സ്തനത്തിൽ പ്രത്യേക സ്ഥലത്തെ മാറാത്ത വേദന, ഞെട്ട് ഉള്ളിലോട്ട് വലിഞ്ഞു പോവുക; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ


ഡോ.ദീപ്തി ടി.ആർ

Representative Image | Photo: Canva.com

1985 മുതൽ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിച്ചുവരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. ആഗോളതലത്തിൽ തന്നെ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. പല വികസിത രാജ്യങ്ങളിലും സ്തനാർബുദ രോഗികളുടെ നിരക്ക് നമ്മുടെ രാജ്യത്തേക്കാളും മൂന്നിരട്ടി കൂടുതലാണ്. എന്നിട്ടുപോലും നമ്മുടെ രാജ്യത്തെ മരണനിരക്ക് വികസിത രാജ്യത്തെക്കാളും പത്തിരട്ടിയാണ്. നേരത്തെ കണ്ടെത്താതെ പോകുന്നതാണ് ഇതിന്റെ പ്രധാന കാരണം.മാസത്തിലൊരിക്കൽ സ്വയം പരിശോധന സ്ഥിരമായി ചെയ്യുകയാണെങ്കിൽ തന്നെ ഇത് ഏതൊരു സ്ത്രീക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ.
സ്തനത്തിൽ ഉണ്ടാകുന്ന മുഴ,സ്തനത്തിൽ പ്രത്യേക സ്ഥലത്തെ മാറാത്ത വേദന, സ്തന ഞെട്ടിൽ നിന്നും സ്രവം പുറത്തോട്ട് വരിക, സ്തന ഞെട്ട് ഉള്ളിലോട്ട് വലിഞ്ഞു പോവുക, തൊലിപ്പുറത്ത് കട്ടി കൂടുകയും നിറവ്യത്യാസവും, തോൾ ഭാഗത്തുള്ള കഴല വീക്കം എന്നിവ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം.

ഓർക്കുക ഇവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ കാൻസർ ഉണ്ടെന്നും അർഥമാകുന്നില്ല. രോഗലക്ഷങ്ങൾ ശ്രദ്ധിച്ചാൽ ഉടനെ ഡോക്ടറെ കാണുകയും ആവശ്യമെങ്കിൽ നിർദ്ദേശങ്ങൾ അനുസരിച്ചു തുടർന്നുള്ള ടെസ്റ്റുകളും ചികിത്സകളും ചെയ്യേണ്ടതുമാണ്.

40 വയസ്സിനു കുറവുള്ള സ്ത്രീകൾ യുഎസ്ജി യും 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമ്മോഗ്രാം ടെസ്റ്റും ചെയ്യേണ്ടതാണ്. സ്തനാർബുദ അവബോധ ക്ലാസ്സുകളിലൂടെയും ക്യാമ്പുകളിലൂടെയും രോഗനിർണയത്തിനുള്ള കാലതാമസം കുറക്കാം. 20 വയസ്സിനുമുകളിൽ പ്രായമുളളവർ സ്വയംപരിശോധന ചെയ്യുന്നത് രോഗലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനു സഹായകമാവും. മുൻകൂട്ടി നിർണയിച്ചാൽ ഏതു കാൻസറിനും രോഗവിമുക്തി സാധ്യമാണെന്ന് ഓർക്കുക

സ്വയം സ്തന പരിശോധന എങ്ങനെ ?

  • അരക്കെട്ടിൽ കൈകൾ വെച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറ വ്യത്യാസമുണ്ടോ എന്നും നോക്കുക.
  • കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമ്മത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
  • കിടന്നുകൊണ്ട് ഇടതു സ്തനം വലത് കരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്ഥാനവും പരിശോധിക്കുക.
  • വലതു കൈകൊണ്ട് ഇടതു കക്ഷവും ഇടത് ഇടതു കൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക.
  • വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
  • സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക.
സ്തനാർബുദ സാധ്യത ആർക്കൊക്കെ

  • അവിവാഹിതർ , പ്രസവിക്കാത്തവർ ,35 വയസ്സിനു ശേഷം പ്രസവിച്ചവർ , മുലയൂട്ടാത്തവർ
  • അമിതമായി ഹോർമോൺ കഴിക്കുന്നവർ
  • അമിതവണ്ണമുള്ളവർ , മദ്യം കഴിക്കുന്നവർ, മൃഗക്കൊഴുപ്പ് അമിതമായി കഴിക്കുന്നവർ
  • രക്തബന്ധുക്കൾക്ക് സ്തനാർബുദമുള്ളവർ
കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസറാണ് ലേഖിക

Content Highlights: breast cancer awareness month, symptoms of breast cancer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented