'സർക്കാർ ആശുപത്രിയിലെ കാൻസർ ചികിത്സയെ വിമർ‌ശിച്ചവരുണ്ട്; ആ ട്രയാത്തലൺ ഒരു സന്ദേശമായിരുന്നു'


അനുശ്രീ മാധവൻ

നിധിൻ വൽസൻ ഐ.പി.എസ്

''അർബുദത്തിനെതിരേ പോരാടുമ്പോൾ നല്ല ചികിത്സക്കൊപ്പം മനക്കരുത്തും ശുഭാപ്തി വിശ്വാസവും വേണം. രോഗവിവരം അറിഞ്ഞ സമയത്ത് മാനസികമായി തകർന്നുവെങ്കിലും അർബുദത്തിന് ജീവിതം വിട്ടുകൊടുത്തില്ല'. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കാൻസറിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് ഇന്ന് അതിസാഹസികമായ ട്രായാത്‌ലൺ പൂർത്തിയാക്കിയ നിധിൻ വൽസൻ ഐ.പി.എസ് ഇത് പറയുമ്പോൾ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി കാണാം

കണ്ണൂർ തലശ്ശേരി സ്വദേശിയാണ് 2012 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ നിധിൻ, ഇപ്പോൾ ഗോവ ക്രൈംബ്രാഞ്ച് എസ്.പിയാണ്. ലക്ഷദ്വീപിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് കുടുംബ സമേതം ഗോവയിൽ എത്തി കുറച്ചു നാളുകൾക്ക് ശേഷമാണ് നിധിന് അസാധാരണമായ ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുന്നത്. ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്തു. തുടർന്ന് ചികിത്സ തേടിയപ്പോൾ നോൺ ഹോഡ്ജ്കിൻ ലിംഫോമ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലിംഫ് നോഡ്സിനെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണിത്.''2021 ഫെബ്രുവരിയിലാണ് പെറ്റ് സ്‌കാൻ ഫലം വരുന്നത്. ശരീരം മുഴുവൻ ബാധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഉടനെ തന്നെ ചികിത്സ തുടങ്ങണമെന്നാണ് നിർദ്ദേശം ലഭിച്ചത്. എന്തുചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിനിടെയാണ് എന്റെ സുഹൃത്തുക്കൾ പിന്തുണയുമായി വന്നത്. അവരിൽ പലരും ഡോക്ടർമാർ ആയതിനാൽ ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണ എനിക്ക് ലഭിച്ചു. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് ചികിത്സ തേടിയത്. കേരള സർക്കാറിന്റെ സ്ഥാപനമാണിത്. മികച്ച ആരോഗ്യവിദഗ്ധരും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും മലബാർ കാൻസർ സെന്ററിലുണ്ട്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ തീരുമാനിച്ചപ്പോൾ പലരും എന്നെ എതിർത്തു. പക്ഷേ എനിക്ക് വളരെയധികം വിശ്വാസമുണ്ടായിരുന്നു. ഡോ. ചന്ദ്രൻ നായരാണ് എന്നെ ചികിത്സിച്ചത്. അദ്ദേഹം എനിക്ക് പകർന്നു നൽകിയ ശുഭാപ്തി വിശ്വാസമാണ് പോരാട്ടത്തിന് കരുത്ത് പകർന്നത്. അതുപോലെ എന്റെ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ ഇവരെല്ലാം നൽകിയ പിന്തുണയാണ് ഇന്ന് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്.

Also Read

പുകവലി പ്രധാന വില്ലൻ; ശ്വാസകോശം ഒരായുഷ്‌കാലത്തേക്കുള്ളതാണ്, ...

ഹ്യുമൻ പാപ്പിലോമ വൈറസ്‌ കാൻസറായി മാറുന്നത് ...

കുട്ടികളിൽ അടിക്കടി രോ​ഗങ്ങൾ വരുന്നതിന് ...

ഞാൻ എല്ലാവരേക്കാളും മോശമാണോ എന്ന തോന്നൽ; ...

മാനസികാരോഗ്യം മെച്ചപ്പെടുത്താം; മുതിർന്നവർക്കൊപ്പവും ...

2021 ഓഗസ്റ്റിലായിരുന്നു അവസാന കീമോ. അതിന് ശേഷം നടത്തിയ പെറ്റ് സ്‌കാനിൽ ഞാൻ വിചാരിച്ച ഫലമല്ല ലഭിച്ചത്. എന്റെ ശരീരത്തിൽ ഇപ്പോഴും ഒരു ചെറിയ ആക്ടിവിറ്റി നടക്കുന്നുണ്ടെന്നും അത് കാൻസറാകാൻ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. വീണ്ടും ബയോപ്‌സി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആ ടിഷ്യുവിന്റെ വലുപ്പം വളരെ ചെറുതായതിനാൽ ബയോപ്‌സി ചെയ്യാൻ സാധിച്ചില്ല. കാൻസർ ആണെങ്കിൽ അത് വളർന്നുവലുതാകും. അതിനാൽ കാത്തിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. അതിന് ശേഷമാണ് ഞാൻ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചത്. അതിനിടെ കോവിഡ് വരികയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ സമയത്ത് കോവിഡിന്റെ ലക്ഷണങ്ങൾ കാൻസറിന്റേതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. വീണ്ടും എനിക്ക് കാൻസർ വന്നുവെന്ന് മനസ്സിൽ ഉറപ്പിച്ചു. മനസ്സിനെ കടുത്ത വിഷാദം പിടികൂടി.

നവംബറിലാണ് വീണ്ടും പെറ്റ് സ്‌കാൻ ചെയ്യാൻ ഗോവയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. മാനസികമായി തകർന്ന ഞാൻ അന്ന് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പൊട്ടിക്കരഞ്ഞു. തുടർന്ന് മെഡിക്കൽ സംഘം വന്ന് രക്തസമ്മർദ്ദവും മറ്റും പരിശോധിച്ചതിന് ശേഷമാണ് എന്നെ അവിടെ നിന്ന് വിട്ടത്. രണ്ട് ദിവസത്തിന് ശേഷമായിരുന്നു പെറ്റ് സ്‌കാൻ. അതിന്റെ ഫലം വരുന്ന ദിവസം ആകാംക്ഷയും മാനസിക സംഘർഷവും കൊടുമുടിയിലെത്തി. നിങ്ങളുടെ ശരീരത്തിൽ ഇനി കാൻസറില്ല, എന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ജീവിതം കൈവിട്ടുപോയിട്ടില്ലെന്ന് ഉറപ്പിച്ചത്. അന്ന് അനുഭവിച്ച സന്തോഷത്തിന്റെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല.''

രോഗത്തിൽ നിന്ന് മോചിതനായ ശേഷവും കാൻസർ നൽകിയ ആഘാതം നിധിന്റെ മനസ്സിൽ നിന്ന് പൂർണമായും വിട്ടുപോയിരുന്നില്ല. അതിൽ നിന്ന് പൂർണമായും മോചനം ലഭിക്കുന്നതിനാണ് ട്രയാത്‌ലണിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ കടലിലെ നീന്തൽ എന്നിവ അടങ്ങിയതാണ് ട്രയാത്‌ലൺ. 1450 പേർക്കൊപ്പം മത്സരിച്ച നിധിൻ എട്ടു മണിക്കൂർ 3 മിനിറ്റുകൊണ്ട് ട്രയാത്‌ലൺ പൂർത്തിയാക്കി.

''നിസ്സാരമല്ലെങ്കിലും കാൻസർ കീഴടക്കാൻ സാധിക്കാത്ത രോഗമല്ല. കാൻസറിനെ അതിജീവിച്ചതിന് ശേഷവും ജീവിതം പഴയപടി തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന സന്ദേശം നൽകുന്നതിനാണ് ട്രയാത്‌ലണിൽ പങ്കെടുത്തത്. എന്റെ ജീവിതം കുറച്ചുപേർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ സന്തോഷം''- നിധിൻ കൂട്ടിച്ചേർത്തു.

കണ്ണൂർ കൊടിയേരി ശ്രീവൽസത്തിൽ സി.പി വൽസന്റെയും യു. ചന്ദ്രികയുടെയും മകനാണ് നിധിൻ . ഭാര്യ രമ്യ എ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

Content Highlights: cancer survivor nidhin valsan ips sharing experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented