അമിതഭാരം പ്രശ്നം, പുകവലിയും മദ്യപാനവും ഒഴിവാക്കണം; സ്തനാർബുദം ചെറുക്കാൻ ചില കാര്യങ്ങൾ


ഡോ. സി.എൻ. മോഹനൻ നായർ

Representative Image | Photo: Canva.com

1985 മുതൽ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിച്ചുവരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്തനാർബുദം സ്ത്രീകളുടെ പേടിസ്വപ്നമാണ്. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണിത്. പ്രത്യേകിച്ച് ആർത്തവ വിരാമം വന്നവരിൽ രോഗനിരക്ക് കൂടിവന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വളരെ നേരത്തേയുള്ള രോഗ നിർണയവും ശരിയായ ചികിത്സയും രോഗം ഭേദപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. എന്നാൽ, രോഗം വരാതിരിക്കുക എന്നതിലാവണം നമ്മുടെ ശ്രദ്ധ. അതിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കാം.

ഏകദേശം മൂന്നിലൊന്ന് സ്തനാർബുദങ്ങളും പ്രതിരോധിക്കാൻ സാധിക്കും എന്നത് ആശയ്ക്ക് വഴിവയ്ക്കുന്നു. സ്തനാർബുദം ഉണ്ടാകുന്നതിന്റെ മുഴുവൻ കാരണങ്ങളും നമുക്ക് അറിയില്ല. എന്നാൽ അതിലേക്ക് വഴിതെളിക്കുന്ന സുപ്രധാന ഘടകങ്ങളെക്കുറിച്ചുള്ള അറിവ് രോഗത്തിന്റെ പ്രതിരോധത്തിന് വളരെ സഹായകമാവും.ശരീരഭാരം

അമിത ശരീരഭാരം സ്തനാർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയായ ശേഷം ശരീര ഭാരത്തിലുള്ള വർദ്ധന (20 കിലോയോ അതിൽ കൂടുതലോ) രോഗ സാധ്യത ഇരട്ടിയാക്കുന്നു. ഈ വർദ്ധന മറ്റ് രോഗങ്ങളായ ഡയബറ്റിസ്, ഹൃദ്രോഗം, കുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാക്കുന്നു. ആരോഗ്യകരമായ രീതിയിലുള്ള ശരീരഭാരം ആർത്തവ വിരാമത്തിന് മുൻപും പിൻപും നിലനിർത്താൻ കഴിഞ്ഞാൽ സ്തനാർബുദത്തിനുള്ള സാധ്യത കുറയും. മുലയൂട്ടുന്നതും മുപ്പത് വയസ്സിന് മുൻപുള്ള ആദ്യത്തെ ഗർഭധാരണവും രോഗസാധ്യത കുറയ്ക്കും.

വ്യായാമം

ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30-40 മിനിട്ട് നീണ്ടുനിൽക്കുന്ന ശാരീരിക വ്യായാമം ചെയ്യണം. ഇത് സ്തനാർബുദ സാധ്യത മൂന്ന് ശതമാനത്തോളം കുറയ്ക്കും. വ്യായാമം, സ്ത്രീ ഹോർമോണുകളുടെ പ്രവർത്തനം കുറച്ചു കൊണ്ടുവരുന്നതിനാലാണിത്. കൃത്യമായ ശരീരഭാരം ഉള്ളവർക്കാണ് വ്യായാമം കൊണ്ടുള്ള പ്രയോജനം കൂടുതൽ കിട്ടുന്നത്.

ആഹാര രീതി

നാര് കൂടുതലുള്ള ആഹാരവും മത്സ്യവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് സ്തനാർബുദ സാധ്യത 25 ശതമാനം വരെ കുറയ്ക്കും. ചുവന്നമാംസം (പശു, പന്നി, ആട്, കാള, പോത്ത് തുടങ്ങിയവയുടെ) ആഹാരത്തിൽ ഉൾപ്പെടുത്താതെ സൂക്ഷിക്കണം.

സോയാബീൻ അത്യുത്തമം

സോയാബീനിൽ അടങ്ങിയിരിക്കുന്ന ഐസോ ഫ്ളവാനോസ് സ്തനാർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. 170 മില്ലി സോയാ പാലിൽ നിന്ന് ആവശ്യത്തിനുള്ള 10 മില്ലി ഐസോ ഫ്ളവാനോസ് ലഭിക്കും. സോയയുടെ ഏറ്റവും കൂടുതൽ പ്രയോജനം ഏഷ്യയിൽ നിന്നുള്ള സ്ത്രീകളിലാണെന്നത് നമുക്ക് കൂടുതൽ ആശ്വാസം നൽകുന്ന കണ്ടുപിടിത്തമാണ്. സ്തനത്തിലുള്ള കോശങ്ങളുടെ ശരിയായ രൂപവത്കരണത്തിന് സോയയുടെ പ്രോട്ടീൻ വളരെയധികം സഹായിക്കും. കുട്ടിക്കാലത്തുതന്നെ സോയ ഉൾപ്പെടുത്തിയ ആഹാര രീതി തുടങ്ങിവയ്ക്കുന്നത് സ്തനത്തിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കും.

പുകവലി

പുകവലിക്കുന്ന കൗമാരക്കാരികളിലും യുവതികളിലും ആർത്തവ വിരാമത്തിനു മുമ്പ് രോഗം വരാനുള്ള സാധ്യത കൂട്ടാം.

നേരത്തേയുള്ള ശസ്ത്രക്രിയ

തകരാറുള്ള ബിആർസിഎ1, ബിആർസിഎ2 ജീനുകൾ ഉള്ള സ്ത്രീകൾക്ക് രോഗസാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവർക്ക് രോഗം വരുന്നതിനു മുൻപുതന്നെ ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ മുറിച്ചുകളയുകയാണ് ഒരു മാർഗം. ഹോളിവുഡ് നടി അഞ്ജലീന ജോളി ഇതേ മാർ​ഗം സ്വീകരിച്ചിരുന്നു.

എന്താണ് നാം ചെയ്യേണ്ടത്?

70 ശതമാനം സ്തനാർബുദവും ആർത്തവ വിരാമത്തിന് ശേഷമാണ് കാണുന്നത്. ബാക്കിയുള്ള 30 ശതമാനം അതിനു മുൻപും. സ്തനാർബുദം വരാനുള്ള കാരണങ്ങളുടെ പ്രവർത്തനം വളരെ കുട്ടിക്കാലത്തു തന്നെ തുടങ്ങുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഋതുമതിയാകുന്നതിനും ആദ്യത്തെ ഗർഭധാരണത്തിനും ഇടയിലുള്ള കാലയളവ് സ്തനത്തിന്റെ വളർച്ചയിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ശരിയായ ആഹാര രീതി, വ്യായാമം, ആരോഗ്യകരമായ ഭാരം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ലാതിരിക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽത്തന്നെ ശ്രദ്ധിച്ചാൽ സ്തനാർബുദം വരാനുള്ള സാദ്ധ്യതകൾ 30 ശതമാനത്തോളം കുറയ്ക്കാം.

ഇക്കാര്യങ്ങൾ ഓർത്തിരിക്കുക

  • പൊണ്ണത്തടിയും അമിത ശരീരഭാരവും ഒഴിവാക്കുക
  • മദ്യപാനം, പുകവലി എന്നിവ തുടങ്ങാതിരിക്കുക
  • ദിവസം 30-40 മിനിട്ടു വെച്ച് ആഴ്ചയിൽ 5 ദിവസം വ്യായാമം ചെയ്യുക
  • ചുവന്ന മാംസം ഒഴിവാക്കുക
  • നാരുള്ള ഭക്ഷണം, തവിടുള്ള ധാന്യം, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • സോയാ പ്രോട്ടീൻ ഉപയോഗിക്കുക
  • നേരത്തേയുള്ള ഗർഭധാരണവും മുലയൂട്ടലും
  • കൂടുതൽ അപകട സാധ്യതയുള്ളവർക്ക് മരുന്നുകൊണ്ടുള്ള പ്രതിരോധം
  • നേരത്തേയുള്ള ശസ്ത്രക്രിയ

Content Highlights: breast cancer awareness month, breast cancer symptoms treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented