വാഹനാപകടങ്ങളിലെ പരിക്ക്‌ നിസ്സാരമാക്കരുത്; രണ്ടാഴ്ചയ്ക്കുള്ളിൽ വരെ സ്‌ട്രോക്കിന് സാധ്യത


മിന്നു വേണുഗോപാൽ

Representative Image| Photo: Canva.com

കൊച്ചി: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരിലെ മസ്തിഷ്‌കാഘാതം തിരിച്ചറിയപ്പെടാതെ പോവുകയാണെന്ന് ഡോക്ടർമാർ.

തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക്. വാഹനാപകടങ്ങളിൽ ഉൾപ്പെടെയുണ്ടാകുന്ന പരിക്കുകളിലൂടെയും സ്‌ട്രോക്ക് സംഭവിക്കാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ഇത് സ്‌ട്രോക്ക് ആണെന്ന് തിരിച്ചറിയപ്പെടാതെ പോകുകയും ചികിത്സ വൈകുകയോ ലഭിക്കാതെ പോകുകയോ ചെയ്യുകയുമാണെന്ന് ഡോക്ടർമാർ.ഇത്തരം നിരവധി കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ട്രോക്ക് പൊതുവെ വാർധക്യത്തിലുണ്ടാകുന്ന അസുഖമാണെങ്കിലും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ 45 വയസ്സിനു താഴെയുള്ളവരിൽ സ്ട്രോക്ക് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ 45 വയസ്സിൽ താഴെയുള്ളവരിൽ രണ്ട് ശതമാനം പേർക്ക് മാത്രം സ്‌ട്രോക്കുണ്ടാകുമ്പോൾ ഇന്ത്യയിൽ ഇത് 10-12 ശതമാനമാണ്.

രണ്ടാഴ്ചയ്ക്കുള്ളിൽ വരെ സ്‌ട്രോക്കിന് സാധ്യത

വാഹനാപകടങ്ങളിൽ ഉൾപ്പെടെയുണ്ടാകുന്ന പരിക്കുകൾ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ മുറിവുകളുണ്ടാക്കുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ഇത് പരിക്കേറ്റയുടൻ തന്നെ സംഭവിക്കണമെന്നില്ല. രക്തക്കുഴലുകൾക്കേറ്റ പരിക്ക് കാരണം രക്തക്കുഴലുകളിൽ വിള്ളൽ ഉണ്ടാകുകയും അവിടെ രക്തം കട്ട പിടിക്കുകയും ചെയ്യും. പരിക്കേറ്റ് ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷം വരെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനാപകടങ്ങൾ കൊണ്ടുമാത്രമല്ല മറ്റു പരിക്കുകൾ മൂലമോ അമിത ഭാരത്തിലുള്ള വസ്തുക്കൾ ചുമക്കുന്നതുമൊക്കെ സ്‌ട്രോക്കിനു വഴിവെക്കാം.

ചെറുപ്പക്കാരിൽ സ്ട്രോക്ക് കൂടുന്നു

ചെറുപ്പക്കാരിലുണ്ടാകുന്ന സ്ട്രോക്കിന്റെ ഒരു പ്രധാന കാരണം വാഹനാപകടങ്ങളും സ്‌പോർട്‌സ് ഇഞ്ചുറികളും കാരണം രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറാണ്. ഏറ്റവും പെട്ടെന്നുതന്നെ സ്‌ട്രോക്ക് തിരിച്ചറിയപ്പെടുകയും മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

- ഡോ. വിവേക് നമ്പ്യാർ

സ്ട്രോക്ക് വിഭാഗം മേധാവി,

ന്യൂറോളജി വകുപ്പ്, അമൃത ഹോസ്പിറ്റൽ, കൊച്ചി

അപകടങ്ങളിലെ പരിക്കുകൾ

അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ രക്തക്കുഴലുകൾക്ക് മൂന്നു തരത്തിൽ ക്ഷതങ്ങളുണ്ടാകാനുള്ള സാധ്യതയാണുള്ളത്. വാഹനാപകടങ്ങളിൽ കഴുത്തിന്റെ ഭാഗത്ത് നേരിട്ട് ഇടിയേൽക്കുന്നതുമൂലം രക്തക്കുഴലുകൾക്ക് ക്ഷതമുണ്ടാകാം. മറ്റൊന്ന് കഴുത്തിന് സംഭവിക്കുന്ന ശക്തമായ ചലനങ്ങളാണ്. അപകടത്തിൽപ്പെട്ടയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ലെങ്കിൽ പോലും കഴുത്ത് അതിശക്തമായി ഉലയുകയോ തിരിയുകയോ ചെയ്തിട്ടുണ്ടെങ്കിലും രക്തക്കുഴലുകൾ പൊട്ടാം. ഭാരമുള്ള വസ്തുക്കൾ കഴുത്തിൽ വന്ന് പതിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളിലും രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ച് സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്.

മസ്തിഷ്‌കാഘാതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വായിക്കാം

Content Highlights: can accidents cause stroke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented