താൻ ഏറെ വേദനയിലാണ് ഇപ്പോൾ‌. മുഖത്ത് ഒരു പുഞ്ചിരിയോടെ പോരാടി വിജയിച്ച യുദ്ധത്തെ ഈ വേദന ഓർമിപ്പിക്കുന്നു. എല്ലാവരുടെയും സന്ദേശങ്ങൾ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. പ്രാർഥനകൾ നിർത്താനുള്ള സമയമായിട്ടില്ല- ഛവി കുറിച്ചു.

കരുത്തോടെ കൂടെ നിൽക്കുന്ന പങ്കാളിക്കും കുറിപ്പിൽ ഛവി നന്ദി കുറിക്കുന്നുണ്ട്. ഇനിയൊരിക്കൽക്കൂടി നിന്റെ കണ്ണുകൾ ഈറനണിഞ്ഞു കാണരുതെന്നും ഛവി കുറിച്ചു.

സ്തനാർബുദമാണെന്ന് പങ്കുവെച്ചതിനു പിന്നാലെയുള്ള ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലഭിച്ച ആയിരത്തോളം സന്ദേശങ്ങളും ആശംസകളും കണ്ട് ഏറെ കരഞ്ഞുവെന്നു പറഞ്ഞാണ് ഛവി നേരത്തേ കുറിപ്പ് പങ്കുവെച്ചത്. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിച്ചിരുന്നു.

നെഞ്ചിലുണ്ടായ ചെറിയൊരു ജിം അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

  • മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  • കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
  • മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.
റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു. മുഴയുടെ അല്പം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി.

ചികിത്സ

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക
ഓപ്പറേഷന് ശേഷം റേഡിയേഷൻ
പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക.
സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എസ് പ്രമീള ദേവി

Content Highlights: chhavi mittal pos on breast surgery breast caner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented