മൂന്നുവയസ്സുകാരനായ മകനോട് അമ്മയ്ക്ക് കാൻസറാണെന്നു പറഞ്ഞപ്പോൾ; അനുഭവം പങ്കുവെച്ച് നടി


ഭർത്താവിനോടും മക്കളോടും കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞത് എങ്ങനെയാണെന്ന് പങ്കുവെക്കുകാണ് ഛവി.

ഛവി മിത്തൽ | Photos: instagram.com/chhavihussein/

കാൻസർ എന്നു കേൾക്കുമ്പോഴേക്കും ജീവിതം അവസാനിച്ചുവെന്നു കരുതുന്നവരുണ്ട്. കൃത്യസമയത്ത് മതിയായ ചികിത്സ ലഭിച്ചാൽ അതിജീവിക്കാവുന്ന രോ​ഗമാണ് കാൻസറും. ബോളിവു‍ഡ് താരം ഛവി മിത്തലും അടുത്തിടെയാണ് സ്തനാർബുദം ബാധിച്ചതിനെക്കുറിച്ച് പങ്കുവെച്ചത്. തുടർന്നിങ്ങോട്ട് കാൻസർ സംബന്ധമായ ബോധവൽക്കരണ പോസ്റ്റുകളും ഛവി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. സർജറിക്കു ശേഷം പോസിറ്റീവായി ജീവിതത്തെ സമീപിക്കേണ്ടതിനെക്കുറിച്ചും ഛവി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭർത്താവിനോടും മക്കളോടും കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞത് എങ്ങനെയാണെന്ന് പങ്കുവെക്കുകാണ് ഛവി.

ബയോപ്സി ഫലം വന്നതും കാൻസറാണെന്ന കാര്യം ഡോക്ടർ തന്നോട് അവതരിപ്പിച്ചതുമൊക്കെ ഛവി പങ്കുവെക്കുന്നുണ്ട്. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഛവി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

സുഹൃത്തുക്കൾക്കൊപ്പം നടക്കുന്നതിനിടെയാണ് ഡോക്ടറുടെ മെസേജ് വരുന്നത്. നാളെ വൈകുന്നേരം നാലുമണിക്ക് കാണാൻ കഴിയുമോ എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ ഡോക്ടറിനെ വിളിച്ച് എനിക്ക് കാൻസറുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം യെസ് എന്ന് പറഞ്ഞില്ല, പകരം ഈ പ്രശ്നം നമ്മൾ ശരിയാക്കും, ആകുലപ്പെടേണ്ട, എന്ന് ലളിതമായി പറഞ്ഞു. വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഭർത്താവ് മോഹിത് ആദ്യം വൈകാരികമായി എടുത്തെങ്കിലും പിന്നീട് മനസ്സാന്നിധ്യം കൈവരിച്ചു.

മൂന്നുവയസ്സുകാരനായ മകൻ അർഹാമിനോട് അമ്മയ്ക്ക് കാൻസറാണെന്ന് പറഞ്ഞത് എങ്ങനെയാണെന്നും ഛവി പറയുന്നു. കാൻസർ എന്താണെന്ന് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലാത്തതിനാൽ മകന് വളരെ ലളിതമായാണ് കാര്യങ്ങൾ പറഞ്ഞുകൊടുത്തത്.

അവൻ വളരെ ചെറുതാണ്, മൂന്നുവയസ്സേ ആയിട്ടുള്ളു. എന്റെ വലതുഭാ​ഗത്ത് വേദനയുണ്ടെന്നും എന്നെ കെട്ടിപ്പിടിക്കുമ്പോൾ ശ്രദ്ധിക്കണം എന്നുമാണ് മകനോട് പറഞ്ഞത്. ഓരോ തവണയും കെട്ടിപ്പിടിക്കാൻ വരുമ്പോൾ ഏതാണ് ഇടതുവശം എന്ന് അവൻ ചോദിക്കും. മുറിപ്പാടുകൾ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും ചെയ്തു. അതോടെ എങ്ങനെയാണ് മുറി വന്നതെന്നായി ചോദ്യം. പിന്നീട് മകൻ തന്നെ അതിനുള്ള ഉത്തരം കണ്ടെത്തി എന്നും ഓടുന്നതിനിടെ വീണ് മുറിഞ്ഞതാണെന്ന അവന്റെ കഥയെ താനും അം​ഗീകരിച്ചു കൊടുത്തു എന്നും ഛവി പറയുന്നു.

ഒമ്പതു വയസ്സുകാരിയായ മകൾ അരീസയ്ക്ക് കാൻസറിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അതിനാൽ മകളോട് അക്കാര്യം തുറന്നു പറഞ്ഞുവെന്നും ഛവി പങ്കുവെച്ചു. തനിക്ക് തീരെ സുഖമില്ല എന്നു പറഞ്ഞാണ് മകളോട് കാര്യം അവതരിപ്പിച്ചത്. നാനി മരിച്ചതും കാൻസർ വന്നിട്ടായിരുന്നു. അമ്മയ്ക്കും അതു തന്നെയാണോ എന്ന് ചോദിച്ച് മകൾ കരയാൻ തുടങ്ങി എന്നും സർജറിക്കു ശേഷം അമ്മയുടെ രോ​ഗം ഭേദമാവുമെന്ന് മകളെ ധരിപ്പിക്കാൻ പാടുപെട്ടു എന്നും ഛവി പറയുന്നു.

തനിക്കൊപ്പം ആശുപത്രിയിൽ വന്നു നിൽക്കണമെന്ന് ശാഠ്യം പിടിച്ച മകളെ പറഞ്ഞു മനസ്സിലാക്കിയാണ് വീട്ടിൽ നിർത്തിയതെന്നും ഛവി പറയുന്നുണ്ട്. സർജറിക്കു ശേഷം വീട്ടിലെത്തി എല്ലാംപഴയപടി ആവുമെന്നും ജിമ്മിലേക്ക് പോകുമെന്നും മകളെ പറഞ്ഞു മനസ്സിലാക്കി. തന്നെ ആശുപത്രികിടക്കയിൽ മകൾ കാണരുതെന്നാണ് ആ​ഗ്രഹമെന്നു പറഞ്ഞതോടെ മകൾ കാര്യം മനസ്സിലാക്കിയെന്നും ഛവി പറയുന്നു. കാൻസർ ബാധിതരായവർ തളരാതെ കരുത്തോടെ മുന്നോട്ടുള്ള യാത്ര നയിക്കണമെന്നു പങ്കുവെക്കുകയാണ് ഛവി.

ശസ്ത്രക്രിയയ്ക്കു ശേഷം വ്യായാമത്തിലേക്ക് തിരികെ എത്തിയതിനെക്കുറിച്ച് അടുത്തിടെ ഛവി പോസ്റ്റ് പങ്കുവെച്ചിരുന്നു
സർജറിക്കുശേഷമുള്ള ശരീരത്തിലെ പാടിന്റെ ചിത്രംസഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ചിന്തിക്കാൻ കഴിയാത്തൊരു കാര്യം ചെയ്തു എന്നു പറഞ്ഞാണ് ഛവി കുറിപ്പ് ആരംഭിച്ചത്. വലതുകൈ തനിക്ക് ഉപയോ​ഗിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, അതുകൊണ്ട് അതുപയോ​ഗിച്ചില്ല. വെയ്റ്റ് ലിഫ്റ്റ് ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല, കഠിനമായി ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ എന്തെല്ലാമാണ് ചെയ്യാൻ കഴിയാത്തത് എന്നതിലുപരി എന്തെല്ലാമാണ് ചെയ്യാൻ കഴിയുന്നത് എന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് ഛവി പറഞ്ഞു. മാനസികമായി കരുത്തരാവാതെ ഒരിക്കലും ശാരീരികമായി കരുത്തരാവാൻ കഴിയില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ഛവി പറയുകയുണ്ടായി.

കഴിഞ്ഞ മാസമാണ് ഛവി കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ചും സർജറിയെക്കുറിച്ചും നീണ്ട കുറിപ്പ് പങ്കുവെച്ചത്. ചെറിയൊരു ജിം അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

Content Highlights: chhavi mittal about how she told her kids about cancer, breast cancer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented