കാൻസറിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും എന്നായിരുന്നു ആശങ്ക; അതിജീവനം പങ്കുവെച്ച് നടി


ഛവി മിത്തൽ | Photos: instagram.com/chhavihussein

അപ്രതീക്ഷിതമായി കാൻസർ തിരിച്ചറിഞ്ഞതിനെക്കുറിച്ചും അതിനോട് പൊരുതുന്നതിനെക്കുറിച്ചും നടി ഛവി മിത്തൽ നിരന്തരം സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേക്ക് നീങ്ങിയതും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കാൻസർ രോ​ഗിയെന്ന നിലയ്ക്ക് കടന്നുപോയ മാനസികസംഘർഷങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഛവി.

കാൻസർ എന്നു കേൾക്കുമ്പോഴേക്കും പലർക്കും പല ചിന്തകൾ മനസ്സിൽ വരുമെങ്കിലും ഏറ്റവും മുന്നിലുണ്ടാവുക ഭയമായിരിക്കും എന്ന് ഛവി പറയുന്നു. പക്ഷേ തന്റെ കാര്യത്തിൽ ഭയപ്പെട്ടിരിക്കുന്നതിന് പകരം പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിച്ചതെന്ന് ഛവി. ഡോക്ടറോട് കാൻസറിനെക്കുറിച്ച് നിരവധി കാര്യങ്ങൾ ചോദിച്ചു. തന്റെ കാൻസർ ഏതു വിധമാണെന്നും ഏതു ഘട്ടത്തിലാണെന്നും ഏതു ​ഗ്രേഡ് ആണെന്നുമൊക്കെ ഡോക്ടർ വിശദമായി പറഞ്ഞുതന്നു. ഏതൊക്കെ ചികിത്സയാണ് വേണ്ടതെന്നും സർജറിയെക്കുറിച്ചും കീമോയെക്കുറിച്ചുമൊക്കെ സംസാരിച്ചു. ചികിത്സയുടെ ഘട്ടങ്ങളെല്ലാം തനിക്ക് തുടക്കത്തില്ലേ വളരെ വ്യക്തമായിരുന്നുവെന്ന് ഛവി പറയുന്നു.എന്നാൽ അതിനേക്കാളെല്ലാം തനിക്ക് അറിയേണ്ടിയിരുന്നത് കാൻസർ ചികിത്സയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആയിരുന്നു എന്നും ഛവി. കാൻസറിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് തനിക്ക് അറിയണമായിരുന്നു. വർക്കൗട്ടും ജിമ്മും പ്രാണനായിരിക്കുന്ന തനിക്ക് കാൻസർ ചികിത്സയ്ക്കു ശേഷം അതെല്ലാം നടക്കുമോ എന്നത് ആശങ്കപ്പെടുത്തിയിരുന്നു. രോ​ഗം സുഖപ്പെടാൻ എടുക്കുന്ന സമയത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ചു. ചികിത്സയ്ക്കൊടുവിൽ‌ താനും തന്റെ സ്തനങ്ങളുമൊക്കെ പഴയപടി ഉണ്ടാകുമോ എന്നെല്ലാം ഡോക്ടറോട് ചോദിച്ചിരുന്നുവെന്ന് ഛവി പറയുന്നു.

സർജറിക്കുശേഷം പലവിധം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അതിനുശേഷം ആത്മവിശ്വാസം വർധിച്ചുവെന്ന് ഛവി വ്യക്തമാക്കുന്നു. ഏറ്റവും മോശമായതാണ് സംഭവിച്ചത്, അത് കഴിഞ്ഞു എന്ന് വിശ്വസിച്ച് പോസിറ്റീവായി മുന്നോട്ടു പോയി. ആ ആത്മവിശ്വാസവും ഫിറ്റ്നസും ആരോ​ഗ്യകരമായ ഡയറ്റും മാനസിക ആരോ​ഗ്യവുമൊക്കെയാണ് തന്റെ അതിജീവനം വേ​ഗത്തിലാക്കിയതെന്നും ഛവി കൂട്ടിച്ചേർക്കുന്നു. എന്തുതന്നെ ആയിരുന്നാലും കാൻസർ മാറുമെന്ന കാര്യത്തിൽ താൻ ഉറച്ചു വിശ്വസിച്ചിരുന്നു എന്നും ഛവി പറയുന്നു

മാസങ്ങൾക്ക് മുമ്പാണ് ഛവി കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ചും സർജറിയെക്കുറിച്ചും നീണ്ട കുറിപ്പ് പങ്കുവെച്ചത്. സ്തനാർബുദമാണെന്ന് പങ്കുവെച്ചതിനു പിന്നാലെയുള്ള ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ലഭിച്ച ആയിരത്തോളം സന്ദേശങ്ങളും ആശംസകളും കണ്ട് ഏറെ കരഞ്ഞുവെന്നും ഛവി പറഞ്ഞിരുന്നു. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിച്ചിരുന്നു.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

Content Highlights: cancer survivor chhavi mittal sharing experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented