ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പോലും ബുദ്ധിമുട്ടാകുന്ന അവസ്ഥ; ശ്രദ്ധിക്കണം ഈ രോ​ഗത്തെ


ഡോ.അരുൺ ഊമ്മൻ

CTS - ന്റെ മിക്ക കേസുകളുടെയും കാരണങ്ങൾ അജ്ഞാതമാണ്

Representative Image | Photo: Gettyimages.in

ഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്ന അഖിലിന് കൈയ്യുടെ വേദന മൂലം ഇടക്കിടെയുള്ള പ്രാക്ടീസിനോട് വിടപറയേണ്ടതായി വന്നു. വേദനയും തരിപ്പും തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന് മനസ്സിലായപ്പോൾ അഖിൽ ഡോക്ടറിന്റെ സഹായം എത്രെയും പെട്ടെന്ന് തേടുകയായിരുന്നു. തുടർന്നുള്ള ചികിത്സക്കിടയിൽ അഖിലിന് കാർപൽ ടണൽ സിൻഡ്രോം ആണെന്ന് സ്ഥിദ്ധീകരിക്കപ്പെടുകയും ചെയ്തു.

എന്താണ് കാർപൽ ടണൽ സിൻഡ്രോം?

കാർപൽ ടണൽ സിൻഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഉള്ളംകൈയ്യുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ശരീരഘടനയാണ് കാർപൽ ടണൽ. റ്റെൻഡനുകളും മീഡിയൻ നാഡി എന്നറിയപ്പെടുന്ന നാഡിയും കാർപൽ ടണലിനു താഴെ കടന്നുപോകുന്നു. തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയ്‌ക്ക് മീഡിയൻ നാഡി സംവേദനക്ഷമത നൽകുന്നു. കനാലിന്റെ വലിപ്പം കുറയുകയോ അല്ലെങ്കിൽ ഫ്ലെക്‌സർ റ്റെന്റനുകൾക്കു ചുറ്റുമുള്ള ലൂബ്രിക്കേഷൻ ടിഷ്യുവിന്റെ വീക്കത്തിന്റെ വലിപ്പം കൂടുകയോ ചെയ്യുക വഴി മീഡിയൻ നാഡിക്കു കംപ്രഷൻ സംഭവിക്കുന്നു.

കാർപൽ ടണൽ എൻട്രാപ്‌മെന്റ് സിൻഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങൾ (Neuropathic symptoms) ആയ തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ കത്തുന്ന സംവേദനങ്ങൾ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ കൈയുടെ പേശികളിൽ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്ന് വരാം.

CTS - ന്റെ മിക്ക കേസുകളുടെയും കാരണങ്ങൾ അജ്ഞാതമാണ്. അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയിഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉൾപ്പെടുന്ന കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദ്ദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാർപൽ ടണൽ സിൻഡ്രോം ബന്ധപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കിൽ അമിതമായ ബലം, വൈബ്രേഷൻ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം.

Also Read

സമയം വൈകി ആഹാരം കഴിക്കുന്നതും ഷുഗർ പെട്ടെന്ന് ...

ഹാപ്പി ഹോർമോണിന് പിറകേ അങ്ങനെ ഓടേണ്ട, ...

വേദനയില്ലാത്തതുകൊണ്ടാണ് ചികിത്സ തേടാൻ വൈകിയതെന്ന് ...

ജോലി ചെയ്യുമ്പോഴോ അതിനു ശേഷമോ അസ്വസ്ഥതയോ, ...

എങ്ങനെ ബ്രെയിൻ ട്യൂമറിന്റെ തലവേദനയെ തിരിച്ചറിയാം ...

കാർപൽ ടണൽ സിൻഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവർത്തനങ്ങൾ താറുമാറാകും എന്നത് ഒരു വാസ്തവം തന്നെയാണ്. കാർപൽ ടണൽ സിൻഡ്രോം, ഒരു ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു മുതൽ ഒരു കുപ്പിയുടെ അടപ്പു തിരിച്ചു അടക്കുന്നത് പോലെയുള്ള ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഏത് തരത്തിലുള്ള ജോലികൾക്ക് കാർപൽ ടണൽ സിൻഡ്രോം ഉണ്ടാകാം?

 • ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികൾ
 • ധാരാളം കീബോർഡിംഗ് അല്ലെങ്കിൽ ഡാറ്റ എൻട്രി ആവശ്യമായ സാങ്കേതിക ജോലികൾ
 • നിർമ്മാണ പ്ലാന്റ് അസംബ്ലി ലൈൻ തൊഴിലാളികൾ
 • ക്ലീനിംഗ് പ്രൊഫഷണലുകൾ
 • ചിത്രകാരന്മാർ
 • നിർമാണത്തൊഴിലാളികൾ മുഖ്യമായും കൈയ്യിൽ ചുറ്റികയും കൈത്തണ്ടയിൽ വൈബ്രേറ്റ് ചെയ്യുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവർ.
ഇങ്ങനെയുള്ള വ്യക്തികൾക്കാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

കൈത്തണ്ടയുടെ നിരന്തരമായ പിരിമുറുക്കം മൂലം ഇരുചക്രവാഹനങ്ങൾ കൂടുതലായി ഓടിക്കുന്നവരിലും ഇത് കൂടുതലാണ്.

ഒരു വ്യക്തിയുടെ മെഡിക്കൽ പശ്ചാത്തലത്തിന്റെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ CTS - ബാധിതരായ വ്യക്തികൾക്ക് നാഡീ ചാലക പഠനങ്ങളും ( Nerve conduction studies) ഇലക്ട്രോമിയോഗ്രാഫിയും ഉപയോഗിച്ച് ഇലക്ട്രോ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താവുന്നതാണ്. ഇലക്ട്രോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് എന്നത് മീഡിയൻ നാഡിയിലെ ചാലക വേഗതയെ കൈയ്യിൽ വിതരണം ചെയ്യുന്ന മറ്റ് ഞരമ്പുകളിലെ ചാലകവുമായി താരതമ്യം ചെയ്യുക എന്നതാണ്. CTS ലെ പോലെ മീഡിയൻ നാഡി കംപ്രസ് ചെയ്യുമ്പോൾ, അത് മറ്റ് ഞരമ്പുകളെ അപേക്ഷിച്ച് പ്രവർത്തനം കുറയുന്നു

കാർപൽ ടണൽ സിൻഡ്രോം ചികിത്സകൾ എപ്രകാരം ?

 • പൊതുവായി അംഗീകരിക്കപ്പെട്ട ചികിത്സകളിൽ ഇവ ഉൾപ്പെടുന്നു:
 • കാർപൽ ടണൽ സിൻഡ്രോം തടയാൻ സഹായിക്കുന്ന മാർഗ്ഗങ്ങളായി ബി വിറ്റാമിനുകൾ , ചില ആൻറി ഡിപ്രസന്റ് മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
 • ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലെയുള്ള മരുന്നുകൾ എടുക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിക്കുക.
 • സ്റ്റിറോയിഡുകൾ ഒന്നുകിൽ വായിലൂടെയോ അല്ലെങ്കിൽ പ്രാദേശികമായി കുത്തിവയ്ക്കുകയോ ചെയ്യുക
 • പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പോളിന്യൂറോപ്പതി, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയവ അത്യധികം മുൻകരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
 • തിരശ്ചീന കാർപൽ ലിഗമെന്റിന്റെ കംപ്രഷൻ, ശസ്ത്രക്രിയയിലൂടെ റിലീസ് ചെയ്യുക.
 • നിരന്തരമായ അല്ലെങ്കിൽ സ്ഥിരമായ (ഇടയ്ക്കിടെയുള്ളതല്ല) മരവിപ്പ്, പേശി ബലഹീനത, അല്ലെങ്കിൽ അട്രോഫി എന്നിവ ഉണ്ടാകുമ്പോൾ, Night സ്പ്ലിന്റ് ഇടയ്ക്കിടെയുള്ള ലക്ഷണങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. തിരശ്ചീന കാർപൽ ലിഗമെന്റിന്റെ റിലീസ് "കാർപൽ ടണൽ റിലീസ്" ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്. കൃത്യസമയത്ത് ചെയ്താൽ കാർപൽ ടണൽ റിലീസിന്റെ വിജയ നിരക്ക് 95%-ൽ കൂടുതലാണ്.
 • ആവർത്തിച്ചുള്ള സമ്മർദ്ദം ഒഴിവാക്കുക.
 • എർഗണോമിക് ഉപകരണങ്ങളുടെ ഉപയോഗം (റിസ്റ്റ് റെസ്റ്റ്, മൗസ് പാഡ്) ഒരു പതിവാക്കുക.
 • ജോലിക്കിടയിൽ ശരിയായ ഇടവേളകൾ എടുക്കുക.
 • കീബോർഡ് ഇതരമാർഗങ്ങൾ, അതായതു ഡിജിറ്റൽ പേന, വോയ്സ് റെക്കഗ്നിഷൻ, ഡിക്റ്റേഷൻ എന്നിവ ഉപയോഗിച്ച് ജോലിയിൽ മാറ്റം വരുത്തുക.
എപ്പോഴും ഓർക്കുക. പ്രാരംഭ ഘട്ടത്തിൽ ശരിയായതും ശാസ്ത്രീയവുമായ ചികിത്സ മികച്ച ഫലം നൽകുന്നു.

Content Highlights: carpal tunnel syndrome symptoms and treatment neuropathic pain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented