മുലപ്പാല്‍ കുറവാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


ഡോ. ജീന അരവിന്ദ് യു.

വേണ്ടവിധത്തിലുള്ള ദഹനശക്തി ഉണ്ടെങ്കില്‍  പാല്‍,തേങ്ങാപ്പാല്‍, മുരിങ്ങയില, ജീരകം, ഉലുവ, ചെറുപയര്‍, ബദാംപരിപ്പ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Representative Image

വജാതശിശുവിന് ഏറ്റവും ഉത്തമമായ ആഹാരം അമ്മയുടെ മുലപ്പാൽ തന്നെയാണ്. മുലപ്പാൽ കുറവാകുന്നതാകട്ടെ അമ്മയെ സംബന്ധിച്ചിടത്തോളം പലപ്പോഴും വളരെ ആശങ്കയുളവാക്കുന്ന കാര്യവുമാണ്.

ശരിയായ രീതിയിലല്ലാതെ മുലയൂട്ടുക, വളരെ സമയം ഇടവിട്ട് കൊടുക്കുക, മുലഞെട്ട് ഉള്ളിലോട്ട് വലിഞ്ഞിരിക്കുക, അധികമായുള്ള ഉത്‌കണ്ഠ അല്ലെങ്കിൽ സങ്കടം, രാത്രി നന്നേ ഉറക്കമൊഴിക്കേണ്ടി വരിക, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുലപ്പാലിന് കുറവ് സംഭവിക്കാം. കൃത്രിമകുപ്പികൾ ഉപയോഗിക്കുമ്പോൾ കുഞ്ഞ് ചിലപ്പോൾ മുലകുടിക്കാതെ വരികയും അങ്ങനെ അത് സ്തന്യോത്‌പാദനത്തെ തന്നെ ബാധി്ക്കുകയും ചെയ്യാം.

എന്തെല്ലാം ശ്രദ്ധിക്കാം?

അമ്മയുടെ ദഹനവ്യവസ്ഥ ശരിയായ രീതിയിലാണോയെന്ന് ഉറപ്പുവരുത്തുക. ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുക. ദാഹത്തിനനുസരിച്ച് വെള്ളം കുടിക്കുക.

അമ്മമാർക്ക് ശരീരത്തിനാവശ്യമായ വിശ്രമവും ഉറക്കവും വേണം. മാനസികാരോഗ്യം മെച്ചപ്പെടുത്തുക. എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കുക.

വേണ്ടവിധത്തിലുള്ള ദഹനശക്തി ഉണ്ടെങ്കിൽ പാൽ,തേങ്ങാപ്പാൽ, മുരിങ്ങയില, ജീരകം, ഉലുവ, ചെറുപയർ, ബദാംപരിപ്പ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ശതാവരിക്കിഴങ്ങ് ചേർന്ന മരുന്നുകൾ അത്യന്തം ഫലപ്രദമാണ്.

ശരിയായ വിധത്തിൽ കുഞ്ഞിന് മുലകൊടുക്കാൻ ശ്രദ്ധിക്കുക. മുലഞെട്ട് അകത്തോട്ട് ഇരിക്കുകയാണെങ്കിൽ അത് കൈകൊണ്ട് മൃദുവായിട്ട് പുറത്തേക്ക് വലിച്ചുകൊണ്ടുവരാൻ നോക്കുക. വിണ്ടുകീറിയിട്ടുണ്ടെങ്കിൽ വൈദ്യനിർദേശാനുസരണം ലേപനം പുരട്ടി ഉണക്കുക.

കുഞ്ഞിന് ആവശ്യാനുസരണം ഇടയ്ക്കിടെ മുലയൂട്ടുക. മുലയൂട്ടുന്നതിന് മുൻപും ശേഷവും സ്തനങ്ങൾ വൃത്തിയാക്കുവാൻ ശ്രദ്ധിക്കുക.

ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധ നൽകുന്നതിലൂടെ മതിയായ അളവിൽ മുലപ്പാൽ ഉണ്ടാകാനും അതുവഴി കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രയോജനപ്രദമാകുന്നു.

(കൂറ്റനാട് അഷ്ടാംഗ ആയുർവേദ ചികിത്സാലയം വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗവിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)

Content Highlights:Breastfeeding tips AyurvedaWhat new moms need to know

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented